ഇതാണ് നിന്റെ സ്ഥലം

ഏറെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിച്ചിരുന്ന കുടുംബത്തിലെ അംഗമായിരുന്നു മാർഗരറ്റ്. ചെറുപ്പം മുതലേ വിശുദ്ധ ജീവിതം കാംഷിക്കുകയും സന്യാസം വരിക്കാൻ ആഗ്രഹിക്കുകയും ചെയ്ത പെൺകുട്ടിയായിരുന്നു അവൾ. മഠത്തിൽ ചേരുന്നതിനു പത്രമെനി നൽകണമായിരുന്നു. അതിനുള്ള വക കണ്ടെത്താൻ നിവൃത്തിയില്ലാതെ അവൾ ഏറെക്കാലം കാത്തിരിക്കേണ്ടിവന്നു. അങ്ങനെയിരിക്കെ, ഉർസുലൈം സന്യാസ സമൂഹം അവളെ ക്ഷണിച്ചു. എന്നാൽ കർത്താവു ഇങ്ങനെ തന്നോട് പറയുന്ന ഒരു സ്വരം അവൾ കേട്ടു “നീ അവിടെ ആയിരിക്കാനല്ല ഞാൻ ആഗ്രഹിക്കുന്നത്.”

ഒരു ദിവസം അവൾ ഫ്രാൻസിസ് സലാസിന്റെ പ്രതിമയെ നോക്കി പ്രാർത്ഥനാപൂർവ്വം നിൽക്കുകയായിരുന്നു. പെട്ടെന്ന് പിതൃവാത്സല്യത്തോടെ ആ വിശുദ്ധൻ തന്നെ ക്ഷണിക്കുന്ന ഒരു അനുഭവം   അവൾക്കുണ്ടായി. മറ്റൊരിക്കൽ അവൾ പരലിംമണിയയിലെ മഠത്തിൽ സന്ദര്ശനത്തിനെത്തി. സ്വീകരണ മുറിയിലിരിക്കുമ്പോൾ ഉള്ളിൽ നിന്നൊരു സ്വരം “ഇതാണ് നിന്റെ സ്ഥലം.”

ഈ ഉറപ്പോടെ 1761 ജൂൺ 12 നു മാർഗരറ്റ് പ്രസ്തുത മഠത്തിൽ ചേർന്ന്. ആ മഠത്തിൽ വച്ചാണ് അവൾ തന്റെ യഥാർത്ഥ വിളി തിരിച്ചറിഞ്ഞത്. താൻ ഒരു സഹനദാസിയാവണമെന്ന സത്യം അവൾ തിരിച്ചറിഞ്ഞു. അവളുടെ ജീവിതം ഒരു ബലിയർപ്പണമായി. ക്രിസ്തുവിനു പൂർണമായി സമർപ്പിച്ചു.