1. വിശുദ്ധ ക്ലെമന്റെ്
വി. കുർബാനയെക്കുറിച്ച് ആദ്യമായി പ്രതിപാദിക്കുന്ന സഭാപിതാവ് വി.ക്ലെമന്റാണ്.
പഴയനിയമത്തിലെ എല്ലാ ബലികളെയും അതിജീവിക്കുന്ന ഏകവും ഉത്തമവുമായ ബലിയാണ് വിശുദ്ധ കുർബാനയെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. ”ആത്മീയ ഭക്ഷണപാനീയങ്ങൾ” എന്നാണ് ഡിഡാക്കെ ഗ്രന്ഥം വിശുദ്ധ കുർബാനയെ വിളിക്കുക. മലാക്കിയുടെ പ്രവചനവും ഇവിടെ ഉദ്ധരിച്ചിരിക്കുന്നു. വിശുദ്ധ കുർബാന സ്വീകരണത്തിനു മുമ്പ് പാപമോചനം അത്യന്താപേക്ഷിതമാണ് എന്ന ക്ലെമന്റിന്റെ പരാമർശം പ്രത്യേകം ശ്രദ്ധേയമാണ്. വി. കുർബാനയിൽ ഉത്ഥിതനായ കർത്താവ് തന്റെ ജനത്തിന്റെ അടുത്തേക്കു വരുന്നു. അതിനാൽ, വി. കുർബാനയുടെ ആഘോഷാവസരത്തിൽ, ദൈവരാജ്യം സന്നിഹിതമാണ്. സഭ ദൈവരാജ്യവുമായി ഒരുമിച്ചു കൂട്ടപ്പെടുന്ന വേദിയാണ് (ഡിഡാക്കെ 9:4)
2. അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ്
വിശുദ്ധ കുർബാനയെക്കുറിച്ച് അമൂല്യമായ ഉൾക്കാഴ്ച്ചകൾ ഇദ്ദേഹത്തിന്റെ കത്തുകളിൽ ഉണ്ട്. അദ്ദേഹം പറയുന്നു: ”നമ്മുടെ കർത്താവീശോമിശിഹായുടെ ശരീരവും നമ്മെ ഒന്നാക്കിത്തീർക്കുന്ന രക്തത്തിന്റെ കാസായും അൾത്താരയും ഒന്നാണ്.” വിശുദ്ധ കുർബാന ഐക്യത്തിന്റം കൂദാശയാണെന്ന് ഇഗ്നേഷ്യസ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയാണിവിടെ. സഭ ഏകമാണ്; ഒപ്പം ശ്ലൈഹകവും അപ്പസ്തോലികവും സാർവ്വത്രികവും. ഈശോമിശിഹായുടെ ശരീരം ഒന്നയിരിക്കുന്നതുപോലെ അതിൽ പങ്കു പറ്റുന്നവരും ഐക്യത്തിന്, ഒരുമയ്ക്ക്, കൂട്ടായ്മക്കു മുൻഗണന നൽകണം. എല്ലാവരെയും ഒന്നിച്ചു ചേർക്കാനുള്ള ഈശോയുടെ രക്തത്തിന്റെ ശക്തിയെക്കുറിച്ച് ഇഗ്നേഷ്യസ് എടുത്തുപറയുന്നു. ”അമർത്യതയുടെ ഔഷധം” എന്നാണ് വി. കുർബാനയെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. ബന്ധപ്പെടുത്തി അദ്ദേഹം ഊന്നിപ്പറയുന്ന മറ്റൊരുകാര്യം ഐക്യത്തോടെ ‘അപ്പ’ത്തിൽ പങ്കുചേരുന്നവർക്കു മാത്രമേ അത് യാഥാർത്ഥ്യമായി ഭവിക്കുകയുള്ള എന്നാണ്. ഈശോയുടെ തിരുശരീരരക്തങ്ങൾ അനുഭവിക്കുന്നതു വഴിയാണ് വിശ്വാസവും സ്നേഹവും പ്രത്യാശയും വർദ്ധിച്ചുവരുന്നത്. വിശുദ്ധ കുർബാനസ്വീകരണം സ്വർഗ്ഗീയവിരുന്നിന്റെ മുന്നാസ്വാദനമാണ്.
3. വിശുദ്ധ ജസ്ററിൻ
മലാക്കിയുടെ പ്രവചനം പരിശുദ്ധ കുർബാനയെക്കുറിച്ചാണെന്നു വി. ജസ്റ്റിനും പഠിപ്പിക്കുന്നു. ”എല്ലയിടത്തും എന്റെ നാമത്തിനു ധൂപമായും ശുദ്ധമായ കാഴ്ചയും അർപ്പിക്കപ്പെടുന്നു. എന്തെന്നാൽ ജനതകളുടെ ഇടയിൽ എന്റെ നാമം ഉന്നതമാണ്. സൈന്യങ്ങളുടെ കർത്താവ് അരുളിചെയ്യുന്നു.” (1:11) യഹൂദബലി നീക്കിക്കളഞ്ഞിട്ടു പിതാവായ ദൈവം ക്രിസ്തുവിന്റെ ബലി സ്വീകരിക്കുന്നു. മിശിഹായുടെ കല്പനയാണ് പുതിയബലിയുടെ നിരന്തരമായ ആവർത്തനത്തിനു നിദാനം. ”എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ” എന്നതാണ് അവിടുത്തെ കല്പന. പിതാവു സുതനിലൂടെ തന്റെ ജനത്തിനു ചെയ്ത കാര്യം അനുസ്മരിക്കുകയെന്നാൽ ക്രിസ്തുവിന്റെ സജീവസാന്നിദ്ധ്യം പുതുക്കുക എന്നാണ് മിശിഹാ അർത്ഥമാക്കുന്നത് ജസ്റ്റിൻ അർത്ഥശങ്കയ്ക്കിടമില്ലാത്തവിധം പ്രഖ്യാപിക്കുന്നു. വിശുദ്ധ കുർബാനയിലെ അനുസ്മരണമാണ്. പക്ഷേ, അവിടുത്തെ പെസഹാ രഹസ്യം മുഴുവൻ, ‘സജീവസാന്നിദ്ധ്യം പുതുക്കുക’ എന്ന രീതിയ ിൽ ദിവ്യബലിയിൽ സംഭവിക്കുന്നുണ്ട്. മനുഷ്യനുവേണ്ടി പ്രപഞ്ചത്തെ സൃഷ്ടിച്ചതിനും ഈശോമിശിഹാ വഴി സാത്താന്റെ മേൽ വിജയം വരിച്ചതിനും പരിശുദ്ധ കുർബാനയിൽ ദൈവത്തിനു നന്ദിപറയുകയും ചെയ്യുന്നുണ്ട്.
വിശുദ്ധ കുർബാന എന്നും എപ്പോഴും ഒന്നു തന്നെ. ദൈവവചനശുശ്രൂഷയിൽ ആരംഭിച്ച് അപ്പത്തിന്റെ ശുശ്രൂഷകൊണ്ട് അവസാനിക്കുന്നു. വചനം പാരായണം ചെയ്തതിനുശേഷം അതേപ്പറ്റിയുള്ള വിശദീകരണവും ഉപദേശവും ഉണ്ടാകും. അതേത്തുടർന്നാണു സ്തോത്രപ്രാർത്ഥന എന്നു ജസ്റ്റിൻ പറയുന്നു. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാർ അപ്പം മുറിക്കൽ ശുശ്രൂഷയിൽ ഈശോയെ തിരിച്ചറിഞ്ഞ സംഭവം (ലൂക്കാ,24:13-33) വിശുദ്ധ കുർബാനയർപ്പണത്തിന്റെ ഒരു മാതൃകയായി അദ്ദേഹം നൽകുന്നുണ്ട്. ഉത്ഥിതനായ ക്രിസ്തു വഴിയിൽ വച്ച് വിശുദ്ധലിഖിതം ശിഷ്യർക്കു വ്യാഖ്യാനിച്ചു കൊടുത്തതു വചന ശുശ്രൂഷയായും, അവരോടൊപ്പം ഭവനത്തിനുള്ളിൽ പ്രവേശിച്ച് അപ്പമെടുത്തു വാഴ്ത്തിമുറിച്ച് അവർക്കു നൽകിയതു കൂദാശയുടെ ശുശ്രൂഷയായും ജസ്റ്റിൻ അവതരിപ്പിക്കുന്നു. വിശുദ്ധ കുർബാന ബലിയാണെന്നും പഴയനിയമബലികളെയെല്ലാം പൂർത്തികരിക്കുന്ന യഥാർത്ഥ ബലിയാണതെന്നും അദ്ദേഹം സമർത്ഥിക്കുന്നുണ്ട്.
ദിവ്യബലിയർപ്പണം സഭയുടെ എല്ലാ ജീവകാരുണ്യപ്രവർത്തനങ്ങളുടെയും ഉറവിടമായി ജസ്റ്റിൻ കരുതുന്നു. ദിവ്യകാരുണ്യം ജീവകാരുണ്യത്തിലേക്കു നയിക്കണം. ദിവ്യബലിയിൽ സംബന്ധിച്ചിരുന്നവർ സ്തോത്രകാഴ്ച സമൂഹത്തിന്റെ അധ്യക്ഷൻ സ്വീകരിച്ച്, സമൂഹത്തിലുള്ള അനാഥരുടെയും വിധവകളുടെയും രോഗിക്ളുടെയും തടവുകാരുടെയും ആവശ്യങ്ങൾക്കു ചെലവഴിച്ചിരുന്ന ശ്ലാഘനീയമായ കാര്യവും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
ജസ്റ്റിൻ ദിവ്യകാരുണ്യത്തെപ്പറ്റി താഴെ പറയുന്ന കാര്യങ്ങളഅ# വളരെ ശ്രദ്ധേയമാണ്. ”ഈ ആഹാരത്തെ ഞങ്ങൾ എവുക്കരിസ്തിയാ എന്നു വിളിക്കുന്നു; ഞങ്ങളുടെ പ്രമാണം സത്യമാണെന്നു വിശ്വസിക്കുകയും, പാപമോചനത്തിനും പുനർജന്മത്തിനുമുള്ള സ്നാനത്താൽ കഴുകപ്പെടുകയും ക്രിസ്തു പഠിപ്പിച്ച പ്രകാരം ജീവിക്കുകയും ചെയ്യുന്നവർ മാത്രമേ ഇതു സ്വീകരിക്കുന്നുള്ളൂ… അർപ്പിക്കപ്പെട്ട ആഹാരം… അവതരിച്ച യേശുവിന്റെ ശരീരവും രക്തവും ആയിത്തീരുന്നുവെന്നു ഞങ്ങൾ പ്രബോധിക്കപ്പെട്ടിരിക്കുന്നു.” (അപ്പോളജി 1:66) ജസ്റ്റിൻ തറപ്പിച്ചു പറയുന്ന മറ്റൊരു കാര്യം മനുഷ്യാവതാരത്തിന്റെ ലക്ഷ്യം ദിവ്യകാരുണ്യമാണെന്നും ദിവ്യകാരുണ്യത്തിന്റെ ലക്ഷ്യം മനുഷ്യവംശത്തിന്റെ യുഗാന്ത്യത്തിലുള്ള രൂപാന്തരീകരണമാണെന്നുള്ളതാണ്.
4. വിശുദ്ധ ഇരനെയൂസ്
ഈശോമിശിഹായുടെ ശരീരരക്തങ്ങൡുള്ള ഭാഗഭാഗിത്വം മനുഷ്യശരീരങ്ങളുടെ ഉയിർപ്പിന് അച്ചാരവും തെളിവുമായി ഇരനെയൂസ് അവതരിപ്പിക്കുന്നു. അദ്ദേഹവും മലാക്കി പ്രവചിച്ച ബലിയുമായി പരിശുദ്ധകുർബാനയെ സാമ്യപ്പെടുത്തുന്നുണ്ട്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനഫലമായാണ് അപ്പവും വീഞ്ഞും മിശിഹായുടെ തിരുശ്ശരീരരക്തങ്ങളായിത്തീരുന്നതെന്ന് അദ്ദേഹം പറയുന്നതു പ്രത്യേകം പരിഗണനാവിഷയമാക്കാവുന്നതാണ്. നാം ദൈവത്തിനു സമർപ്പിക്കുന്ന അപ്പവും വീഞ്ഞും അവിടുന്നു സ്വീകരിച്ച്, അവയെ വിശുദ്ധീകരിച്ച്, ഈശോയുടെ ശരീരരക്തങ്ങളാക്കി, നമുക്കു തിരികെ നൽകുന്നു. വിശുദ്ധ കുർബാന ഈ പ്രപഞ്ചത്തെ മുഴുവൻ വിശുദ്ധീകരിക്കുന്നു. സൃഷ്ടിസാകല്യം അതിന്റെ പൂർണ്ണത കണ്ടെത്തുന്നതു പരിശുദ്ധ കുർബാനയിലാണ്. സൃഷ്ടിയുടെ ഒരുഭാഗം ദൈവപുത്രന്റെ ശരീരപരക്തങ്ങളായി മാറുന്നതു വഴി സൃഷ്ടി മുഴുവൻ വിശുദ്ധീകരിക്കപ്പെടുന്നു. വിശുദ്ധ കുർബാനയുടെ ആന്തരിക ലക്ഷ്യം നമ്മുടെ പുനരുത്ഥാനവും മഹത്ത്വീകരണവുമാണ്.
5. തെർത്തുല്യൻ
ആഫ്രിക്കയിൽ നിന്നുള്ള ഈ ക്രൈസ്തവ സാഹിത്യകാരൻ വിശുദ്ധ കുർബാനയെ ”ദൈവത്തിന്റെ അത്താഴം”, ”ദൈവത്തിന്റെ വിരുന്ന്”, ”മിശിഹായുടെ വിരുന്ന്” എന്നൊക്ക വിശേഷിപ്പിച്ചിരിക്കുന്നു. അദ്ദേഹം തിരുവോസ്തിയെ മിശിഹായുടെ ശരീരമായും വിശുദ്ധ കുർബാനയെ കൃതജ്ഞതാ സ്തോത്രബലിയായും അവതരിപ്പിക്കുന്നുണ്ട്. വിശുദ്ധകുർബാന പുതിയനിയമത്തിലെ ഏകബലിയാണെന്നും, അതു കൂദാശയാണെന്നും സൂചിപ്പിക്കാൻ തെർത്തുല്യൻ പ്രത്യേക ശ്രദ്ധ കാണിക്കുന്നുണ്ട്. ”അപ്പത്തിന്റെ കാസായുടെയും കൂദാശ,” ”വിശുദ്ധ കുർബാനയാകുന്ന കൂദാശ,” തുടങ്ങിയ അദ്ദേഹത്തിന്റെ അനന്യപ്രയോഗങ്ങൾ ഇതിനു ദൃഷ്ടാന്തങ്ങളാണ്. ബലിസമൂഹം, ക്രിസ്തുവിന്റെ മൗതികശരീരത്തിലെ അംഗങ്ങൾ, പരസ്പരം സ്നേഹിച്ചും പങ്കുവച്ചും
ജീവിക്കേണ്ടതിന്റെ അവശ്യാവശ്യകത, അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. വിശുദ്ധ കുർബാനയുടെ ആഘോഷം, വിശുദ്ധ കുർബാനയിൽ അർപ്പകർക്കുണ്ടായിരിക്കേണ്ട ആഴമേറിയ വിശ്വാസം, ഇവയെക്കുറിച്ചൊക്കെ അദ്ദേഹം പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സ്ഥലകാലഭേദമന്യേ പ്രസക്തമാണ്.
6. ഹിപ്പൊളിറ്റസ്
വിശുദ്ധ കുർബാനയെ ”സഭയുടെ കാഴ്ചയർപ്പണം” എന്നാണ് ഹിപ്പൊളിറ്റസ് വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ‘അപ്പസ്തോലിക പാരമ്പര്യം’ എന്ന ഗ്രന്ഥത്തിൽ വിശുദ്ധ കുർബാനയുടെ അനുഷ്ഠാനത്തെക്കുറിച്ചു പ്രത്യേകം പ്രതിപാദിച്ചിരിക്കുന്നതു കാണാം.
7. ഒരിജൻ
പണ്ഡിതവരേണ്യനായ ഒരിജൻ കർത്താവിന്റെ ശരീരത്തെ ദൈവത്തിന്റെ വചനവുമായി താരതമ്യം ചെയ്യുന്നു. ഇശോയുടെ ശരീരത്തോടു കാണിക്കുന്ന ആദരവും പരിശ്രദ്ധയും അവിടുത്തെ വചനത്തിനു നാം നൽകണം. തിരുവോസ്തി ഈശോയുടെ ശരീരമായിരിക്കുന്നതുപോലെ, അവിടുത്തെ വചനവും അവിടുത്തെ ശരീരം തന്നെയാണ്. സജീവവും ഊർജ്ജസ്വലവുമായ ദൈവത്തിന്റെ വചനം ഉൾക്കൊള്ളുമ്പോഴെല്ലാം നാം മിശിഹായുടെ രക്തം പാനം ചെയ്യുകയാണ്. ദൈവത്തിന്റെ വചനത്തിന്റെ വലിയ പ്രാധാന്യം ഊന്നിപ്പറയാൻ വേണ്ടിയാണ് വിശുദ്ധകുർബാനയെപ്പറ്റി ഒരിജൻ പ്രതിപാദിക്കുന്നത്. വിശുദ്ധ കുർബാനയിൽ ഇശോ യാഥാർത്ഥമായി സന്നിഹിതനായിരികികുന്നുപോലെതന്നെ വചനത്തിലും അവിടുന്നു സന്നിഹിതനാണെന്ന് ഒരിജൻ പഠിപ്പിക്കുന്നു.
9. വിശുദ്ധ അഗസ്റ്റിൻ
വിശുദ്ധ കുർബാനയെക്കുറിച്ച് പൗലോസിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അഗസ്റ്റിൻ പറയുന്നു: ”അപ്പം ഒന്നേയുള്ളൂ.അതിനാൽ പലരായ നാം ഒരു ശരീരമാണ്” (1 കോറീ. 10:7). ”വിശുദ്ധ കുർബാനയുടെ വെളിച്ചത്തിൽ സ്നേഹം, സത്യം, സുകൃതം, ഐക്യം ഇവടെ നമ്മൾ മനസ്സിലാക്കുകയും ഇവയിൽ സന്തോഷിക്കുകയും വേണം. ഒരു ധാന്യമണി കൊണ്ടല്ല, പല ധാന്യമണികൾ കൊണ്ടാണ് അപ്പം ഉണ്ടാക്കിയിരിക്കുന്നത് എന്നോർക്കുക. പൊടിയുന്നതിനു സമമായിരിക്കുന്നു നിന്റെ വിശുദ്ധീകരണം. മാമ്മോദീസായിലൂടെ നിന്നെ നനച്ച്. പരിശുദ്ധാത്മാവാകുന്ന അഗ്നിയുടെ സ്വീകരണം വഴി നീ രൂപാന്തരപ്പെടുകയായിരുന്നു. അതുകൊണ്ട് നീ കാണുന്നതും സ്വീകരിക്കുന്നതും പോലെ ആയിഭവിക്കുക, അതാണു വി. പൗലോസ് പഠിപ്പിക്കുന്നത്.”
അനേകം ധാന്യമണികൾ പൊടിഞ്ഞു ചേർന്ന് അപ്പമുണ്ടാകുന്നതുപോലെതന്നെയാണ് ക്രിസ്തീയജീവിതവും. വിശുദ്ധ ഗ്രന്ഥം സ്പഷ്ടമായി പറയുന്നു: ”വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവുമായിരുന്നു” (നട. 4:32). ഇങ്ങനയാകാൻ എത്രയേറെ ഒരുവൻ സഹിക്കണം, സഹിഷ്ണുത കാണിക്കണം? ഇനി വീഞ്ഞിന്റെ കാര്യമെടുക്കാം. മുന്തിരിപ്പഴങ്ങൾ ശേഖരിച്ച്, പിഴിഞ്ഞ്, ചാറുണ്ടാക്കുന്നു. അപ്പോൾ അത് ഒന്നായിത്തീരുന്നു, ഇതു നമ്മുടെ തന്നെ ഒരു ചരിത്രമാണ്. നമ്മുടെ സമാധാനത്തിനും ഐക്യത്തിനും നിത്യരക്ഷയ്ക്കും വേണ്ടി അവിടുന്നു തന്നെത്തന്നെ സമർപ്പിക്കുന്നു, അതിൽ നാം ഭാഗഭാക്കുകളാകുന്നു.
ഭയപ്പെടുത്തുന്ന ഒരു പ്രസ്താവനസാണ് മേൽപ്പറഞ്ഞതിന്റെ ചുവടുപിടിച്ച് അഗസ്റ്റിൻ നടത്തുന്നത്. ”സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഈ കൂദാശ സ്വീകരിക്കുന്നവർ എല്ലാവരുമായി സമാധാനത്തിലും സഹവർത്തത്വത്തിലും ജീവിക്കുന്നില്ലെങ്കിൽ, അവനെ പരിപോഷിപ്പിക്കുന്ന ഈശോമിശിഹായെ അല്ല അവൻ സ്വീകരിക്കുന്നത്. ഒരു വിപരീതസാക്ഷ്യമായിരിക്കും അവൻ ലോകത്തിനു നൽകുക.”
നാം ‘അപ്പം മുറിക്കുമ്പോൾ’ കർത്താവിനെ തിരിച്ചറിയണം. അതാണ് അവിടുന്ന് ആഗ്രഹിച്ചത്. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാർ ഇശോയെ വീട്ടിലേക്കു വിളിച്ചു. അവരുടെ കൂടെ വസിക്കണമെന്ന് അഭ്യർത്ഥിച്ചു. അപ്പോൾ അവിടുന്ന് അവർക്ക് അപ്പം മുറിച്ചു കൊടുത്തു. അവർ അവിടുത്തെ തിരിച്ചറിഞ്ഞു.
നമുക്കു ദൈവികജീവൻ വേണമെങ്കിൽ, അവിടുത്തെ തിരിച്ചറിയണമെങ്കിൽ, ആ ശിഷ്യന്മാർ ചെയ്ത്തുപോലെ നാമും ചെയ്യണം. അവർ പറഞ്ഞു: ‘നാഥാ, കൂടെ വസിക്കണമേ!’ അവിശ്വാസം നഷ്ടപ്പെടുത്തിയത് ആതിഥേയത്വം നേടിക്കൊടുത്തു. അപ്പം മുറിക്കുന്നതിലാണ് (വിശുദ്ധ കുർബാനസിലാണ്) അവിടുത്തെ നാം കണ്ടെത്തുക. വിശ്വാസ്കൾക്ക് ഇത് ഒരനുഭവമാണ്. പീഡാനുഭവം ദർശിച്ചപ്പോൾ വിശ്വാസം നഷ് പ്പെട്ട അവർക്ക് ‘അപ്പം മുറിക്കുന്നതു കണ്ടപ്പോൾ’ വിശ്വാസം അതിശക്തമായി തിരിച്ചുവന്നു. അവരുടെ വിശ്വാസം സജീവമായപ്പോൾ ഈശോ അപ്രത്യക്ഷനായി. അവർ അതിവേഗം ജറുസലെമിലേക്കു മടങ്ങിപ്പോകുകയും ചെയ്തു.
കാണാത്തതിനെ വിശ്വസിക്കണം. അപ്പോൾ അതു കാണുന്ന സമയം നിങ്ങൾ സന്തോഷിക്കും. വിശ്വാസം സ്ഥിരപ്പെടുത്തുക, അപ്പോൾ കാഴ്ച പുനരുദ്ധരിക്കപ്പെടും, നാം കാണാത്തതു വരും. വരുമെന്നു മാത്രമല്ല, വിശ്വസിക്കുന്നവർക്ക് സന്തോഷവും വിശ്വസിക്കാത്തവർക്കു കഷ്ടവും കൊണ്ടുവരും. വിശ്വാസികൾ സന്തോഷിച്ചു നന്ദി പറയും; അവിശ്വാസികൾക്ക് സംഭ്രമം മാത്രം അവശേഷിക്കും.
ദിവ്യനാഥന്റെ ഉത്ഥാനം വഴി നമ്മുടെ ഉത്ഥാനത്തിന്റെ മുന്നോടി നമ്മെ കാണിച്ചിരിക്കുന്നു. എല്ലാവരും ഉയിർപ്പിക്കപ്പെടും; എന്നാൽ, നീതിമാന്മാർ നിത്യായുസ്സിലേക്കും നീതിരഹിതർ നിത്യനാശത്തിലേക്കും പ്രവേശിക്കും.
10. ജറുസലെമിലെ വിശുദ്ധ സിറിൽ
വിശുദ്ധ കുർബാനയെ ‘ഭീതിജനകവും ഭക്തിജനകവുമായ രഹസസ്യ’മെന്ന് ആദ്യം അഭിസംബോധന ചെയ്യുന്നതു സിറിലാണ്. അപ്പത്തിന്റെ സാദൃശ്യത്തിൽ അവിടുത്തെ ശരീരവും വീഞ്ഞിന്റെ സാദൃശ്യത്തിൽ അവിടുത്തെ രക്തവും നമുക്കായി അവിടുന്നു നൽകുന്നു. ഇശോയുമായി ഐക്യപ്പെടുന്നുതിനു വേണ്ടിയാണ് ഇതു നൽകപ്പെട്ടിരിക്കുന്നത്. നമുക്കു ക്രിസ്തുവിനെ വഹിക്കുന്നവർ (ഇവൃശേെീുവലൃ)െ ആകാം. ഇത് വിശ്വാസത്തിന്റെ മേഖലയാണ്. വിശ്വാസം നമ്മെ ഉറപ്പിക്കണം. കാഴ്ചയിൽ അവ അപ്പവും വീഞ്ഞുമാണെങ്കിലും സത്തയിൽ, വിശ്വാസത്തിൽ, അവ ഈശോയുടെ തിരുശ്ശരീരരക്തങ്ങളാണ്. (കൂദാശ വചനങ്ങളിലൂടെ വസ്തുഭേദം, ഠൃമിൗെയേെമിശേമശേീി സംഭവിക്കുന്നുവെന്നർത്ഥം) നിങ്ങളുടെ ഹൃദയങ്ങൾ ഉന്നതങ്ങളിലേക്കുയർത്തുവിൻ എന്നു വൈദികൻ പറയുന്നു. നമ്മുടെ ചിന്തകൾ- മനസ്സ്- ദൈവത്തിലേക്ക് ഉയർത്തുക എന്നണതിന്റെ അർത്ഥം. എല്ലാ പ്രാരാബ്ധങ്ങളും ആകുലതകളും ദൈവകൃപയ്ക്കായി വിട്ടുകൊണ്ട്, മനസ്സിനെ അവയിൽ നിന്നു സ്വതന്ത്രമാക്കി, ഈ ദിവ്യരഹസ്യങ്ങളിൽ കേന്ദ്രീകരിക്കാം, സ്രാപ്പേന്മാരുടെ സ്തുതികളോടു നമുക്കു ചേരാം. ആത്മീയഗീതങ്ങളാൽ നമ്മെത്തന്നെ വിശുദ്ധീകരിക്കാം. സൈന്യങ്ങളുടെ ഗീതാലാപനത്തിൽ നമുക്കും പങ്കുകാരാകാം. അതിനുവേണ്ടിയാണു സ്രാപ്പേന്മാരിൽ നിന്നു ലഭിച്ച ഈ ദൈവികഗീതം നാമും ആലപിക്കുക.
സ്വയം വിശുദ്ധീകരിച്ച നാം ‘സമർപ്പിക്കപ്പെട്ട ദാനങ്ങളുടെ’ മേൽ പരിശുദ്ധാത്മാവിനെ അയയ്ക്കുവാൻ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു. പന്നീട് ആവശ്യത്തിലിരിക്കുന്ന സകലർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. ബലിയിൽ നാം ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുന്നുവോ അവർക്കെല്ലാം അത് അനുഗ്രഹപ്രദവും ഫലദായകവുമായിരിക്കും നമ്മുടെ മരിച്ചവർവേണ്ടി നാം പ്രാർത്ഥിക്കുമ്പോൾ, മിശിഹായെത്തന്നെയാണ് അവരുടെ കടങ്ങളുടെ മോചനത്തിനായി, നാം അർപ്പിക്കുന്നത്. അങ്ങനെ നാം അവർക്കുവേണ്ടിയും നമുക്കുവേണ്ടിയും ദൈവത്തെ പ്രസാദിപ്പിക്കുന്നു.
ഈശോയുടെ തിരുശ്ശരീരരക്തങ്ങൾ ആത്മാവിന്റെ അന്തഃസത്തയിലേക്കാണ് ആഗിരണം ചെയ്യപ്പെടുക. നമ്മുടെ വ്യക്തിത്വം മുഴുവനിലേക്കും അതു വ്യാപിക്കുന്നു.
സത്തയിൽ പരിശുദ്ധനായി ഒരാൾ മാത്രമേ ഉള്ളൂ, ഏകകർത്താവായ ഈശോമിശിഹാ. ഈശോമിശിഹാ, പരിശുദ്ധത്രിത്വം തന്നെ നമ്മിൽ ജീവിക്കുന്നതുകൊണ്ട് നാമും വിശുദ്ധർ തന്നെ. പങ്കാളിത്തം പ്രാർത്ഥന, ശിക്ഷണം ഇവവഴി, വിശ്വാസത്തിലൂടെ, കർത്താവ് എത്ര നല്ലവനാണെന്നു രുചിച്ചറിയാൻ നമുക്കു കഴിയണം. ഇതിനെ സമീപിക്കുമ്പോൾ ഇടതുകൈ വലതുകൈക്കു സിംഹാസനമായിരിക്കട്ടെ. ആമ്മേൻ #െന്നു പറഞ്ഞു കൊണ്ടു മിശിഹായുടെ ശരീരം സ്വീകരിക്കുക എന്നും സിറിൽ നിർദ്ദേശിക്കുന്നു.
11. വിശുദ്ധ ജോൺ ക്രിസോസ്റ്റം
വിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രജ്ഞൻ എന്നാണ് ക്രിസോസ്റ്റം അറിയപ്പെടുന്നത്. ഈശോ പറയുന്നതായി സങ്കൽപ്പിച്ച അദ്ദേഹം പറയുന്നു: ”നിങ്ങളുടെ സഹോദരനാകാൻ ഞാൻ ആഗ്രഹിച്ചു. അതിനാൽ ഞാൻ നിങ്ങൾക്കായി മാംസവും രക്തവും സ്വീകരിച്ചു. നിങ്ങളുടെ ബന്ധുവായിരിക്കുമ്പോൾ ഞാൻ സ്വീകരിച്ച അതേ മാംസവും രക്തവും ഞാൻ തിരിച്ചു തന്നു. ഈ രക്തം ന്മുടെ രാജകീയ മുദ്ര നമ്മിൽ പ്രശോഭിതമാക്കുന്നു. ഇതു നിരന്തരം നാം നവീകരിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നതിനാൽ നമ്മുടെ ആത്മാവിന്റെ നന്മ അണഞ്ഞു പോകുന്നില്ല.”
ഈശോയുടെ തിരുരക്തത്തെക്കുറിച്ചാണു ക്രിസോസ്റ്റം ഊന്നുക. ഈശോയുടെ രക്തം നമ്മുടെ ആത്മാവിനെ ഉത്തേജിപ്പിച്ച് ഒരു പ്രത്യേക ശക്തിവിശേഷം നമ്മുടെ ആത്മാവിൽ സന്നിവേശിപ്പിക്കുന്നു. ഇതു യോഗ്യതയോടെ സ്വീകരിക്കുമ്പോൾ സാത്താൻ പുറത്താക്കപ്പെടുന്നു. കർത്താവിന്റെ രക്തം ഉള്ളിടത്തുനിന്ന് അവൻ ഓടി ഒളിക്കുകയും മാലാഖമാർ അവിടെ ഒന്നിക്കുകയും ചെയ്യുന്നു. സമൃദ്ധമായി ചിന്തപ്പെട്ട ഈ തിരുരക്തം ലോകത്തെ മുഴുവൻ കഴുകി വിശുദ്ധീകരിക്കുന്നു.
ഈശോയുടെ രക്തം നമ്മുടെ ആത്മാവിന്റെ രക്ഷയാണ്. ഇതിനാൽ നമ്മുടെ ആത്മാവു നിർമ്മലമാക്കപ്പെട്ടിരിക്കുന്നു. ഇതു നമ്മുടെ ബുദ്ധിയെ അഗ്നിയോക്കാൾ പ്രകാശമുള്ളതാക്കുന്നു. ആത്മാവിനെ സ്വർണ്ണത്തേക്കാൾ ശോഭയുള്ളതുമാക്കുന്നു.നമുക്കുവേണ്ടി ചിന്തപ്പെട്ട ഈ രക്തം നമുക്കു സ്വർഗ്ഗത്തിലേക്കുള്ള വഴി തുറക്കുന്നു: നമ്മുടെ ഹൃദയം മലർക്കെ തുറക്കപ്പെടുമ്പോൾ ഈ രക്തത്തിന്റെ സ്വീകരണത്തിലൂടെ ജീവജലത്തിന്റെ അരുവികൾ നമ്മിലേക്കൊഴുകും.
ഈ അരുവി അഗ്നിയേക്കാൾ ശക്തിയായി ഒഴുകുന്നു; പക്ഷേ അതു ചാമ്പലാകുന്നില്ല. അതു തൊടുന്നവയെ ശുദ്ധീകരിക്കുക മാത്രമേ ഉള്ളൂ. ലോകത്തിന്റെ വില ഈശോയുടെ തിരുരക്തത്തിന്റെ വിലയാണ്. ഇതുവഴി അവിടുന്നു സഭയെ വിലയ്ക്കു വാങ്ങി. ഇതുവഴി സഭയെ വസ്ത്രാലങ്കാരവിഭൂഷിതയാക്കി. ഈ രക്തത്തിൽ പങ്കുകൊള്ളുന്നവരെല്ലാം മാലാഖാമാരുടെയും പ്രധാന മാലാഖായുടെയും, ഉന്നതങ്ങളിൽ നിന്നുള്ള ശക്തിയുടെയും ഒപ്പം മിശിഹായുടെ രാജകീയ വസ്ത്രങ്ങൾ ധരിച്ച്, ആധ്യാത്മികായുധങ്ങൾ പിടിച്ചു കൊണ്ടു നിൽക്കുന്നു. അവർ രാജാവിനെത്തന്നെയാണ് ധരിച്ചിരിക്കുന്നത്. നിർമ്മലതയോടെ ഈ രക്തത്തെ സമീപിച്ചാൽ നിത്യരക്ഷ കൈവരുകയും ചെയ്യും.
ഈശോ പറയുന്നു: ”സത്യം സത്യമായി ഞാൻ നിങ്ങളൊടു പറയുന്നു, നിങ്ങൾ എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾക്കു നിങ്ങളിൽത്തന്നെ ജീവനുണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്ഷിക്കുന്നവൻ എന്നിൽ ജീവിക്കുന്നു.” മഹത്ത്വപൂർണ്ണവും അവർണ്ണനീയവുമായ നിത്യജീവനെക്കുറിച്ചാണ് ഈശോ സംസാരിക്കുന്നത്.
12. വിശുദ്ധ ജോൺ ഡമഷീൻ
നമ്മുടെ കർത്താവായ മിശിഹാ നമുക്കുവേണ്ടി സ്വയം അർപ്പിക്കുകയും യഥാർത്ഥമായ നമ്മുടെ മഹാപുരോഹിതനായിത്തീരുകയും ചെയ്തതിനാൽ, അൾത്താരയെ സമീപിക്കുന്ന പുതിയനിയമപുരോഹിതൻ മിശിഹായുടെ ഛായയെ പ്രതിഫലിപ്പിക്കുന്നുവെന്നു നാം മനസ്സിലാക്കണം. ക്രിസ്തുവിന്റെ അവാച്യമായ ബലി പ്രതീകാത്മകമായ അവൻ തന്റെ ശുശ്രൂഷവഴി പരികർമ്മം ചെയ്യുന്നു. വാനവസൈന്യം മുഴുവൻ ഓരോ ദിവ്യബലിയിലും സന്നിഹിതമാകുന്നു. മിശിഹായുടെ രക്ഷയുടെ അവകാശികളാകുവാനിരിക്കുന്നവർക്കു ശുശ്രൂഷ ചെയ്യാൻ അയയ്ക്കപ്പെട്ട സേവാത്മാക്കളാണ് അവരെല്ലാം (ഹെബ്ര. 1:14)
ദിവ്യകാരുണ്യം ഉന്നതവുമ ഭീതിജനകവും പരിശുദ്ധവുമാണെന്നും ഇതു സത്യമായും കർത്താവാണെന്നും അറിഞ്ഞ് അതിനെ കാണുകയും സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും വേണം. വലിയഭയത്തോടെ വേണം ദിവ്യകാരുണ്യത്തെ കൈകാര്യം ചെയ്യുവാൻ. നാം വിശ്വാസത്തലാണി ജീവിക്കുന്നത്. എപ്പോഴും കർത്താവിനോടു കൂടെ ആയിരിക്കാൻ ക്ഷമാപൂർവ്വം പരിശ്രമിക്കണം. ഉത്ഥാനം വഴി നാം പ്രത്യാശിക്കുന്ന പുതിയ ജന്മമാണ് യഥാർത്ഥമായുള്ളത്.
നമ്മുടെ കർത്താവായ ഈശോ നമുക്കായി അർപ്പിച്ച ബലി ഏകമാണ്. ഇതുവഴി അവിടുന്നു നമുക്കു പൂർണ്ണത നേടിത്തന്നു. വിശുദ്ധീകരിക്കപ്പെട്ടവരെ അവിടുന്ന് എന്നേക്കുമായി പൂർണ്ണരാക്കി (ഹെബ്രാ. 10:14). നാമെല്ലാവരും എല്ലായിടത്തും എപ്പോഴും ആബലിയുടെ അനുസ്മരണത്തിലായിരിക്കണം. കാരണം, നാം ഈ അപ്പം ഭക്ഷിക്കുകയും ഈ കാസ പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കർത്താവിന്റെ മരണമാണ് അവന്റെ വരവുവരെ അനുസ്മര്ക്കുന്നത്. (1 കൊറീ. 11:26) ഭീതിജനകമായ ഈ ശുശ്രൂഷ നിർവ്വഹിക്കുമ്പോഴെല്ലാം നാം വ്യക്തമായി സ്വർഗ്ഗത്തിലാണെന്ന് വിഭാവനം ചെയ്യണം. ഈ ബലി വ്യക്തമായി സ്വർഗ്ഗീയ സംഗതികളുടെ സാദൃശ്യമാണ്.
ഈശോയുടെ തിരുശ്ശരീരരക്തങ്ങളുടെ സ്വീകരണം വഴി നാം പൂർണ്ണരാക്കപ്പെട്ട് സ്വർഗ്ഗീയ സൗഭാഗ്യത്തിൽ പങ്കുചേർക്കപ്പെടുന്നു. വിശ്വാസം വഴി സ്വർഗ്ഗീയ കാര്യങ്ങളുടെ ചിത്രം നമ്മുടെ ഭാവനയിൽ കൊണ്ടുവരണം. അതേ സമയം, സ്വർഗ്ഗസ്ഥനായിരിക്കുകയും നമുക്കു വേണ്ടി മരിക്കുകയും ഉയിർക്കുകയും സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുകയും ഇപ്പോൾ വീണ്ടും അർപ്പിക്കപ്പെടുകയും ചെയ്യുന്ന ഈശോമിശിഹായെപ്പറ്റി നാം ചിന്തിക്കണം. ഇങ്ങനെ ധ്യാനിക്കുന്നതു വഴി അവൻ അനുനിമിഷം മരിച്ചുയർക്കുന്നെന്നും സ്വർഗ്ഗത്തിലേക്കു കരേറുന്നെന്നും ഉള്ള, നേരത്തേ സംഭവിച്ച സംഗതികളുടെ, ദർശനത്തിലേക്കു നാം ആനീതരാകും.
ദൈവദൂതന്മാരുടെ ജോലിയാണ്- ശുശ്രൂഷയാണ്- അൾത്താരബാലന്മാർ ചെയ്യുക.
ഒരിക്കൽ പീഡനത്തിനായി വലിച്ചിഴയ്ക്കപ്പെടുകയും പിന്നീട് അൾത്താരയിൽ ബലിയർപ്പിക്കപ്പെടുകയും ചെയ്ത ഈശോയെ ദിവ്യബലിയിൽ അനുസ്മരിക്കണം. അർപ്പിതവസ്തുക്കൾ കാസായിലും പീലാസായിലും സജ്ജമാക്കപ്പെടുമ്പോൾ നമ്മുടെ കർത്താവായ മിശിഹാ തന്റെ പീഡാനുഭവത്തിനായി ആനീതനാകുന്നതു നാം അനുസ്മരിക്കണം