“ഒരു വലിയ ജനക്കൂട്ടവും, കരയുകയും മുറവിളി കൂട്ടുകയുംചെയ്തിരുന്ന സ്ത്രീകളുടെ സമൂഹവും യേശുവിന്റെ പിന്നാലെ പോയിരുന്നു.
അവരുടെ നേരേ തിരിഞ്ഞ് യേശു പറഞ്ഞു: ജറുസലെം പുത്രിമാരേ, എന്നെപ്രതി നിങ്ങള്‍ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിന്‍.
എന്തെന്നാല്‍, വന്ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്നുപറയപ്പെടുന്ന ദിവസങ്ങള്‍ വരും.
അന്ന് അവര്‍ പര്‍വതങ്ങളോടു ഞങ്ങളുടെമേല്‍ വീഴുക എന്നും കുന്നുകളോടു ഞങ്ങളെ മൂടിക്കളയുക എന്നും പറയാന്‍ തുടങ്ങും”.
ലൂക്കാ 23 : 27-30
“ഞാന്‍ ദാവീദ് ഭവനത്തിന്റെയും ജറുസലെം നിവാസികളുടെയുംമേല്‍ കൃപയുടെയും പ്രാര്‍ഥനയുടെയും ചൈതന്യം പകരും. അപ്പോള്‍ തങ്ങള്‍ കുത്തിമുറിവേല്പിച്ചവനെ നോക്കി, ഏകജാതനെപ്രതിയെന്നപോലെ അവര്‍ കരയും. ആദ്യജാതനെപ്രതിയെന്നപോലെ ദുഃഖത്തോടെ വിലപിക്കും”.
സഖറിയാ 12 : 10
കുരിശിന്റെ വഴിയുടെ എട്ടാം സ്ഥലത്താണ് പരമാർശിത സംഭവം അനുസ്മരിക്കപ്പെടുക.മനുഷ്യകുലത്തിന്റെ പാപപരിഹാരത്തിനുള്ള ബലിയുടെ ഒരുക്കഘട്ടത്തിലാണ് ഈശോ ഇപ്പോൾ. ചമ്മട്ടി അടിയേറ്റ ശരീരം, സ്വരക്തത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന അവിടുത്തെ വസ്ത്രങ്ങൾ, ആ തിരുശിരസ്സിൽ മുൾക്കിരീടം, ഉറക്കമൊഴിഞ്ഞ അവിടുത്തെ കണ്ണുകൾ,ക്ഷീണത്താൽ വിറയ്ക്കുന്ന കാലുകൾ, ദാഹിച്ചു വരണ്ട നാവ്, വരണ്ടുണങ്ങിയ ചുണ്ടുകൾ- ഈ അവസ്ഥയിൽ ലോകനാഥൻ ലോകരക്ഷകൻ ഏഴാം സ്ഥലത്ത് വരെ എത്തുമ്പോൾ അവിടുന്ന് രണ്ട് പ്രാവശ്യം വീണ് കഴിഞ്ഞു എന്നതാണ് പാരമ്പര്യം.
കല്ലുകൾ നിറഞ്ഞ വഴിയിലൂടെയാണ് മനുഷ്യപുത്രൻ നയിക്കപ്പെടുക.അവിടുത്തെ തിരു ശരീരം ക്ഷീണിച്ചവശനായിരിക്കുന്നു.ഇരു പാദങ്ങളും വിറയ്ക്കുന്നുണ്ട്. വീഴ്ച മൂലം അവിടുത്തെ ഇരുമുട്ടുകളും പൊട്ടി രക്തമൊലിക്കുന്നു. യഹൂദരുടെ പരിഹാസങ്ങൾ എല്ലാം യാതൊരു പരാതിയും കൂടാതെ അവിടുന്ന് ഏറ്റുവാങ്ങുന്നു. പട്ടാളക്കാർ അവിടുത്തെ അടിക്കുന്ന അടികൾ മൃഗീയമെന്നല്ലാതെ എന്തു പറയാൻ? കൊല്ലാൻ കൊണ്ടുപോകുന്ന കുഞ്ഞാടിന്റെ അവസ്ഥയെക്കാൾ എത്രയോ കഠിനമാണെന്ന് സഹനം? മാനവരാശിയുടെ പാപം മുഴുവൻ അവിടുന്ന് ചുമക്കുന്നു; നമുക്ക് വേണ്ടി അവിടുന്ന് കഠോര പീഡകൾ സഹിക്കുന്നു. ഏശയ്യ 53:4-8 ന്റെ പൂർത്തീകരണമാണ് ഇവിടെ നാം കാണുന്നത്.
“അവന് നിന്ദിക്കപ്പെട്ടു; നാം അവരെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ്യഥാര്ഥത്തില് അവന് വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന് ചുമന്നത്. എന്നാല്‍, ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷിക്കുകയും ദണ്ഡിപ്പിക്കുകയും ചെയ്തെന്നു നാം കരുതി.
നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന് മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്കി; അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു.
ആടുകളെപ്പോലെ നാം വഴിതെറ്റിപ്പോയി. നാമോരോരുത്തരും സ്വന്തം വഴിക്കുപോയി. നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവ് അവന്റെ മേല്‍ ചുമത്തി.
അവന് മര്‍ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവന് ഉരിയാടിയില്ല; കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്പില് നില്ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന് മൗനം പാലിച്ചു.
മര്‍ദനത്തിനും ശിക്ഷാവിധിക്കും അധീനനായി അവന് എടുക്കപ്പെട്ടു. എന്റെ ജനത്തിന്റെ പാപംനിമിത്തമാണ് അവന് പീഡനമേറ്റ് ജീവിക്കുന്നവരുടെ ഇടയില്‍നിന്നു വിച്ഛേദിക്കപ്പെട്ടതെന്ന് അവന്റെ തലമുറയില്‍ ആരു കരുതി?
ഏശയ്യാ 53 : 4-8.
ഈശോയുടെ കാലത്ത് സ്ത്രീകൾ വളരെയേറെ പാർശ്വവൽക്കരിക്കപ്പെട്ടവരായിരുന്നു. അക്കാരണത്താൽ ഈശോയ്ക്ക് അവരോട് പ്രത്യേക കരുതൽ ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം കരയുകയും വിലപിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ വലിയൊരു സംഘം കാൽവരി യാത്രയിൽ തങ്ങളുടെ രക്ഷകനെ അനുഗമിച്ചിരുന്നത്.
” കരയുകയും വിലപിക്കുകയും ചെയ്യുന്നത് മരിച്ച ആളിനെ ഓർത്ത് ദുഃഖം പ്രകടിപ്പിക്കാനാണ് (ലൂക്കാ 7 :12) ഈശോ അവരെ അഭിസംബോധന ചെയ്യുന്നത് “ജെറുസലേം പുത്രിമാരെ” എന്നാണ്. ഇതിന്റെ പ്രത്യക്ഷാർത്ഥം “ജെറുസലേം നിവാസികളായ സ്ത്രീകളെ” എന്നാണ്.
“സിയോൻ പുത്രിമാർ എന്നത് പര്യായമാണ്. തന്റെ മുമ്പിൽ നിൽക്കുന്ന ജെറുസലേം പുത്രിമാരും, സീയോൻപുത്രിമാരും സഹിക്കേണ്ടി വരും എന്ന് പ്രവാചകൻ ശൈലിയിലേക്ക് വിരൽ ചൂണ്ടുന്നു.
“ബഞ്ചമിന്‍ഗോത്രജരേ, ജറുസലെമില്‍നിന്ന് ഓടി രക്ഷപെടുവിന്‍; തെക്കോവയില്‍ കാഹളമൂതുവിന്‍; ബത്ഹാഖെരമില്‍ കൊടി നാട്ടുവിന്. വടക്കുനിന്ന് അനര്‍ഥവും കൊടിയ വിപത്തും അടുത്തുവരുന്നു.
ഓമനിച്ചു വളര്‍ത്തിയ സുന്ദരിയായ സീയോന് പുത്രിയെ ഞാന്‍ നശിപ്പിക്കും.
ഇടയന്മാര് ആടുകളോടൊരുമിച്ച് അവള്‍ക്കുനേരേ വരും. അവള്‍ക്കു ചുറ്റും അവര്‍ കൂടാരമടിക്കും. ഓരോരുത്തനും ഇഷ്ടമുള്ളിടത്ത് ആടുമേയിക്കും.
അവള്‍ക്കെതിരേയുദ്ധത്തിനൊരുങ്ങുവിന്‍, ആയുധമെടുക്കുവിന്‍, നട്ടുച്ചയ്ക്ക് അവളെ ആക്രമിക്കാം. ഹാ ക്ഷടം! നേരം വൈകുന്നു: നിഴലുകള്‍ നീളുന്നു.
എഴുന്നേല്ക്കുവിന്, നമുക്കു രാത്രിയില്‍ ആക്രമിച്ച് അവളുടെ മണിമേടകള്‍ നശിപ്പിക്കാം.
സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജറുസലെമിലെ മരങ്ങള്‍ മുറിക്കുവിന്‍; അവള്‍ക്കെതിരേ ഉപരോധം ഉയര്‍ത്തുവിന്‍. ഈ നഗരത്തെയാണ് ശിക്ഷിക്കേണ്ടത്; അതിനുള്ളില്‍ മര്‍ദനം മാത്രമേയുള്ളു.
ജറെമിയാ 6 : 1-6
ഏതാനും വർഷങ്ങൾക്കുള്ളിൽ ജറുസലേം ആക്രമിക്കപ്പെടും, ജനം പട്ടിണി കിടന്ന് മരിക്കും.ആ സംഭവമാണ് ഈശോ പ്രവചിച്ചത്. ഇപ്രകാരമൊക്കെ സംഭവിക്കാനിരുന്നെങ്കിലും, തന്റെ സഹനത്തിന്റെ പാരമ്യത്തിലും അവിടുന്ന് തന്നോട് സഹതപിച്ച സ്ത്രീകളെ
” കരയേണ്ട” എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നു. നമ്മുടെ സഹനങ്ങളും ബലഹീനതകളൊന്നും ആശ്വസിപ്പിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കരുത്