പാപം വലുതാണതു പോലങ്ങേ
കൃപയും വലുതെന്നറിവൂ ഞങ്ങൾ.
ഏശയ്യായിലൂടെ കർത്താവ് ആഹ്വാനം ചെയ്യുന്നു. വരുവിൻ നമുക്ക് രമ്യത പെടാം. നിങ്ങളുടെ പാപങ്ങൾ കടുംചെമപ്പായ ആണെങ്കിലും അത് മഞ്ഞുപോലെ വെണ്മ ഉള്ളതായി തീരും . അവ രക്തവർണ്ണമെങ്കിലും, ( ഗർഭച്ഛിദ്രം, കൊലപാതകം, വ്യഭിചാരം ) കമ്പിളി പോലെ വെളുക്കും. അനുസരിക്കാൻ സന്നദ്ധം എങ്കിൽ നിങ്ങൾ ഐശ്വര്യം ആസ്വദിക്കും “
( ഏശയ്യ 1: 18 -19).
ഇവിടെ, ദൈവം തന്നെ തന്റെ ജനത്തിന് രക്ഷപെടാനുള്ള വഴി പറഞ്ഞു കൊടുക്കുകയാണ്. യഹോവയായ ദൈവം മനുഷ്യനെ ശിക്ഷിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവനല്ല. പാപി മാനസാന്തരപ്പെട്ട് നീതിയുടെയും സത്യത്തിന്റെയും സമാധാനത്തിന്റെയും മാർഗത്തിലേക്ക് എത്രയും വേഗം കടന്നുവന്ന് രക്ഷ, നിത്യരക്ഷ പ്രാപിക്കണം എന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത് .
“ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ
ദൈവമല്ലേ ജീവിതത്തിൽ നിന്റെ സർവ്വവും
കുഞ്ഞുനാളിൽ പഠിച്ചതെല്ലാം മറന്നു പോയോ
വിശ്വാസത്തിൽ ദീപമെല്ലാം അണഞ്ഞു പോയോ
പൊന്നുകുഞ്ഞേ ദൈവസ്നേഹം മറന്നിടല്ലേ
ദൈവമല്ലാതാരു നിന്നെ രക്ഷിക്കാനുള്ളൂ
നിന്റെ കുഞ്ഞി കവിളുകളിൽ മുത്തങ്ങൾ നൽകി
ആത്മാവിനെ വീണമീട്ടി നിന്നെ തഴുകി
ആരാരീരം പാടിപ്പാടി നിന്നെയുറക്കീ
നെഞ്ചുണർത്തും ചൂടു നൽകി നിന്നെ വളർത്തി
ഇത്ര നല്ല ദൈവത്തെ നീ മറന്നു പോയോ
ലോക സുഖമോഹമെല്ലാം കടന്നു പോകും
മാനവന്റെ നേട്ടം എല്ലാം തകർന്നു വീഴും
ദൈവത്തെ നീ ആശ്രയിച്ചാൽ രക്ഷ നേടിടും
ഈ ലോകത്തിൽ ധന്യമാകും നിന്റെ ജീവിതം
ദൈവം നൽകും ദിവ്യ സ്നേഹം എത്ര സുന്ദരം”.
സ്നാപക യോഹന്നാൻ രക്ഷകന്, ലോകരക്ഷകന്,ഏക രക്ഷകന്, വഴിയൊരുക്കാൻ ദൈവത്താൽ അയയ്ക്കപ്പെട്ട വ്യക്തിയാണ്. ഇവനെപ്പറ്റിയാണ് ഏശയ്യാ വഴി ദൈവം ഇങ്ങനെ അരുളിചെയ്തത്. മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദം – കർത്താവിന്റെ വഴിയൊരുക്കുവിൻ… അവന്റെ പാതകൾ നേരെയാക്കുവിൻ…. ജെറുസലേമിലും യൂദയാ മുഴുവനിലും നിന്നുള്ള ജനം അവരുടെ അടുത്തെത്തി. അവർ പാപങ്ങൾ ഏറ്റുപറഞ്ഞ് യോർദ്ദാൻ നദിയിൽ വച്ച് അവനിൽ നിന്നും മാമോദിസ സ്വീകരിച്ചു.
അനേകം ഫരിസേയരും സദുക്കായരും മാമോദിസ സ്വീകരിക്കാൻ വരുന്ന കണ്ട്, യോഹന്നാൻ അവരോട് പറഞ്ഞു.
അനേകം ഫരിസേയരും സദുക്കായരും സ്‌നാനമേല്‍ക്കാന്‍ വരുന്നതുകണ്ട്, യോഹന്നാന്‍ അവരോടു പറഞ്ഞു: അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍ നിന്ന് ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയതാരാണ്?
മാനസാന്തരത്തിനു യോജി ച്ചഫലം പുറപ്പെടുവിക്കുവിന്‍.
ഞങ്ങള്‍ക്കു പിതാവായി അബ്രാഹം ഉണ്ട് എന്നുപറഞ്ഞ് അഭിമാനിക്കേണ്ടാ. ഈ കല്ലുകളില്‍ നിന്ന് അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ ദൈവത്തിനു കഴിയുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
വൃക്‌ഷങ്ങളുടെ വേരിനു കോടാലിവച്ചുകഴിഞ്ഞു. നല്ല ഫലം കായ്‌ക്കാത്ത വൃക്‌ഷങ്ങളെല്ലാംവെട്ടി തീയിലെറിയും.
മാനസാന്തരത്തിനായി ഞാന്‍ ജലംകൊണ്ടു നിങ്ങളെ സ്‌നാനപ്പെടുത്തി. എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്‌തന്‍; അവന്റെ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല; അവന്‍ പരിശുദ്‌ധാത്‌മാവിനാലും അഗ്‌നിയാലും നിങ്ങളെ സ്‌നാനപ്പെടുത്തും. വീശുമുറം അവന്റെ കൈയിലുണ്ട്.
അവന്‍ കളം വെടിപ്പാക്കി, ഗോതമ്പ് അറപ്പുരയില്‍ശേഖരിക്കും; പതിര് കെടാത്ത തീയില്‍ കത്തിച്ചു കളയുകയുംചെയ്യും.
മത്തായി 3 : 7-12.
ഏശയ്യ 1 :20 -28 ജനത്തോട് തങ്ങളുടെ പ്രവർത്തികളുടെ കണക്ക് ചോദിക്കുന്ന ദൈവത്തെക്കുറിച്ച് പരാമർശമാണ്. ഉടമ്പടി വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക്, അനുതപിച്ചു മാനസാന്തരപ്പെടാത്തവർക്കു ശിക്ഷ നൽകുക ദൈവനീതിയുടെ ഭാഗമാണ്. എന്നാൽ 1: 3ൽ ” എന്റെ ജനം ” 1:18ൽ ” ഉപേക്ഷിക്കപ്പെട്ട സിയോൻ പുത്രി ” തുടങ്ങിയ പദപ്രയോഗങ്ങൾ വെറും നിയമത്തിന്റെ ഭാഷയല്ല. കുറ്റം പിടിക്കുമ്പോഴും അവിടുത്തെ ഹൃദയം ആർദ്രതയാൽ നിറയുന്നതാണെന്ന് വ്യക്തം. യഥാർത്ഥത്തിൽ സീയോനെ നീതി കൊണ്ട് വീണ്ടെടുക്കുന്നവനാണ് കർത്താവ് (1:27). അവിടുത്തെ നീതി തന്റെ കരുണയോടെ ചേർന്നു പോകുന്നതാണ്. ” വരുവിൻ, നമുക്ക് രമ്യത പ്പെടാം”(1:18) എന്നത് സ്നേഹ സമ്പൂർണ്ണനായ മക്കളുടെ നൻമയും വളർച്ചയും രക്ഷയും ആഗ്രഹിക്കുന്ന ഒരു പിതാവിന്റെ, ഒരു നല്ല അപ്പന്റെ വാക്കുകളാണ്