കര്‍ത്താവിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല;അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല.
ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടുത്തെ വിശ്വസ്തത ഉന്നതമാണ്.
കര്‍ത്താവാണ് എന്റെ ഓഹരി,അവിടുന്നാണ് എന്റെ പ്രത്യാശഎന്നു ഞാന്‍ പറയുന്നു.
തന്നെ കാത്തിരിക്കുന്നവര്‍ക്കുംതന്നെ തേടുന്നവര്‍ക്കുംകര്‍ത്താവ് നല്ലവനാണ്.
കര്‍ത്താവിന്റെ രക്ഷയെ ശാന്തമായികാത്തിരിക്കുന്നത് ഉത്തമം.
യൗവനത്തില്‍ നുകം വഹിക്കുന്നത്മനുഷ്യനു നല്ലതാണ്.
വിലാപങ്ങള്‍ 3 : 22-27
ജീവിതത്തിൽ ഉണ്ടാകുന്ന തകർച്ചകളി ൽനിന്നും നൈരാശ്യങ്ങളിൽ നിന്നും ഉയിർത്തെഴുന്നേൽക്കാൻ കെൽപ്പു നൽകുന്ന വചനങ്ങൾ ആണിവ. കാരണം, കർത്താവിന്റെ സ്നേഹവും കാരുണ്യവും ഒരിക്കലും അസ്തമിക്കുന്നില്ല. അവ മനുഷ്യനെ അനസ്യൂതം അനുഗമിച്ചു കൊണ്ടിരിക്കും. പഴയ നിയമത്തിൽ പ്രത്യക്ഷപ്പെടുന്ന ദൈവത്തിന്റെ രൂപം കരുണാമസൃണമാണ്. പ്രവാചകന്മാരിലും സങ്കീർത്തനങ്ങളിലും ആവർത്തിക്കപ്പെടുന്ന ദൈവത്തിന്റെ കരുണയുടെ ഭാവം, താൽക്കാലികമായി വിലാപകന്റെ സകല വേദനകളും കയ്പ്പ് നിറഞ്ഞ അനുഭവങ്ങളും തുടച്ചു മാറ്റുന്നു.
തന്റെ ‘ഓമനക്കുട്ടനാ’യി മഹോന്നതൻ ഇസ്രായേലിനെ വളർത്തിയെടുത്തു. പക്ഷേ, ഇസ്രായേൽ വീണ്ടും വീണ്ടും കർത്താവിൽ നിന്ന് അകന്നു പോയി. എങ്കിലും തന്റെ കാരുണ്യത്തിൽ അവരെ പരിപാലിച്ചു. ദൈവത്തിന്റെ കോപമാണ്, സ്നേഹമല്ല അസ്തമിക്കുന്നത്. ഓരോ പ്രഭാതത്തിലും പുതുതായി അനുഭവപ്പെടുന്നതാണ് ഈ സ്നേഹം. ദൈവത്തിന്റെ അതിവിശുദ്ധ സ്നേഹത്തിന് കോട്ടം സംഭവിച്ചിട്ടില്ല.
വിലാ. 3: 22 ൽ വിലാപകൻ വ്യക്തമായി പറയുന്നു. കർത്താവ് തന്റെ ഓഹരിയും പ്രത്യാശയുമാണ് എന്ന്. ” ഞാനാണ് നിന്റെ ഓഹരിയും അവകാശവും” ( സംഖ്യ 18 :20) എന്ന് അഹറാനോടും അവിടുന്ന് പറയുന്നുണ്ട്. സങ്കീർത്തകൻ പറയുന്നു.എന്റെ ശരീരവും മനസ്സുംക്ഷീണിച്ചു പോയേക്കാം;എന്നാല്‍, ദൈവമാണ് എന്റെ ബലം;അവിടുന്നാണ് എന്നേക്കുമുള്ള എന്റെ ഓഹരി.
എന്തെന്നാല്‍, അങ്ങില്‍നിന്ന്അകന്നുനില്‍ക്കുന്നവര്‍ നശിച്ചുപോകും;അങ്ങയോടു കാപട്യം കാണിക്കുന്നവരെ അങ്ങു സംഹരിക്കും.
എന്നാല്‍, ദൈവത്തോടു ചേര്‍ന്നുനില്‍ക്കുന്നതാണ് എന്റെ ആനന്ദം; ദൈവമായ കര്‍ത്താവിനെ ഞാന്‍ അഭയം പ്രാപിച്ചിരിക്കുന്നു;
അവിടുത്തെ പ്രവൃത്തികളെ ഞാന്‍ പ്രഘോഷിക്കും.
സങ്കീര്‍ത്തനങ്ങള്‍ 73 : 26-28.
എല്ലാം നഷ്ടങ്ങളുടെയും നടുവിൽ പ്രത്യാശയോടെ ഭക്തൻ പറയുന്നു, കർത്താവ് എന്റെ ഓഹരിയായി, അവകാശമായി,അഭയ ശിലയായി സുരക്ഷിത സങ്കേതമായി ഉണ്ട് എന്ന്.
ജീവിതത്തിൽ എന്തെല്ലാം നഷ്ടപ്പെട്ടാലും ഒന്നും നവമായി ലഭിക്കുന്നില്ലെങ്കിലുംകർത്താവ് ഉണ്ടെങ്കിൽ നമുക്ക് എല്ലാമായി.ദൈവസ്നേഹാനുഭവത്തിന്റെ സ്മരണകളാണ് അദ്ദേഹത്തെ പ്രത്യാശയിലേക്ക് നയിക്കുന്നത്.