“ഒരു മനുഷ്യൻ ലോകം മുഴുവനും നേടിയാലും തന്റെ ആത്മാവ് നശിച്ചാൽ അവനെന്തു പ്രയോജനം” പാരീസു സർവ്വകലാശാലയിലെ ഒരു തത്വശാസ്ത്രാധ്യാപകനായ ഫ്രാൻസിസു സേവിയറിനോട് ഈശോസഭ സ്ഥാപകനായ വി. ഇഗ്നേഷ്യസു ലൊയോള ചോദിച്ച ചോദ്യമാണിത്. സ്പെയിനിൽ നവാരയിലുള്ള സേവിയർ മാളികയിൽ 1506-ൽ ജനിച്ച ഫ്രാൻസിസ്സിന് വളരെ നല്ല ഒരു ഭാവി ഉണ്ടായിരുന്നപ്പോഴാണ് സ്നേഹി തൻ ഈ പ്രശ്നം ഉന്നയിച്ചത്. 24 വയസ്സുണ്ടായിരുന്ന ഫ്രാൻസിസ്സിൽ സ്നേഹിതന്റെ ചോദ്യം ഉടനടി ഒരു ചലനം സൃഷ്ടിച്ചില്ല എങ്കിലും അഞ്ചാറുമാസം കഴിഞ്ഞപ്പോൾ ഫ്രാൻസിസ് വി. ഇഗ്നേഷ്യസ്സിന്റെ ക്ഷണം സ്വീകരിച്ച് ആദ്ധ്യാത്മികാഭ്യാസങ്ങൾ നടത്തി. 1534-ൽ മോൺമാർത്രയിൽ വച്ചു ഇഗ്നേഷ്യസ്, ഫ്രാൻസിസ് പീറ്റർ ഫാബെർ തുടങ്ങിയ ഏഴുപേർ കന്യാവ്രതവും ദാരിദ്ര്യവും അനുസരണയും മാർപ്പാപ്പായുടെ നിർദ്ദേശമനു സരിച്ചുളള സേവനവും നേർന്നു.
1537-ൽ വെനിസ്സിൽവച്ച് സേവിയർ വൈദികപട്ടം സ്വീകരിച്ചു. അന ന്തരം വെനിസ്, ബൊളോഞ്ഞ, റോമാ എന്നീ സ്ഥലങ്ങളിൽ കുറേക്കാലം ജോലിചെയ്തശേഷം ലിസ്ബണിൽനിന്ന് 1541 ഏപ്രിൽ 7-ാം തീയതി ഇന്ത്യ യിലേക്ക് പുറപ്പെടുകയും പിറ്റേക്കൊല്ലം മേയ് 6-ാം തീയതി ഇന്ത്യയിലെത്തു കയും ചെയ്തു. ഇന്ത്യയിലെ അപ്പസ്തോലിക്കു ഡെലിഗറ്റായി നിയമിച്ചിട്ടുളള കല്പന കൈയിലുണ്ടായിരുന്നെങ്കിലും അതു പുറത്ത് എടുക്കാതെ വിനീതവൈദികനായി പോർത്തുഗീസ് ഉദ്യോഗസ്ഥന്മാരുടെ കീഴിൽ അദ്ദേഹം ജീവിച്ചു. അവരുടെ വ്യഭിചാരവും മദ്യപാനവും ദുർമ്മാതൃകയും വിശു ദ്ധൻ ഭർത്സിച്ചിരുന്നതിനാൽ അവർ അദ്ദേഹത്തെ ദ്രോഹിക്കയല്ലാതെ ഒരു സഹായവും നല്കിയിരുന്നില്ല.
ഇന്ത്യാ, മലാക്കാ, ജപ്പാൻ എന്നീ മൂന്നു രാജ്യങ്ങളിൽ പത്തു വർഷം സേവിയർ അധ്വാനിച്ചു. ദരിദ്രരുടെ ഭക്ഷണം കഴിച്ച് ദരിദ്രരോടുകൂടെ അദ്ദേഹം ജീവിക്കുകയാണ് ചെയ്തത്. മലർപൊടിയും കഞ്ഞിവെള്ളവുമാ യിരുന്നു ഭക്ഷണം. പകൽ പ്രസംഗത്തിലും പഠനത്തിലും രാത്രി ദീർഘമായ പ്രാർത്ഥനയിലും അദ്ദേഹം കഴിച്ചുകൂട്ടി. ദൈവം അദ്ദേഹത്തിനു നല്കിയി രുന്ന ആദ്ധ്യാത്മികാഹ്ലാദങ്ങളുടെ ഇടയിൽ അദ്ദേഹം അപേക്ഷിക്കുമായി രുന്നു: “മതി, കർത്താവേ, മതി” സങ്കടങ്ങളും കുരിശുകളും വരുമ്പോൾ, “കുറേക്കൂടി, കർത്താവേ, കുറേക്കൂടി എന്ന് അപേക്ഷിച്ചുകൊണ്ടിരുന്നു പലയിടങ്ങളിലായി വിശുദ്ധൻ മൂന്നുലക്ഷം പേരെ ജ്ഞാനസ്നാനപ്പെടുത്തി യിട്ടുണ്ടെന്ന് ജീവചരിത്രകാരന്മാർ പറയുന്നു.ദോഷൈകദൃക്കുകൾപോലും അദ്ദേഹം കേരളത്തിലും കൊരാമന്റൽ തീർത്തും തരണം ഗോവയിലുമായി സ്വന്തം കരങ്ങൾ കൊണ്ട് അമ്പതിനായിരം പേരെ ജ്ഞാന സ്നാനപ്പെടുത്തിയിട്ടുണ്ടെന്ന് സമ്മതിക്കുന്നു. വാടഗാസു തിരുവിതാംകൂർ മാർത്താണ്ഡ വർമ്മരാജാവിനെ ആക്രമിച്ചപ്പോൾ വിശുദ്ധൻ ഒരു കുരിശു കൈയിൽ പിടിച്ച് ഏതാനും ക്രിസ്ത്യാനികളോടുകൂടെ ചെന്നു “ഇനി മുന്നോട്ടു നീങ്ങരുത്” എന്ന് പറഞ്ഞപ്പോൾ അവർ മടങ്ങി. അതിന് കൃതജ്ഞതയായി മഹാരാജാവ് വലിയ അച്ചൻ എന്ന സ്ഥാനപ്പേര് അദ്ദേഹത്തിനു നൽകി.
ജപ്പാനിൽ സാധാരണ ജനങ്ങളോട് സംസാരിക്കാനും അവരെ പഠിപ്പി ക്കാനും വിശുദ്ധന് സാധിച്ചിരുന്നു. ജപ്പാനിൽ നിന്ന് ഫ്രാൻസിസ് ചൈനയി ലേക്കു പോകാൻ ആഗ്രഹിച്ചെങ്കിലും ഹോങ്കോങ്ങിൽനിന്ന് നൂറു നാഴിക തെക്കുപടിഞ്ഞാറ് സാൻസിയൻ ദ്വീപിൽ വച്ച് ടൈഫോയിഡു പിടിച്ച് 1552 ഡിസംബർ 2-ാം തീയതി വെള്ളിയാഴ്ച ഈശോ എന്ന തിരുനാമം ഉച്ചരിച്ച് സമാധാനത്തിൽ മരിച്ചു. അദ്ദേഹത്തിന്റെ ശരീരം വളരെക്കാലം തീരെ അഴിയാതിരുന്നു; ഇപ്പോഴും പൂർണ്ണമായി അഴിയാതെ പഴയ ഗോവയിൽ ഉണ്ണീശോയുടെ ബസിലിക്കയിൽ അത് ഇരിപ്പുണ്ട്.
വിചിന്തനം: “എനിക്ക് ആത്മാക്കളെ തരിക; ശേഷമെല്ലാം അങ്ങ് എടുത്തു കൊളളുക… സ്വന്തംകാര്യം നോക്കാതെ ആത്മാർത്ഥമായി ഈശോയുടെ താൽപര്യങ്ങൾക്കായി പരിശ്രമിക്കുന്ന കൂടുതൽ മിഷനറിമാരുണ്ടായിരുന്നെ ങ്കിൽ ലക്ഷക്കണക്കിന് ആളുകൾ മാനസാന്തരപ്പെടുമായിരുന്നു” (വി. ഫ്രാൻസിസു സേവിയർ)