ഗേറ്റിങ്കൽ വരെ വലിച്ചിഴച്ചു

0

ക്ളരയുടെ ഉടപ്പിറന്ന അനുജത്തിമാരായിരുന്നു ആഗ്നസും ബിയാട്രീസും. പതിനഞ്ചാം വയസ്സിൽത്തന്നെ ആഗ്നസ് വീടുവിട്ടിറങ്ങി. ക്ളരയുടെ ആശ്രമത്തിൽത്തന്നെ എത്തി. ഇക്കുറി ജ്യേഷ്ടൻ മഠത്തിൽ പാഞ്ഞെത്തി. സ്വസഹോദരി ആഗ്നസിനെ പിടിച്ചു വലിച്ചിഴച്ചു ഗേറ്റിങ്കൽ കൊണ്ടുചെന്നു  അതിക്രൂരമായി അവളെ മർദിച്ചു. അത്ഭുതമേ, ഒരു നിമിഷം അവൾ ഈയക്കട്ടപോലെ ഭാരമുള്ളവളായി. തല്ലിയവന് കൈ വേദനിച്ചു. ഈ സമയമത്രയും ക്ളാര ദേവാലയത്തിൽ ആഗ്നസിനു വേണ്ടി   പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. അനന്തരം അവൾ എഴുനേറ്റുചെന്ന് ജ്യേഷ്ട്ടനോടും കൂടെയുണ്ടായിരുന്നവരോടും മഠം വിട്ടുപോകാൻ ആജ്ഞാപിച്ചു. ദൈവം പ്രവർത്തിച്ചു, അവർ മടങ്ങിപ്പോയി. അങ്ങനെ ആഗ്നസും ഈശോയുടെ സ്വന്തമായി.

ഓരോ മനിഷ്യത്മാവും ദൈവത്തിന്റേതാണ്. അവിടുത്തേക്കുള്ളതാണ്. അതിനെ സ്വന്തമാക്കുന്നതിനു മനുഷ്യ ബുദ്ധിക്കു അഗ്രഗ്രാഹ്യമായ വഴികൾ അവിടുന്ന് ഒരുക്കുന്നു. ആഗ്നസിന്റെ  മഠം പ്രേവേശത്തിനു തൊട്ടുതന്നെ കുടുംബത്തിലെ ഏറ്റം ഇളയ സഹോദരിയായ ബിയാട്രീസും ജ്യേഷ്ടസഹോദരിമാരുടെ  സന്യാസഭവനത്തിലേക്കു വന്നെന്തി. അവരുടെ പിതാവ് കാലം ചെയ്തു കഴിഞ്ഞു അമ്മയും മക്കളെ അനുധാവനം ചെയ്തു.തോട്ടത്തിൽ പണിയെടുത്തും കഷ്ടതകളും വിശപ്പും അനുഭവിച്ചു അവരും ഈശോയുടെ മണവാട്ടിയായി. Inserutable are the ways of God.