ആർമീനിയായിൽ സെബാസ്റ്റേ എന്ന സ്ഥലത്ത് ഒരു ഭിഷഗ്വരനായിരുന്നു ബ്ലെയിസ് പിന്നീട് അദ്ദേഹം അവിടുത്തെ മെത്രാനായി- ആത്മാവിന്റെ ഭിഷഗ്വരൻ. ജീവിതദുഃഖങ്ങളോട് നല്ല പരിചയമുണ്ടായിരുന്ന വി ബ്ലെയ്സിനു ജീവിതസന്തോഷങ്ങളുടെ മായാസ്വഭാവം അതിവേഗം ഗ്രഹിക്കാൻ കഴിഞ്ഞു തന്നിമിത്തം വാക്കുകൊണ്ടും മാതൃകകൊണ്ടും സ്വജനങ്ങളെ പഠിപ്പിക്കാൻ അദ്ദേഹം അത്യുത്സുകനായി കാണപ്പെട്ടു മെത്രാനായശേഷം അദ്ദേഹത്തിന്റെ വിശുദ്ധി ശാരീരികവും ആത്മീയവുമായ രോഗങ്ങൾ പിടിപെട്ടവരെയൊക്കെ അദ്ദേഹത്തിലേയ്ക്കാനയിച്ചിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് കപ്പദോച്ചയായുടെയും ആർമീനിയയുടെയും ഗവർണറായ അഗ്രിക്കോളാസു ലിസീനിയോസ് റോമൻ ചക്രവർത്തിയുടെ നിർദേശപ്രകാരം മതപീഡനം ആരംഭിക്കുകയും ബിഷപ്പ് ബ്ലെയ്സിനെ അറസ്റ്റുചെയ്യുകയും ചെയ്തു ജയിലിലേക്ക് പോകുന്നവഴി മത്സ്യത്തിന്റെ മുള്ളു തൊണ്ടയിൽ തടഞ്ഞിരിക്കുന്ന ഒരു കുട്ടിയെപ്രതി വിലപിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീ ബ്ലെയ്സിനോട് സഹായം അഭ്യർത്ഥിച്ചു. ബ്ലെയ്സ് കുട്ടിക്കുവേണ്ടി പ്രാർത്ഥിക്കുകയും ആലസ്യം നീങ്ങുകയും ചെയ്തു വിഗ്രഹങ്ങളെ ആരാധിക്കാൻ ഗവർണ്ണർ ബ്ലെയ്സിനോടാവശ്യപ്പെട്ടു. അതിനു ബ്ലെയ്സ് വിമുഖനായതിനാൽ ആദ്യം അദ്ദേഹം ചമ്മട്ടികൊണ്ടടിക്കപ്പെട്ടു; പിന്നീട് ഇരുമ്പുകൊളുത്തുകൊണ്ട് മാംസം രി ചുട്ടുപഴുത്ത ഇരുമ്പുപലക പള്ളിയിൽവെച്ചു; അവസാനം തല വെട്ടപ്പെട്ടു. തൊണ്ടയിലെ സുഖക്കേടുകളുടെ മധ്യസ്ഥനാണ് വി ബ്ലെയ്സ്.
വിചിന്തനം : ദൈവവരപ്രസാദത്തിന്റെ സഹായത്താൽ എന്ത് ത്യാഗവും സഹിക്കാം അപ്പസ്തോലന്റെ വാക്കുകൾക്ക് ബ്ലെയ്സിന് സാക്ഷ്യം വഹിക്കുന്നു