” സാബത്തിൽ നന്മ ചെയ്യുന്നത് അനുവദനീയമാണ് “
( മത്താ. 12 :12) എന്നു പ്രഖ്യാപിച്ചു ധാർമ്മികമൂല്യങ്ങളെ മഹോന്നതൻ ഊട്ടി ഉറപ്പിക്കുകയായിരുന്നു. ദൈവത്തോടൊപ്പം ഉള്ള തന്റെ പ്രവർത്തനത്തിന് നൈരന്തര്യത്തെക്കുറിച്ച് (യോഹന്നാൻ 5: 17ലും ഈശോ വ്യക്തമാക്കുന്നു. ” എന്റെ പിതാവ് എപ്പോഴും പ്രവർത്തന നിരതനാണ്,ഞാനും പ്രവർത്തിക്കുന്നു. ഈ വെളിപ്പെടുത്തലിലൂടെയും ദൈവവുമായുള്ള തന്റെ സമാനത അവിടുന്ന് അരക്കിട്ടുറപ്പിക്കുന്നത്.
തുടർന്ന് യോഹന്നാൻ സ്വമേധായ എഴുതിയിരിക്കുന്ന വാക്യവും ഈശോയുടെ ദൈവത്വത്തെ വ്യക്തമാക്കുന്നു. ” ഇതുമൂലം അവിടുത്തെ വധിക്കാൻ യഹൂദർ കൂടുതലായി പരിശ്രമിച്ചു. കാരണം, അവിടുന്ന് സാബത്തു ലംഘിക്കുക മാത്രമല്ല തന്നെതന്നെ ദൈവതുല്യനായി ദൈവത്തെ പിതാവ് എന്ന് വിളിക്കുകയും ചെയ്തു “( യോഹ. 5 :18). യഹൂദർക്ക് കാര്യം മനസ്സിലായി. പിതാവിന്റെ ജോലി തന്നെയാണ് താൻ ചെയ്യുന്നത് എന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം
ഈശോ വ്യക്തമാക്കിയിരിക്കുന്നു . രക്ഷാ കർമ്മത്തിൽ പിതാവിനോട് ഗാഢബന്ധം പുലർത്തി, അവിടുത്തോട് ഐക്യപ്പെട്ട് ആണ് അവിടുന്ന് പ്രവർത്തിക്കുന്നത്. അതിന്റെ ഭാഗമായി വേണം സാബത്തിൽ താൻ നൽകിയ രോഗശാന്തിയെ കാണേണ്ടതെന്നും അവിടുന്ന് വ്യക്തമാക്കുന്നു. തന്റെ എല്ലാ പ്രവർത്തനങ്ങളിലും താൻ പിതാവിന്റെ സഹ കാരിയാണ്. കാരണം, താൻ പിതാവിനോട് കൂടെ ഏക സത്തയാണ്.
” ഞാൻ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാൻ പറയുന്നത് വിശ്വസിക്കുവിൻ” (യോഹ. 14 :11 ). യോഹ 10: 30 ൽ ഈശോ വീണ്ടും പറയുന്നു: “ഞാനും പിതാവും ഒന്നാണ്”.
നിയമങ്ങളുടെ അന്ധമായ അനുസരണം ക്രിസ്തു രാജ്യത്തിന്റെ, ക്രിസ്തു ഭരണത്തിന്റെ ശൈലിയേ അല്ല. മനുഷ്യ മഹത്വവും നന്മയുമാണ് അവിടുന്ന് എപ്പോഴും ഉന്നം വയ്ക്കുക. സാബത്തിൽ നന്മ ചെയ്ത തന്നെ ചോദ്യം ചെയ്ത യഹൂദരോട് ഈശോ ചോദിക്കുന്നു :ആടിനെക്കാള്‍ എത്രയേറെ വിലപ്പെട്ടവനാണു മനുഷ്യന്! അതിനാല്‍, സാബത്തില്‍ നന്മചെയ്യുക അനുവദനീയമാണ്.
മത്തായി 12 : 12. സാബത്തിൽ രോഗശാന്തി നൽകുന്നതിനോട് ബന്ധപ്പെടുത്തിയാണ് ഈശോ ഈ പ്രബോധനം നൽകുന്നത്.
യേശു അവിടെനിന്നുയാത്രതിരിച്ച് അവരുടെ സിനഗോഗിലെത്തി.
അവിടെ കൈ ശോഷി ച്ചഒരുവന്‍ ഉണ്ടായിരുന്നു. യേശുവില്‍ കുറ്റമാരോപിക്കണമെന്ന ഉദ്ദേശ്യത്തോടെ അവര്‍ അവനോടു ചോദിച്ചു: സാബത്തില്‍ രോഗശാന്തി നല്‍കുന്നത് അനുവദനീയമാണോ?
അവന് പറഞ്ഞു: നിങ്ങളിലാരാണ്, തന്റെ ആട് സാബത്തില്‍ കുഴിയില്‍ വീണാല്‍ പിടിച്ചു കയറ്റാത്തത്?
ആടിനെക്കാള്‍ എത്രയേറെ വിലപ്പെട്ടവനാണു മനുഷ്യന്! അതിനാല്‍, സാബത്തില്‍ നന്മചെയ്യുക അനുവദനീയമാണ്.
അനന്തരം, അവന് ആ മനുഷ്യനോടു പറഞ്ഞു: കൈ നീട്ടുക. അവന് കൈനീട്ടി. ഉടനെ അതു സുഖം പ്രാപിച്ച് മറ്റേ കൈപോലെയായി.
ഫരിസേയര്‍ അവിടെനിന്നു പോയി, അവനെ നശിപ്പിക്കേണ്ടതെങ്ങനെയെന്ന് ആലോചന നടത്തി.
മത്തായി 12 : 9-14
മറ്റൊരു ഉദാഹരണം കൂടി നോക്കാം.അനന്തരം അവന് അവരോടു പറഞ്ഞു: ജാഗരൂകരായിരിക്കുവിന്‍. എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന് അകന്നിരിക്കുകയും ചെയ്യുവിന്‍. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യ മാകുന്നത്.
ഒരു ഉപമയും അവന് അവരോടു പറഞ്ഞു: ഒരു ധനികന്റെ കൃഷി സ്ഥലം സമൃദ്ധമായ വിളവു നല്കി.
ലൂക്കാ 12 : 15-16. ഈ ചോദ്യങ്ങൾക്കു മുമ്പിൽ തന്റെ പ്രതിയോഗികൾക്ക് ഉത്തരമുണ്ടായിരുന്നില്ല