അവകാശം എനിക്ക്

0

കുഞ്ഞേ ഞാൻ ആഗ്രഹിക്കുന്നതെന്തും നിന്നോട് ചെയ്യാനുള്ള അവകാശം എനിക്കായി മാറ്റിവയ്ക്കുക. അങ്ങനെ എന്റെ പുത്രന്റെ മൗതിക ശരീരമായ സഭ കൂടുതൽ വളരുകയും നീ എന്നോട് പൂർവാധികം ഐക്യപ്പെടുകയും ചെയ്യും. പ്രാർത്ഥനയിൽ തുടരുക എന്നത് പരമപ്രധാനമാണ്. ഇതിൽ കുറവ് വരുത്തുന്നതോ, തോൽക്കുന്നതോ വിനാശകരമായിരിക്കും. പ്രാർത്ഥനയിലൂടെ മാത്രമേ എനിക്ക് നിന്നോടും നിനക്ക് എന്നോടും അടുക്കുവാൻ കഴിയു.

മകളെ, എന്നെ സമീപിച്ചവരാരും വെറും കൈയോടെ മടങ്ങി പോയിട്ടില്ല. എന്റെ സന്ദേശങ്ങൾ എഴുതാൻ അനുവാദം കിട്ടിയിരിക്കുന്ന നിനക്ക് ഞാൻ വളരെയധികം കൃപകൾ സമ്മാനിക്കുന്നു. നിന്റെ ധൈര്യം ചോർന്നുപോകുന്നുവെന്നു നിനക്ക് തോന്നുന്നുവോ, പേടിക്കേണ്ട. നിന്നെ എന്നിലേക്ക്‌ ആകർഷിക്കാനാണ് നിനക്ക് ഈ അനുഭവം ഉണ്ടാക്കുന്നത്. നീ ഒരിക്കലും അക്ഷമയാകരുതേ. ക്ഷമയോടെ ആയിരിക്കുക. എന്നാൽ, ഇതര ആശ്രയങ്ങൾ ഒന്നുമില്ലാത്തവളെപോലെ എന്നെ കാത്തിരുന്ന് ആശ്രയിക്കുക, എന്നിൽ ശരണപ്പെടുക എന്നാണ്.