അനുതാപവും ദൈവകാരുണ്യവും

Fr Joseph Vattakalam
3 Min Read

മർത്യനായ മനുഷ്യന് ജീവിതകാലത്ത് ദൈവത്തെ സ്തുതിക്കാൻ കഴിയുക എന്നതാണ് ഏക മഹത്തായ കാര്യം (cfr. 15:9,10;17:10;18:47;39:8;43:28-30;51:1,22). ഇതിന് കഴിയണമെങ്കിൽ മനുഷ്യൻ തിന്മ വർജിച്ച് ദൈവത്തിലേക്ക് മടങ്ങണം. ചഞ്ചലമനസാരെ താങ്ങാൻ കഴിവുള്ളവനാണ് അവിടുന്ന്. യഥാർത്ഥ മാനസാന്തരം ഉണ്ടെങ്കിൽ ദൈവത്തിലേക്ക് തിരിയാൻ മനസ്സുണ്ടെങ്കിൽ ദൈവ സ്തുതി സുഗമവും സുസാധ്യവും ആയിരിക്കും. ദൈവത്തോടുകൂടെ ആയിരിക്കുന്ന വനേ ദൈവത്തെ സ്തുതിക്കാൻ ആവൂ. എത്ര വലിയ മഹാനും മണ്ണിലേക്ക് മടങ്ങാനുള്ളവനാണ്.

മനുഷ്യാ നീ മണ്ണാകുന്നു.മണ്ണിലേക്ക് മടങ്ങും ന്യൂനം🥀🥀

അതിനാൽ മാനുഷികമായ, ലൗകികമായ, നിഷേധാത്മകമായ ചിന്തകളിൽ കുടുങ്ങി കിടക്കാതെ സൃഷ്ടാവിലേക്ക് എത്രയും വേഗം തിരിയുക എന്നതാണ് പരമപ്രധാനം. ഇങ്ങനെയുള്ളവർക്ക് ഉറപ്പായും കരുണ ലഭിക്കും. ഇങ്ങനെ കർത്താവിന്റെ കരുണ ലഭിക്കുന്നവർ സകല സൃഷ്ടികളോടും കരുണ കാണിക്കണ മെന്നതാണ് പ്രഭാഷകൻ 18 :19-3 വരെയുള്ള വചനങ്ങളിൽ ഇതൾ വിടർത്തുക.

നശ്വരനായ മനുഷ്യനെയും അനശ്വരനായ ദൈവത്തെയും താരതമ്യപ്പെടുത്തി കൊണ്ടുള്ള ഉൾകാഴ്ചകളാണ് ഇവിടെ പ്രഭാഷകൻ അവതരിപ്പിക്കുന്നത്. മനുഷ്യന്റെ നിസ്സാരതയും നിസ്സഹായതയും നശ്വര തെയും അവനോട് കരുണ കാണിക്കാൻ ദൈവത്തെ പ്രേരിപ്പിക്കുന്നു. മനുഷ്യൻ സഹജീവികളോട് കാണിക്കുന്ന കാരുണ്യം തുലോം പരിമിതമാണ്. അത്രയുമേ അവനു കഴിയൂ. കാരണം അവൻ പരിമിത വിഭവനാണെന്നതുതന്നെ. അപരിമേയമായ ദൈവത്തിന് എപ്പോഴും എവിടെയും എല്ലാവരോടും പരിധിയില്ലാതെ കരുണ കാണിക്കാൻ കഴിയും.

മനുഷ്യൻ എങ്ങനെ കരുണ കാണിക്കണം എന്നതാണ് 18: 15 -18 വിശദീകരിക്കുക. മനുഷ്യന്റെ കരുണയുടെ പരിമിതത്വത്തെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചതാണ്. ഈ ലോകത്ത് ദൈവാനുഗ്രഹം പ്രകടമാകുന്നത് ഭൗതിക നന്മയുടെ രൂപത്തിൽ ആണെന്ന് പഴയനിയമ ജനത കരുതിയിരുന്നു. അവരോടാണ് പ്രഭാഷകൻ സംസാരിക്കുന്നത്.ധനവാന്മാർക്ക് തങ്ങളുടെ ധനം എല്ലാം ദൈവം നൽകിയത് അവരുടെ അനുസരണത്തിന്റെയും ദൈവഹിതാനുസൃതമുള്ള ജീവിതത്തിന്റെയും പ്രതിഫലമായിട്ടാണെന്ന് അവരിൽ പലരും വിശ്വസിച്ചിരുന്നു.

അതുകൊണ്ടാവണം അവർ എന്തെങ്കിലും പാവങ്ങൾക്ക് ദാനമായി നൽകിയാൽപോലും അത് അവർ അവജ്ഞയോടെ ചെയ്തിരുന്നത്. പാവങ്ങൾ ദൈവത്താൽ ശപിക്കപ്പെട്ട വരാണ് എന്ന അബദ്ധജടിലവും അപലപനീയവും ആയ മനോഭാവം. ഈ ചിന്താഗതി ക്കെതിരെ ശക്തമായി പ്രതികരിക്കുകയാണ് പ്രഭാഷകൻ.

സഹജീവികളോട് കരുണ കാണിക്കേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിച്ചുകൊണ്ട് പ്രഭാഷകൻ ചോദിക്കുന്നു: ” തന്നെപ്പോലെ ഉള്ളവരോട് കരുണ കാണിക്കാത്തവൻ പാപമോചനത്തിനായി പ്രാർത്ഥിക്കുന്നത് എങ്ങനെ? മർത്ത്യൻ വിദ്വേഷം വച്ചുകൊണ്ടിരിക്കുന്നു എങ്കിൽ അവന്റെ പാപങ്ങൾക്ക് ആർ പരിഹാരം ചെയ്യും?. ജീവിതാന്ത്യം ഓർത്ത് ശത്രുത അവസാനിപ്പിക്കുക. വിനാശത്തെയും മരണത്തെയും ഓർത്ത് കൽപ്പനകൾ പാലിക്കുക… അയൽക്കാരനോട് കോപി കാതിരിക്കുക. അത്യുന്നതന്റെ ഉടമ്പടിഅനുസ്മരിച്ചും അനുസരിച്ചും മറ്റുള്ളവരുടെ കുറ്റങ്ങൾ അവഗണിക്കുക( പ്രഭാഷകൻ 28: 4- 7).

പ്രഭാഷകൻ 36 :1ൽ കരുണയ്ക്കു വേണ്ടി കർത്താവിനോട് കേണപേക്ഷിക്കുന്ന പ്രഭാഷകനെയാണ് നാം കാണുന്നത്. ” എല്ലാറ്റിന്റെയും ദൈവമായ കർത്താവേ, ഞങ്ങളെ കാരുണ്യപൂർവം കടാക്ഷിക്കേണമേ”. ഇപ്രകാരം തീഷ്ണമായി കരുണയ്ക്കു വേണ്ടി പ്രാർത്ഥിക്കാൻ ലേഖകനെ പ്രേരിപ്പിക്കുന്ന ഒരു ഗുരുതര പശ്ചാത്തലമുണ്ട്. യവനർ യഹൂദരെ അവരുടെ വിശ്വാസത്തിന്റെ പേരിൽ, ക്രൂരമായി പീഡിപ്പിക്കുന്ന കാലത്താണ് അവൻ ജീവിച്ചിരുന്നത്. തങ്ങൾ ഉന്മൂലനം ചെയ്യപ്പെടുമെന്ന ഭയത്തിൽ ആയിരുന്നു യഹൂദജനം. അതുകൊണ്ടുതന്നെയാണ് ദൈവവിശ്വാസിയും ജ്ഞാനിയുമായ പ്രഭാഷകൻ കരുണാകരനോട് കരുണയ്ക്കായി പ്രാർത്ഥിക്കുന്നത്. മഹാമനസ്കനും ഉന്നതമായ ചിന്താഗതി ഉൾകൊണ്ടവനും എല്ലാവരും ദൈവമക്കൾ ആണ് എന്ന് ഉത്തമബോധ്യം ഉണ്ടായിരുന്നത് കൊണ്ടാണ് എല്ലാവരും ദൈവത്തെ അറിഞ്ഞു സ്നേഹിച്ചു രക്ഷിക്കപ്പെടണമെന്ന് പ്രഭാഷകൻ അത്യധികം അഭിലഷിച്ച് പ്രാർത്ഥിക്കുന്നത്. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ യിസ്രായേലിനോടു പ്രത്യേക പരിഗണനയും കരുതലും അവനുണ്ട്. പ്രഭാഷകൻ 36:12 ഈ സത്യം വ്യക്തമാക്കുന്നുണ്ട്. പ്രഭാഷകന്റെ പ്രാർത്ഥനാ ഹൃദയസ്പർശിയും ആത്മാർത്ഥവും ആണ് “അങ്ങ് വിളിച്ച ജനത്തിന്മേൽ കരുണയുണ്ടാകണമേ!… അങ്ങനെ വിശുദ്ധ മന്ദിരം സ്ഥിതിചെയ്യുന്ന നഗരത്തോട് കരുണ തോന്നണമേ!.🌹

TAGGED:
Share This Article
error: Content is protected !!