പ്രാർത്ഥനയിലൂടെ മാത്രമേ…..

എങ്ങനെയാണു നന്മയുള്ളവളായിരിക്കേണ്ടതെന്നു, കുഞ്ഞേ പ്രാർത്ഥനയിലൂടെ മാത്രമേ നീ പഠിക്കുകയുള്ളു. നിന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദു പരിശുദ്ധ കുര്ബാനയായിരിക്കണം. അതിൽ ജീവിക്കുകയും വേണം. അവിടെയാണ് സ്വർഗം. എന്റെ കൊച്ചു കുഞ്ഞേ, എന്റെ മകന്റെ പീഡാനുഭവ സമയം പ്രാർത്ഥനയോടെ ആയിരിക്കാൻ ഞാൻ നിന്നെ ക്ഷണിക്കുകയാണ്. വിശുദ്ധ കുർബാനയുടെ സമയത്തു നിങ്ങൾ സ്നേഹത്തോടെ അപേക്ഷിക്കുകയാണെങ്കിൽ സവിശേഷമായ കൃപകൾ ദൈവം നൽകും. (വിശുദ്ധ കുർബാനയുടെ സമയത്തു സ്നേഹത്തോടെ പ്രാർത്ഥിക്കുക)

കുഞ്ഞേ, നിനക്ക് എന്നോടുള്ള സ്നേഹം എന്റെ ഹൃദയത്തിൽ മാധുര്യവും എന്റെ മകന് സന്തോഷവും നൽകുന്നു. എന്റെ പുത്രന് സഹനത്തിനിടയിൽ വിശ്രമിക്കാൻ നിന്റെ ഹൃദയത്തിൽ ഒരു സങ്കേതമുണ്ട്. ഞാൻ വഴിയും എന്റെ സ്നേഹത്താലും നീ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നിന്റെ അന്തരാത്മാവിൽ എന്നെ നിരന്തരം ധ്യാനിച്ച് എല്ലാവര്ക്കും എന്നെ വെളിപ്പെടുത്തുക. ഇത് ചെയ്തു കഴിയുമ്പോൾ സമാധാനം എന്തെന്ന് നീ അറിയും. പ്രതീക്ഷയോടെ പ്രാർത്ഥിക്കുക. എന്റെ ഏറ്റവും ദുര്ബലയായ കുഞ്ഞേ, വേദനയുടെയും ഒറ്റപെടുത്തലിന്റെയും സഹനപുഷ്പങ്ങൾ നീ ഇപ്പോൾ രുചിച്ചറിയുകയാണ്.