പ്രിയ കുഞ്ഞേ , നീ നിസാരകാര്യങ്ങളെ കുറിച്ച് ചിന്തിച്ചും ആകുലപ്പെട്ടുമിരിക്കാൻ ഞാൻ തരിപോലും ആഗ്രഹിക്കുന്നില്ല. എന്നിൽ എല്ലാം സമാധാനം തന്നെ ആണെന്നും മനസിലാക്കാൻ ഞാൻ നിന്നെ അനുവദിച്ചിരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുക. വിശ്വസിക്കുക.
ഞാൻ നിന്നെ അതിസുന്ദരമായി പൊതിഞ്ഞു സൂക്ഷിക്കുന്നു. ഞാൻ നിനക്ക് നൽകുന്ന വിധത്തിൽ മറ്റൊന്നിനും നല്കാൻ ആവില്ലെന്ന് ഉറച്ചു വിശ്വസിക്കുക. ഇവ മനസിലാക്കി മഹാശ്രദ്ദയോടെ വ്യാപാരിക്കുക. ഇവിടെ നിന്റെ നിരന്തര പരിശ്രമം അത്യന്താപേക്ഷിതമാണ്. ഇക്കാര്യങ്ങളിലുള്ള അവബോധത്തിന്റെ കുറവുകൊണ്ടാണ് നീ പലപ്പോഴും അസ്വസ്ഥയും ആകുലചിത്തയും ആകുന്നത്.