മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയും വിഖ്യാതനായ എഴുത്തുകാരനുമാണ് സർ വിൻസ്റ്റൺ ചർച്ചിൽ. ക്രിസ്മസിനെ കുറിച് അദ്ദേഹം സുപ്രധാനമായ ഒരു പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
ക്രിസ്മസ് ഒരു ആഘോഷമോ ഒരു പ്രത്യേക കാലഘട്ടത്തിന്റെ സന്തോഷമോ മാത്രമല്ല. ഓരോരുത്തരുടെയും ജീവിതത്തിന്റെ പ്രതിഫലനം കൂടിയാണത്.ക്രിസ്മസിനെ കുറിച് നമ്മുടെ പരിശുദ്ധ പിതാവ് പറഞ്ഞത് ഇങ്ങനെ “ക്രിസ്മസ് നമ്മുട കുടുംബത്തിലും സമൂഹത്തിലും ഭൗതികമായൊരു ആഹ്ലാദം നിറയ്ക്കുന്നു.എന്നാൽ അതിനുമപ്പുറം, പ്രകാശത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും ആന്തരികമായ (അനിർവചനീയമായ ) ഒരു സന്തോഷം അതിനു പിന്നിലുണ്ട്.”(ഉണ്ടായിരിക്കണം). ക്രിസ്മസ് ഒരു സമയമോ, കാലമോ, ആഘോഷമോ അല്ല. മറിച്ചു അനുനിമിഷം ഒരു ക്രൈസ്തവൻ വ്യക്തിപരമായി അനുഭവിക്കേണ്ട ഒരു അവസ്ഥയാണ്.
ഈ അവസ്ഥ സംജാതമാകാൻ ആന്തരികമായ ആനന്ദവും നന്മകളും വളർത്തിയെടുക്കുക അത്യന്താപേക്ഷിതമാണ്. അതിലുപരി, ഹൃദയത്തിൽ യഥാർത്ഥമായ ദൈവസ്നേഹവും സഹോദരസ്നേഹവും ഈശോ നൽകുന്ന സമാധാനവുംഅനുഭവിച്ചറിയണം. ഇത് പരിപൂര്ണതയിൽ നല്കാൻ അവിദ്യത്തേക്കു മാത്രമേ കഴിയൂ. ഈ സമാധാനം കണ്ടെത്തുന്നവൻ അനുഗ്രഹീതൻ, ഭാഗ്യവാൻ. “നിങ്ങൾ എന്നിൽ സമാധാനം കണ്ടെത്തേണ്ടതിനാണ് ഞാൻ ഇത് നിങ്ങളോടു പറഞ്ഞത്” (യോഹ. 16 : 33 ). പൗലോസ് പഠിപ്പിക്കുന്നത് ഈശോ തന്നെയാണ് നമ്മുടെ യഥാർത്ഥ സമാധാനം എന്നാണ്. ഈശോ നമ്മിലുണ്ടെങ്കിൽ നമുക്കെല്ലാമുണ്ട് – ഇമ്മാനുവേൽ; ദൈവം നമ്മോടു കൂടെ ആകുന്നു. ഇതാണ് സാക്ഷാൽ ക്രിസ്മസ് (എഫേ. 2: 14). ഈശോ ആണ്, ഈശോ മാത്രമാണ് യഥാർത്ഥ രക്ഷകൻ.
പ്രത്യക്ഷമായോ പരോക്ഷമായോ ഈ വിശ്വം ആവിഷ്കരിക്കുന്ന സന്ദേശമെല്ലാം ക്രിസ്മസിന്റ സന്ദേശം തന്നെ. എങ്കിലും സ്ഥിരം അനുസ്മരിക്കപ്പെടുന്ന പ്രഖ്യാതമായ ഏതാനും കാര്യങ്ങൾ കൂടെ കുറിക്കട്ടെ.
“ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ കർത്താവായ ക്രിസ്തു ഇന്ന് പിറന്നിരിക്കുന്നു.” (ദൂതൻ ആട്ടിടയന്മാർക്)
“സ്വർഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം ആ ണ്ഡിതനോടുകൂടെ പ്രത്യക്ഷപ്പെട്ട്, ദൈവത്തെ സ്തുതിച്ചുകൊണ്ട് പാടി: അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം!” ലോക 2 : 11 , 13 – 14 ).
എന്നാൽ പലപ്പോഴും അനുസ്മരിക്കപ്പെടാത്തതും പരമ പ്രധാനവുമായ മറ്റൊരു സന്ദേശം കൂടിയുണ്ട്. “എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപികേണ്ടതിനായി തന്റെ ഏകജാതനെ നൽകുവാൻതക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.(യോഹ. 3 :16). വിസ്താര ഭയത്താൽ ഈ മഹാവാക്യത്തിന് അല്പമൊരു പാഠഭേദം വരുത്തുക മാത്രം ചെയ്യട്ടെ.
ഈശോയിൽ വിശ്വസിക്കുന്ന ഞാൻ നശിച്ചുപോകാതെ, നിത്യജീവൻ പ്രാപിക്കേണ്ടതിനായി തന്റെ ഏകജാതനെ എനിക്ക് നൽകുവാൻ തക്കവിധം ദൈവം എന്നെ അത്രമാത്രം സ്നേഹിക്കുന്നു.
“സമാധാനത്തിന്റെ ബന്ധത്തിൽ ആത്മാവിന്റെ ഐക്യം നിലനിർത്താൻ ജാഗരൂകരായിരിക്കുവിൻ” (എഫേ. 4 :3 )
‘യേശുവാണ് രക്ഷകൻ, ഏകരക്ഷകൻ, ലോകരക്ഷകൻ.’ അവിടുത്തേക്ക് സമർപ്പിച്ചു നിത്യരക്ഷ പ്രാപിക്കാം
Merry Christmas