കൃപാവരവും ഭക്തിയും നിറഞ്ഞിരുന്ന അദ്ദേഹം നിരവധി അത്ഭുതങ്ങൾ പ്രവർത്തിച്ചു. അഭിഷേകം നിറഞ്ഞതും വിജ്ഞാനപ്രദവും ആയിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ ചെറുത്തു നിൽക്കാൻ കഴിയാതെ വന്നപ്പോൾ യഹൂദ പുരോഹിതർ അദ്ദേഹത്തിന്റെ മേൽ ദൈവദൂഷണം കുറ്റമാരോപിച്ച് യഹൂദ പരീക്ഷയ്ക്ക് വിട്ടുകൊടുത്തു. അവർ അദ്ദേഹത്തെ കല്ലെറിഞ്ഞു, നിഷ്ക്കരുണം വധിച്ചു.” കർത്താവായ ഈശോ എന്റെ ആത്മാവിനെ കൈക്കൊള്ളണമേ! കർത്താവെ ഈ പാപം ഇവരുടെ മേൽ ആരോപിക്കരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ആത്മ സന്തോഷത്തോടെ കർത്താവിൽ നിദ്ര പ്രാപിച്ചു.
നിർമല സ്നേഹം കരുണാർദ്ര സ്നേഹം ദൈവത്തോടും അയൽക്കാരോടും ഉള്ള മനുഷ്യന്റെ നല്ല ബന്ധം മുഴുവൻ സമാഹരിക്കുന്നു.
സഭയിലെ പ്രഥമ രക്തസാക്ഷിയായ ഡീക്കൻ സ്റ്റീഫന്റെ തീക്ഷണവും അത്യഗാധവുമായ വിശ്വാസവും തന്നെ പേപ്പട്ടിയെപ്പോലെ കല്ലെറിഞ്ഞു കൊന്ന തന്റെ ശത്രുക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയും സകലതും സകലത്തെയും അതിജീവിക്കാനുള്ള സന്നദ്ധതയും നമുക്ക് മാതൃകയാവട്ടെ (കൊറീ 13:7). നല്ല ദൈവം എല്ലാം നമ്മുടെ നന്മയ്ക്കായി പരിണമിപ്പിക്കുന്നു (റോമ 8: 28 )