നിങ്ങൾ ഭയപ്പെടാതെ ഉറച്ചുനിൽക്കുവിൻ. നിങ്ങൾക്കു വേണ്ടി ഇന്നു കർത്താവു ചെയ്യാൻ പോകുന്ന രക്ഷാകരകൃത്യം നിങ്ങൾ കാണും (പുറ. 14:13)
ഭയപ്പെടേണ്ട,്ഞാൻ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാൻ നിന്നെ താങ്ങി നിർത്തും (ഏശ.14:10)
കർത്താവാണു നിന്റെ മുൻപിൽ പോകുന്നത്. അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ ഭഗ്നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല; ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ടാ (നിയ.31:8)