യുഗയുഗാന്തരങ്ങളായി മഹോന്നതൻ മറച്ചുവെച്ചിരുന്ന തന്റെ മഹോന്നത പദ്ധതിയുടെ രഹസ്യം മിശിഹായിൽ മുഴുവനായി വെളിപ്പെട്ടു . അതിന്റെ പ്രഘോഷകൻ ആയി വിസ്മയാവഹമായ വിധത്തിൽ സാവൂൾ( പൗലോസ്) തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം അത് പൂർത്തിയാക്കുന്നത് സഹനത്തിലൂടെ ആണ്. ഈശോ സകലരെയും രക്ഷിച്ചത് തന്നെ സഹന മരണോത്ഥാനങ്ങളിലൂടെ ആണല്ലോ.
നമ്മുടെയും മറ്റു സകലരുടേയും നിത്യരക്ഷ യെക്കുറിച്ച് ധ്യാനിക്കുകയും ഈ കൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യേണ്ട ദിനങ്ങൾ ആണിവ. വെളിപ്പെടുത്തപ്പെട്ട രഹസ്യങ്ങളുടെ വ്യാഖ്യാതാവായി എഫേ.3:1-13ൽ പൗലോസ് സ്വയം ചിത്രീകരിക്കുന്നു.
ഈശോയുടെ രക്ഷാകര രഹസ്യത്തെക്കുറിച്ച് ഏറെ ശ്രദ്ധേയമായ രണ്ടു കാര്യങ്ങളുണ്ട്. പഴയനിയമ പ്രവാചകർക്ക് പോലും തികച്ചും അജ്ഞാതമായിരുന്നു ഈ രഹസ്യം വ്യക്തമാക്കുന്ന ഒന്നാമത്തെ കാര്യം മിശിഹാ നേടിയെടുത്ത രക്ഷയ്ക്ക് സകല ജനതകളും അവകാശികളാണ്, എന്നതാണ്. അതായത് ഈശോമിശിഹായിൽ വിശ്വസിച്ചു മാമോദിസ സ്വീകരിക്കാൻ സന്നദ്ധതരാകുന്ന എല്ലാവർക്കും ഈ രക്ഷയ്ക്ക് അവകാശമുണ്ട്. സഭയുടെ അസ്ഥിത്വത്തിന്റെ നിദാനവും ഈ രഹസ്യം തന്നെ. ഇത് വെളിപ്പെടുത്തപ്പെടുന്നത് സഭയിലൂടെ ആണ്. ഈ രഹസ്യ ത്തിന്റെ അടയാളവും അടിസ്ഥാനവും ആണ് സഭ.ഇക്കാരണത്താല്‍, വിജാതീയരായ നിങ്ങള്‍ക്കുവേണ്ടി യേശുക്രിസ്തുവിനെപ്രതി തടവുകാരനായിത്തീര്ന്നിരിക്കുന്നപൗലോസായ ഞാന്‍, നിങ്ങള്‍ക്കുവേണ്ടി ദൈവകൃപ കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടിരിക്കയാണെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.ഞാന്‍ മുമ്പ് ചുരുക്കമായി നിങ്ങള്‍ക്ക് എഴുതിയിട്ടുള്ളതുപോലെ, വെളിപാടുവഴിയാണ് രഹസ്യം എനിക്ക് അറിവായത്.അതു വായിക്കുമ്പോള്‍ ക്രിസ്തുവിന്റെ രഹസ്യത്തെക്കുറിച്ച് എനിക്കു ലഭിച്ചിരിക്കുന്ന ഉള്‍ക്കാഴ്ച എന്തെന്നു നിങ്ങള്‍ക്കു മനസ്സിലാക്കാം.ഇപ്പോള്‍ അവിടുത്തെ വിശുദ്ധരായ അപ്പസ്തോലന്മാര്ക്കും പ്രവാചകര്‍ക്കും പരിശുദ്ധാത്മാവിനാല്‍ വെളിവാക്കപ്പെട്ട തുപോലെ, മറ്റു തലമുറകളിലെ മനുഷ്യര്‍ക്ക് ഇതു വെളിവാക്കപ്പെട്ടിരുന്നില്ല.ഈവെളിപാടനുസരിച്ച് വിജാതീയര്‍ കൂട്ടവകാശികളും ഒരേ ശരീരത്തിന്റെ അംഗങ്ങളും സുവിശേഷത്തിലൂടെ യേശുക്രിസ്തുവില്‍ വാഗ്ദാനത്തിന്റെ ഭാഗഭാക്കുകളുമാണ്.ദൈവത്തിന്റെ കൃപാവരത്താല്‍ ഞാന്‍ ഈ സുവിശേഷത്തിന്റെ ശുശ്രൂഷകനായി. അവിടുത്തെ ശക്തിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടത്ര എനിക്ക് ഈ കൃപാവരം നല്കപ്പെട്ടത്.വിജാതീയരോട് ക്രിസ്തുവിന്റെ ദുര്‍ഗ്രഹമായ സമ്പന്നതയെക്കുറിച്ചുപ്രസംഗിക്കാനുംസകലത്തിന്റെയും സ്ര ഷ്ടാവായ ദൈവത്തില്യുഗങ്ങളോളം നിഗൂഢമായി സ്ഥിതിചെയ്തിരുന്ന രഹസ്യത്തിന്റെ പ്രവര്‍ത്തനം എല്ലാവര്ക്കും വ്യക്ത മാക്കിക്കൊടുക്കാനുമുതകുന്ന വരം വിശുദ്ധ രില്‍ ഏറ്റവും നിസ്സാരനായ എനിക്കു നല്കപ്പെട്ടു.സ്വര്‍ഗീയ ഇടങ്ങളിലുള്ള ശക്തികള്‍ക്കും അധികാരങ്ങള്‍ക്കും സഭയിലൂടെ ദൈവത്തിന്റെ ബഹുമുഖ ജ്ഞാനം വ്യക്ത മാക്കി കൊടുക്കാന്വേണ്ടിയാണ് അവിടുന്ന് ഇപ്രകാരം ചെയ്തത്.ഇതു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ സാക്ഷാത്കരിക്കപ്പെട്ട അവിടുത്തെനിത്യമായ ഉദ്ദേശ്യത്തിനനുസൃതമാണ്.അവനിലുള്ള വിശ്വാസംമൂലം ആത്മധൈര്യവും ദൈവത്തെ സമീപിക്കാന്‍ സാധിക്കുമെന്ന പ്രത്യാശയും നമുക്കുണ്ട്.അതിനാല്‍, ഞാന്‍ നിങ്ങള്‍ക്കുവേണ്ടി സഹിക്കുന്ന പീഡകളെപ്രതി നിങ്ങള്‍ ഹൃദയവ്യഥയനുഭവിക്കരുത് എന്നു ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഈ പീഡകളത്രനിങ്ങളുടെ മഹത്വം.എഫേസോസ് 3 : 1-13
സഭയെ ധിക്കരിക്കുന്ന ഏതൊരുവനും അത് മെത്രാൻ ആവട്ടെ,വൈദികനാ വട്ടെ, അൽമായനാവട്ടെ, ദൈവഹിതത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്നു. ഓരോ ക്രൈസ്തവ നാമധാരി യും തന്റെ നിലപാടുകളെ കുറിച്ച് ചിന്തിക്കുകയും പുനർവിചിന്തനം ചെയ്യുകയും വേണം. അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം. അനുസരിക്കുന്നവനു ദൈവാനുഗ്രഹം ; ധിക്കരിക്കുന്നവനു നാശം.ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണ്.തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന് ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവന് തങ്ങള്‍ക്കുതന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും.സത്പ്രവൃത്തികള്‍ചെയ്യുന്നവര്‍ക്കല്ല, ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കാണ് അധികാരികള്‍ ഭീഷണിയായിരിക്കുന്നത്. നിനക്ക് അധികാരിയെ ഭയപ്പെടാതെ കഴിയണമെന്നുണ്ടോ? എങ്കില്‍ നന്മ ചെയ്യുക; നിനക്ക് അവനില്‍നിന്നു ബഹുമതിയുണ്ടാകും.എന്തെന്നാല്‍, അവന് നിന്റെ നന്മയ്ക്കുവേണ്ടി ദൈവത്തിന്റെ ശുശ്രൂഷകനാണ്. എന്നാല്‍, നീ തിന്മ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ പേടിക്കണം. അവന് വാള് ധരിച്ചിരിക്കുന്നതു വെറുതേയല്ല. തിന്മ ചെയ്യുന്നവനെതിരായി ദൈവത്തിന്റെ ക്രോധം നടപ്പാക്കുന്ന ദൈവശുശ്രൂഷകനാണവന്‍.ആകയാല്‍, ദൈവത്തിന്റെ ക്രോധം ഒഴിവാക്കാന്‍വേണ്ടി മാത്രമല്ല, മനഃസാക്ഷിയെ മാനിച്ചും നിങ്ങള്‍ വിധേയത്വം പാലിക്കുവിന്‍.നിങ്ങള്‍ നികുതികൊടുക്കുന്നതും ഇതേ കാരണത്താല്‍ത്തന്നെ. എന്തെന്നാല്‍, അധികാരികള്‍ ഇക്കാര്യങ്ങളില്‍ നിരന്തരംശ്രദ്ധവയ്ക്കുന്ന ദൈവശുശ്രൂഷകരാണ്.ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍. നികുതി അവകാശപ്പെട്ടവനു നികുതി; ചുങ്കം അവകാശപ്പെട്ടവനു ചുങ്കം; ആദരം അര്ഹിക്കുന്നവന് ആദരം; ബഹുമാനം നല്കേണ്ടവനു ബഹുമാനം.റോമാ 13 : 1-7