തെസ്സലോനിക്കായിൽ ജനിച്ച രണ്ടു സഹോദരന്മാരിണിവർ. ലൗകിക ബഹുമാനങ്ങളും സുഖങ്ങളും പരിത്യജിച്ച് ബോസ്ഫറസ്സിൽ ഒരാശ്രമത്തിൽ ചേർന്ന് ഇവർ വൈദികനായി. 858 –ൽ ഇരുവരുംകൂടി കോൺസ്റ്റാന്റിനോപ്പിളിൽ പോയി മിഷൻ പ്രവർത്തങ്ങളിലേർപ്പെട്ടു . പല ഖാസർമാരെ അവർ മാനസാന്തരപ്പെടുത്തി. 863 –ൽ രണ്ടു സഹോദരന്മാരുംകൂടെ മൊറാവിയിലേക്കു തിരിച്ചു. സിറില്ലി എന്ന നാമധേയത്തിൽ ഒരക്ഷരമാല സിറിൽ കണ്ടുപിടിച്ചു; അതാണ് റഷ്യൻ അക്ഷരമാലയുടെ അടിസ്ഥാനം. മൊത്തോഡിയൂസിന്റെ സഹായത്തോടെ സിറിൽ സ്ളാവ് ഭാഷയിലേക്ക് തിരുക്കർമ്മങ്ങളും സുവിശേഷങ്ങളും പരിഭാഷപ്പെടുത്തി. അവിടെനിന്നു അവർ റോമയിലേക്കു പോയി; രണ്ടുപേരും മെത്രാന്മാരായി അഭിഷേകം ചെയ്യപ്പെട്ടു. അവിടെവെച്ച് സിറിൽ മരിച്ചു. മൊത്തഡിയൂസു മൊറാവിയായുടെയും വന്നോണിയുടെയും ആർച്ചുബിഷപ്പായി. അവിടെ അദ്ദേഹം ജർമ്മൻ മെത്രാന്മാരോട് ഏറ്റുമുട്ടേണ്ടിവരുകയും അവർ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി ജയിലിലടയ്ക്കുകയും ചെയ്തു. യോഹന്നാൻപാപ്പാ എട്ടാമൻ അദ്ദേഹത്തെ പൂർവ്വസ്ഥാനത്തേക്കുയർത്തി. പിന്നീട് ഉത്തര മൊറീവിയായിൽ ബൊഹീമ്യരേയും പോളിഷുകാരെയും ജ്ഞാനസ്നാനപ്പെടുത്തുകയും ചെയ്തു. മേത്തോഡിയൂസും കോൺസ്റ്റാന്റിനോപ്പിളിൽ വച്ച് മരിച്ചു. സിറിലും മേത്തോഡിയൂസും അഭിമുഖം നിന്ന് ഒരു പള്ളി താങ്ങിപ്പിടിച്ചിരിക്കുന്നതായിട്ടാണ് ചിത്രീകരിക്കാറുള്ളത്. സ്ളാവോണിക്ക് അക്ഷരമാല അവരുടെ കൈയില്പിടിച്ചിട്ടുണ്ടായിരിക്കും. അവരാണ് സ്ലാവോണിക്ക് സഭയുടെ സ്ഥാപകന്മാർ.
വിചിന്തനം: ജേഷ്ഠാനുജന്മാർ ഇങ്ങനെ സഹകരിച്ച് പ്രവർത്തിക്കുന്നത് എത്ര മധുരവും മനോഹരവുമാണ്. സിറിളിന്റെയും മേത്തോഡിയൂസിന്റെയും സഹോദരസ്നേഹം ജേഷ്ഠാനുജന്മാർക്ക് ഉത്തേജകമായിരിക്കട്ടെ .