യേശു പറഞ്ഞു: “പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല”. അവന്റെ വസ്ത്രങ്ങള്‍ ഭാഗിച്ചെടുക്കാന്‍ അവര്‍ കുറിയിട്ടു.
ലൂക്കാ 23 : 34
മാനവ ചരിത്രത്തിൽ ആദ്യമായാണ് അതുല്യമായ, അനുഭവമായ, ഇങ്ങനെ ഒരു പ്രാർത്ഥന സ്വർഗ്ഗത്തിലേക്ക് ഉയർന്നത്. ഈശോ കുരിശിൽ കിടന്നുകൊണ്ട് പറഞ്ഞ ഏഴു വാക്യങ്ങളിൽ ഒന്നാണ് ഈ അനന്യ പ്രാർത്ഥന. വേദനയുടെയും യാതനയുടെയും നീർച്ചുഴിയിൽ നിന്നാണ് ഈശോ ഇപ്രകാരം പ്രാർത്ഥിക്കുന്നത്. തന്റെ ദൈവപുത്രത്വം ഏറ്റു പറഞ്ഞുകൊണ്ട്, ആ ഉറപ്പിലായിരുന്നുകൊണ്ടാണ് കർത്താവായ ഈശോ ഇപ്രകാരം പ്രാർത്ഥിച്ചത്.
ശത്രുക്കളെ സ്നേഹിക്കാൻ ലോകത്തോട് പറഞ്ഞത്,ലോകത്തെ പഠിപ്പിച്ചത് ഈശോയാണ്. ” കണ്ണിനു പകരം കണ്ണ്, പല്ലിന് പകരം പല്ല്…. ” എന്നു പഠിപ്പിച്ച പഴയനിയമ (മോശ )ത്തെയാണ് ഈശോ തിരുത്തുന്നത്. തങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമെന്ന ശിഷ്യരുടെ അഭ്യർത്ഥന മാനിച്ച് ഈശോ അനായാസം പഠിപ്പിച്ച ഏറ്റം ഹൃദയസ്പർശിയായ, വിശിഷ്ടമായ, വിശ്വോത്തരമായ സർവ്വത്രിക പ്രാർത്ഥനയിൽ ശത്രു സ്നേഹത്തെക്കുറിച്ച് അവിടുന്ന് പഠിപ്പിച്ചത് ശ്രദ്ധിക്കുക :” ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ, ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കണമേ” (മത്താ.6: 12 ).
കുരിശിൽ കിടന്നുകൊണ്ട് ഈശോ ആദ്യം ചെയ്തത്, ദൈവത്തെ “പിതാവേ” എന്ന് വിളിച്ച്, തന്റെ ശത്രുക്കൾ അജ്ഞതകൊണ്ട് തന്നോട് ചെയ്യുന്നതെല്ലാം അവരോടു നിരുപാധികം ക്ഷമിക്കണമേ” എന്നാണ്. ശത്രുക്കളോട് ക്ഷമിക്കണമെന്നും(ലൂക്ക. 6 :27, 28) പശ്ചാത്തപിക്കുന്ന സഹോദരനോട് infinite number of times (മത്താ. 18 :21) ക്ഷമിക്കണമെന്നുമൊ (അവിടുത്തെ മഹാകരുണയുടെ ആഴം!)ക്കെ പഠിപ്പിച്ച മിശിഹാ അത് പ്രാവർത്തികമാക്കി മാതൃക നൽകുന്നു നല്ല ഗുരുവായും (ലൂക്ക 18:18).
താൻ പഠിപ്പിച്ചത് പ്രാവർത്തികമാക്കി അവിടുന്ന് മാതൃകയാകുന്നു. കുരിശിൽ കിടന്നു കൊണ്ട് ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിച്ച തന്റെ ഗുരുവിന്റെ മാതൃക പിൻചെന്ന്, ആദ്യ രക്തസാക്ഷിയായ സ്റ്റീഫനും( സ്തേഫാനോസ് ) പേപ്പട്ടിയെ പോലെ തന്നെ വലിയ കുഴിയിൽ തള്ളിയിട്ടു തന്നെ നിഷ്ക്കരണം കല്ലും തടിയും എറിഞ്ഞു കൊല്ലുന്നവർക്ക് വേണ്ടി പ്രാർത്ഥിച്ചു”. ” അവൻ മുട്ടുകുത്തി വലിയ സ്വരത്തിൽ പ്രാർത്ഥിച്ചു: “കർത്താവേ ഈ പാപം അവരുടെ മേൽ ആരോപിക്കരുതേ! ഇത് പറഞ്ഞ് അവൻ മരണനിദ്ര പ്രാപിച്ചു(നട.7:60).
പാപികളെ മാനസാന്തരത്തിലേക്ക് വിളിക്കുക എന്ന ദൗത്യവുമായി ലോകത്തിലേക്ക് വരുന്ന ഈശോ (ലൂക്കാ 5: 32) വിടവാങ്ങുന്ന നേരത്തും! പാപികൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു. മാനസാന്തരവും പാപക്ഷമവും അവന്റെ നാമത്തിൽ ജെറുസലേം മുതൽ എല്ലാ ജനങ്ങളോടും പ്രഘോഷിക്കപ്പെടാനുള്ള ( കേട്ടവരെല്ലാം അവന്റെ ബുദ്ധിശക്തിയിലും മറുപടികളിലും അദ്ഭുതപ്പെട്ടു.
ലൂക്കാ 2 : 47) അടിസ്ഥാനം ഈശോ കുരിശിൽ കിടന്നു പ്രാർത്ഥിച്ചു ;സ്ഥാപിച്ചു.