1947 ലാണ് ഇവർ വിശുദ്ധ എന്ന് നാമകരണം ചെയ്യപ്പെട്ടത്. ഫ്രാൻസിലെ കാർഗന്റെയിൽ ഒരു കർഷക കുടുംബത്തിലെ 11 മക്കളിൽ ഒൻപതാമത്തെ കുട്ടിയാണ്. ഇരുപത്തിനാലാമത്തെ വയസ്സിൽ വിശുദ്ധ വിൻസെന്റ് ഡി പോൾ സ്ത്രീകൾക്കായി സ്ഥാപിച്ച ഉപവി സഹോദരിമാരുടെ പാരീസിലെ മഠത്തിൽ അംഗമായി ചേർന്നു. അവിടെ കാദറിന് അതി സ്വാഭാവിക പല ദൃശ്യങ്ങൾ കാണാൻ ഇടയായിട്ടുണ്ട്. വിശുദ്ധ കുർബാനയിൽ കർത്താവിനെ അവൾ യഥാർത്ഥത്തിൽ കണ്ടുകൊണ്ടിരുന്നു. പരിശുദ്ധ ത്രിത്വത്തിലെ ഞായറാഴ്ച ക്രിസ്തുരാജന് അവൾ ദർശിക്കുകയുണ്ടായി. ദൈവ മാതാവിന്റെ 3 ദർശനങ്ങൾ കാണാൻ അവൾക്ക് ഭാഗ്യം സിദ്ധിച്ചു. രണ്ടാമത്തെ ദർശനത്തിലാണ് ദേവൻ മാതാവിന്റെ അത്ഭുത കാശുരൂപം അമ്മ അവൾക്ക് കാണിച്ചു കൊടുത്തു എന്ന് കരുതപ്പെടുന്നു. വിശദീകരണം : പരിശുദ്ധ അമ്മ പാമ്പിന്റെ തലയിൽ ചവിട്ടി നിൽക്കുന്നു. അമ്മയുടെ ഇരുകരങ്ങളും മലർത്തി പിടിച്ചിരിക്കുന്നു. കരതലത്തിൽ നിന്ന് രശ്മികൾ വീശുന്നുണ്ട്. രൂപത്തിന് ചുറ്റും വൃത്താകൃതിയിൽ സുവർണ്ണാക്ഷരങ്ങളാൽ “പാപം കൂടാതെ ഉത്ഭവിച്ച മറിയമേ, അങ്ങിൽ അഭയം തേടുന്ന ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ! എന്ന് എഴുതിയിരിക്കുന്നു. ദർശനത്തിൽ ഇത്രയുമാണ് വിശുദ്ധ കണ്ടത്. ഒരു ആ ശാരീരിക സ്വരവും അവൾ കേട്ടു :” ഈ മോഡലിൽ ഒരു മെഡൽ ഉണ്ടാക്കുക. ശരണ ത്തോടെ ഈ മെഡൽ ധരിക്കുന്നവർക്ക് ധാരാളം അനുഗ്രഹങ്ങൾ സിദ്ധിക്കും.. മെഡലിന്റെ മറുവശത്ത് M എന്ന ഇംഗ്ലീഷ് അക്ഷരവും അതിന്റെ മീതെ ഒരു കുരിശും ഇരുവശങ്ങളിലും മുള്‍മുടി വലയം ചെയ്തിട്ടുള്ള ഈശോയുടെ തിരുഹൃദയവും പുഷ്പ മുടി വലയം ചെയ്തിരിക്കുന്നതും വാളുകൊണ്ട് പിളർന്നിട്ടു ഉള്ളതുമായ പരിശുദ്ധ അമ്മയുടെ വിമലഹൃദയവും ഉണ്ടായിരിക്കണം.
തന്റെ ധ്യാന രീതിയിൽ കാതറിൻ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു. ” ഞാൻ ദൈവത്തിന് മുമ്പാകെ നിന്ന് അവിടുത്തോട് പറയും :” കർത്താവേ ഇതാ ഞാൻ അങ്ങ് തിരു മനസ്സ് ആകുന്നത് എനിക്ക് തരിക . എന്തെങ്കിലും തന്നാൽ ഞാൻ സന്തുഷ്ടയായി. ഞാൻ നന്ദി പറയുന്നു. കാരണം ഞാൻ ഒന്നിനും അർഹയല്ല. പിന്നെ എന്റെ വിചാരങ്ങള്‍ അവിടുത്തെ അറിയിക്കും…. ഞാൻ അവിടുത്തെ ശ്രവിക്കും”….