ഒരു പുരോഹിതനാകണം എന്ന തീവ്രമായ ആഗ്രഹം നന്നേ ചെറുപ്പം മുതലേ ജോണിന് ഉണ്ടായിരുന്നു. പക്ഷെ, അവന്റെ കുടുംബം ഏറെ ദരിദ്രമായിരുന്നു. അമ്മയ്ക്ക് അവനെ പഠിപ്പിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും അവൾ തികച്ചും നിസ്സഹായ ആയിരുന്നു. ജ്യേഷ്ടൻ ആന്റണി അധ്വാനിച്ചു കുടുംബം പുലർത്തിയിരുന്നു. അയാൾ ജോണിനെ പഠിക്കാൻ സമ്മതിച്ചില്ല. അയാൾ അനുജനെ കൈയേറ്റം ചെയ്തു. പുസ്തകങ്ങൾ വലിച്ചെറിഞ്ഞുകൊണ്ടു ആക്രോശിക്കുകയാണ്: ‘ഇവിടെ ഞാൻ കഷ്ടപ്പെടുന്നു. ഒരാൾ മാത്രം പഠിച്ചു രാജാവായി വാഴാൻ ഞാൻ സമ്മതിക്കില്ല.’
അടിയേറ്റ അന്ന് രാത്രിയിൽ ജോൺ വിതുമ്പി: ‘അപ്പനില്ല. കഠിന ദാരിദ്ര്യം. പഠിക്കാൻ നിവൃത്തിയില്ല’ അവനു സങ്കടം സഹിക്കാനായില്ല. ‘അമ്മ നിസ്സഹായയായി കരഞ്ഞു. രാവിലെ അവൾ ജോണിനെ വിളിച്ചു പറഞ്ഞു: “മോനെ, നീ ഇനി ഇവിടെ നിന്നാൽ ആന്റണി നിന്നെ അപായപ്പെടുത്തുമോ എന്ന് ഞാൻ ഭയപ്പെടുന്നു. നീ വീടുവിട്ടു പോകുകയാണ് നല്ലതു”. “ഞാൻ എവിടേക്കാണ് പോകുക?” ജോൺ തേങ്ങുകയാണ്. അയൽദേശത്തെ ഏതാനും കൃഷിഉടമകളുടെ പേര് മാത്രം അവൾക്കറിയാം. അവ കുറിച്ചുകൊടുത്തു, ഏതാനും വസ്ത്രങ്ങളും അൽപ്പം റൊട്ടിയും രണ്ടു പുസ്തകങ്ങളും ഒരു പഴയ സഞ്ചിയിലാക്കി ആ ‘അമ്മ ഓമനമകനെ യാത്രയാക്കി.
തണുത്തുറഞ്ഞ ഫെബ്രുവരി മാസം! ജോൺ നഷ്ടധൈര്യനായില്ല. അവൻ ദൈവത്തിൽ ആശ്രയിച്ചു. ഫാമുകൾ ഒന്നൊന്നായി അവൻ കയറിയിറങ്ങി. ഒരിടത്തും ജോലിക്കായി ഒരു ബാലനെ ആവശ്യമില്ല. ബ്രെഡും തീർന്നു. ‘അമ്മ നിദ്ദേശിച്ചവയിൽ ഇനി ഒരു കുടുംബം കൂടി അവശേഷിച്ചിട്ടുണ്ട്. ആ ഗേറ്റിനു മുന്നിൽ അവൻ നിന്നു. ആ കുടുംബാംഗളെല്ലാവരും വീടുമുറ്റത്തുണ്ടായിരുന്നു. അവരോടു അവൻ പറഞ്ഞു “സിഞ്ഞോർ ലൂയിജി മോളിയായെ അന്വേഷിച്ചാണ് ഞാൻ വന്നത്. എന്റെ ‘അമ്മ പറഞ്ഞുവിട്ടതാണ്.”
ആരാണ് നിന്റെ ‘അമ്മ? ആ കുടുംബനാഥൻ തിരക്കി. “മാർഗരറ്റ്. എന്റെ സഹോദരൻ ആന്റണിയുടെ ശല്യവും ദാരിദ്ര്യവും മൂലം വീട്ടിൽ നില്ക്കാൻ നിവൃത്തിയില്ല. ഒരു സൂക്ഷിപ്പുകാരനായെങ്കിലും ഇവിടെ നില്ക്കാൻ പറഞ്ഞു ‘അമ്മ എന്നെ ഇങ്ങോട്ടയച്ചതാണ്.”
“ഈ തണുപ്പ് കാലത്തു ഇവിടെ ജോലിക്കു ആരെയും ആവശ്യമില്ല” വീട്ടുടമ പറഞ്ഞു. “എന്നെ ഉപേക്ഷിക്കരുതേ, ഏതു ജോലിയും ഞാൻ ചെയ്യാം” ആ പന്ത്രണ്ടുകരൺകരഞ്ഞു പറഞ്ഞു. ലൂയിസിന്റെ ഭാര്യക്ക് അലിവ് തോന്നി അവൾ പറഞ്ഞു “അവനെ സ്വീകരിക്കുക. നമുക്ക് എന്തെങ്കിലും ജോലികൊടുക്കാം.” അങ്ങനെ ജോൺ അവിടെ തൊഴുതു ജോലി ആരംഭിച്ചു. മൂന്നു വർഷകാലം ജോലി തുടർന്ന്. അക്കാലമത്രയും പഠിക്കാൻ കഴിയാത്തതിൽ അവൻ വളരെയേറെ കുണ്ഠിതത്തിലായിരുന്നു.
അക്കാലത്തു ഫാ. ജോസഫ് ക്ലോസ്സോ ജോണിന്റെ ഇടവകയിൽ വികാരിയായി വന്നു.അവൻ തന്റെ ആഗ്രഹം അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം അവനു സഹായം വാഗ്ദാനം ചെയ്തു. എന്നാൽ പെട്ടെന്ന് അദ്ദേഹം രോഗബാധിതനായി. അദ്ദേഹം ജോണിനെ വിളിച്ചു തന്റെ മേശയുടെ താക്കോൽ അവനെ ഏല്പിച്ചു. അതിൽ ജോണിന്റെ പഠനത്തിനുവേണ്ട പണവും അത് അവനു നല്കുന്നതായുള്ള കത്തും വച്ചിരുന്നു. ജോസഫ് അച്ഛന്റെ മരുമക്കൾ വന്നപ്പോൾ ജോൺ ആ താക്കോൽ, പണം ഒന്നും എടുക്കാതെ, അവരെ ഏല്പിച്ചു.
ജോൺ സ്കൂളിൽ ചേർന്നു. ഒരു ദിവസം 20 കി.മി. നടന്നാണ് അവൻ പഠിച്ചിരുന്നത്. ഒരു വൈദികനാകാനുള്ള അദമ്യമായ ആഗ്രഹം പൂവണിഞ്ഞു. യാചിച്ചും വീട്ടുവേല ചെയ്തും അതിനുള്ള പണം സമ്പാദിച്ചു. അങ്ങനെയൊക്കെയാണ് കാത്തോലിക്ക സഭയ്ക്ക് ജോൺ ബോസ്കോ എന്ന വിശുദ്ധനെ കിട്ടിയത്!
ദാരിദ്ര്യ ദുഃഖത്തിന്റെ കണ്ണുനീരിൽനിന്നു ഏറെ സൗരഭ്യമുള്ള വിശുദ്ധ സുനങ്ങൾ വിരിയുന്നു!