ഗുരുശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നത് ചരിത്രത്തിൽ തന്നെ അനന്യ സംഭവമാണ്. ഗുരുവും കർത്താവുമായ ഈശോമിശിഹായാണ് തന്റെ 12 ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയത്. ” ഈ ലോകം വിട്ട് പിതാവിനെ സന്നിധിയിലേക്ക് പോകാനുള്ള സമയം തന്റെ മഹത്വീകരണ സമയംആയപ്പോഴാണ് ഏറ്റം ഹൃദയസ്പർശിയായ ആ ശുശ്രൂഷ ഈശോ ചെയ്യുന്നത് (യോഹ.13:1).’ ‘പെസഹാ’ എന്ന പദത്തിന്റെ അർത്ഥം ‘കടന്നുപോകൽ’ എന്നാണല്ലോ. അതുകൊണ്ടാണ് ഈ മഹാ സംഭവത്തിന് പെസഹ തിരുനാൾ എന്ന് പറയുന്നത്. പഴയനിയമ പശ്ചാത്തലത്തിലാണ് ഈശോ തന്റെ പെസഹ ഒരുക്കിയത് എന്നത് ശ്രദ്ധേയമാണ്.
തന്റെ പെസഹാ,പിതാവിലേക്കുള്ള കടന്നുപോകൽ മുന്നിൽ കണ്ടുകൊണ്ടാണ് ഈശോ എപ്പോഴും ജീവിച്ചത്. ശിഷ്യരോടൊത്ത് ഈശോ പങ്കുവെച്ചത് പെസഹാ ഭക്ഷണമായിരുന്നു. ശിഷ്യരോടൊപ്പം തന്റെ അവസാന പെസഹാ ഭക്ഷിക്കാൻ അവിടുന്ന് വളരെയേറെ ആഗ്രഹിച്ചു..
അവന് അവരോടു പറഞ്ഞു: പീഡയനുഭവിക്കുന്നതിനുമുമ്പ് നിങ്ങളോടു കൂടെ ഈ പെസഹാ ഭക്ഷിക്കുന്നതിന് ഞാന്‍ അത്യധികം ആഗ്രഹിച്ചു.
ലൂക്കാ 22 : 15. തത്സമയത്ത് ആണല്ലോ ഈശോ പരമപ്രധാന കൂദാശകളായ പൗരോഹിത്യവും പരിശുദ്ധ കുർബാനയും സ്ഥാപിച്ചത്.
തന്റെ സഹന മരണാനങ്ങളിലൂടെയാണ് താൻ തന്റെ പൂർവ്വ മഹത്വത്തിലേക്ക് കടന്നുപോയത്. അതുകൊണ്ടാണ് അവിടുന്ന് ഈ കടന്നു പോകലിനെ മഹത്വീകരണം എന്ന് വിശേഷിപ്പിക്കുന്നത്.ഇത്രയും പറഞ്ഞതിനുശേഷം യേശു സ്വര്‍ഗത്തിലേക്കു കണ്ണുകളുയര്‍ത്തി പ്രാര്‍ഥിച്ചു: പിതാവേ, സമയമായിരിക്കുന്നു; പുത്രന് അവിടുത്തെ മഹത്വപ്പെടുത്തേണ്ടതിന് പുത്രനെ അങ്ങു മഹത്വപ്പെടുത്തണമേ!
യോഹന്നാന് 17 : 1
ഈ മഹത്വീ കരണത്തിലൂടെ ഈശോ മാനവരാശിയെ മുഴുവൻ പിതാവിന്റെ പക്കലേക്ക് അടുപ്പിച്ചിരിക്കുന്നു.അന്ധകാരത്തിന്റെ ആധിപത്യത്തില്‍നിന്ന് അവിടുന്നു നമ്മെവിമോചിപ്പിച്ചു. അവിടുത്തെ പ്രിയപുത്രന്റെ രാജ്യത്തിലേക്കു നമ്മെആനയിക്കുകയും ചെയ്തു.
കൊളോസോസ് 1 : 13. തന്റെ പ്രസാരഹസ്യത്തിൽ ഉൾചേർന്നു ജീവിക്കുന്നവരെ ഈശോ തന്നോടൊപ്പം പിതാവിന്റെ സന്നിധിയിലേക്ക് ആനയിക്കും.
ഈശോയുടെ പീഡാനുഭവം മരണോത്ഥാനങ്ങൾ ദൈവത്തിന് നമ്മോടുള്ള അദമ്യമായ സ്നേഹത്തിന്റെ പരമകാഷ്ഠയാണ് വെളിപ്പെടുത്തുന്നത്. അതെ, ഈശോ ലോകത്തിലേക്ക് വന്നതും ത്രിത്വദൈവത്തിന് മനുഷ്യരോടുള്ള സ്നേഹം വെളിപ്പെടുത്താനാണ്.എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്കാന് തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.
യോഹന്നാന് 3 : 16
ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിനു മുമ്പ് യേശു അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന് സ്നേഹിച്ചു; അവസാനംവരെ സ്നേഹിച്ചു.
യോഹന്നാന് 13 : 1.
ദൈവവും മനുഷ്യനുമായ ഈശോ മനുഷ്യനെന്ന നിലയിൽ തന്റെ അവസാനശ്വാസം വരെ സ്നേഹത്തിന്റെ ജീവിതമാണ് നയിച്ചത്. ” ദൈവം സ്നേഹമാണ്” (1യോഹ.4:8).
യേശു അവളോടു പറഞ്ഞു: ദൈവത്തിന്റെ ദാനം എന്തെന്നും എനിക്കു കുടിക്കാന്‍ തരുക എന്നു നിന്നോട് ആവശ്യപ്പെടുന്നത് ആരെന്നും അറിഞ്ഞിരുന്നുവെങ്കില്‍, നീ അവനോടു ചോദിക്കുകയും അവന് നിനക്കു ജീവജലം തരുകയും ചെയ്യുമായിരുന്നു.
യോഹന്നാന് 4 : 10.