🌼🌼ഓരോ കുടുംബവും സഭയ്ക്കുള്ളിലെ ഒരു മിനി സഭയാണ്. അങ്ങനെ ആയിരിക്കുകയും വേണം. കൊളോസ്യർക്കുള്ള ലേഖനത്തിൽ ശ്ലീഹാ വ്യക്തമായി പറയുന്നു. ” നിംഫായും അവളുടെ ഭവനത്തിലെ സഭയ്ക്കും വന്ദനം പറയുവീൻ “(4:15)🌼🌼
🥀🌹 ദൈവവിളിയിൽ മാതാപിതാക്കൾക്കുള്ള പങ്കും സുപ്രധാനം തന്നെ. അവരുടെ പ്രാർത്ഥനയാണ് നല്ല ദൈവവിളികൾക്ക് കളമൊരുക്കുക. അവർ മക്കൾക്ക് ദൈവവിളി ഉണ്ടാകണമെന്നും അവർ വിശുദ്ധ ആയിരിക്കണമെന്നും വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ ദൈവം അത്തരം പ്രാർത്ഥന ഉറപ്പായും കേൾക്കും. ഹന്നാ ഭഗ്നാശയാകാതെ നിരന്തരമെന്നോണം പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ദൈവാലയത്തിൽ അവൾ ശബ്ദമില്ലാതെ, ചുണ്ടനക്കാതെ യഹോവയുടെ മുമ്പിൽ തന്റെ ഹൃദയവികാരങ്ങൾ പകർന്നത്” 1സാമുവേൽ 1: 15ൽ രേഖപ്പെടുത്തിയിരിക്കുന്നത് സുവിദിതമാണല്ലോ. 🥀🌹
🌺🌺 ദൈവം ഹന്നയുടെ പ്രാർത്ഥന കേട്ടു. അവൾക്ക് ഒരു പുത്രൻ ജനിച്ചു, അവനു സാമുവേൽ (ഞാൻ ദൈവത്തോട് ചോദിച്ചുവാങ്ങിയ സമ്മാനം എന്ന് അർത്ഥം) എന്ന് വിളിച്ചു. (സാമു 1:20). വാഗ്ദാനം പോലെ (1:9-11)അവൾ അവനെ കർത്താവിനായി സമർപ്പിച്ചു. (1:22-28). അവൻ കർത്താവിനു പ്രീതി ഉള്ളവനായി വളർന്നു.( 1:26). അവന് മൂന്നുപ്രാവശ്യം ദൈവത്തിന് വിളി ഉണ്ടായി. (1 സാമു 13:4). ഹന്നയുടെ പ്രാർത്ഥനയുടെ ആഴവും അർത്ഥവും ആത്മാർത്ഥതയും മനസ്സിലാക്കിയ ഏലി എല്കാനയോടും ഹന്നയോടും പറഞ്ഞ വാക്കുകൾ വളരെ ശ്രദ്ധേയമാണ്. “സമാധാനമായി പോവുക, ഇസ്രായേലിന്റെ ദൈവം നിങ്ങളുടെ പ്രാർത്ഥനയ്ക്ക് ഉത്തരമരുളട്ടെ” (1:17).🌺🌺
🥀🥀 മാതാപിതാക്കൾ, പ്രാർത്ഥനയിൽ തങ്ങളുടെ കാതുകൾ കർത്താവിനു തുറന്നു വയ്ക്കുമ്പോൾ, അവിടുന്ന് തന്റെ അധരങ്ങൾ തുറന്ന് അവരോട് തങ്ങളുടെ മക്കളെക്കുറിച്ച് സംസാരിക്കും. അവിടുത്തെ ഇഷ്ടം നിറവേറ്റുമ്പോൾ അവിടുത്തെ സത്യം അവർക്ക് വെളിപ്പെടും. അവരുടെ പ്രാർത്ഥനയ്ക്ക് അവിടുന്ന് ഉത്തരമരുളും. വൈദിക വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ ഒരു അഭിപ്രായ പരിശോധനയിൽ അവരിൽ നാലിൽ മൂന്നുപേർക്കും തങ്ങളുടെ മാതാപിതാക്കൾ, വിശിഷ്യ അമ്മയായിരുന്നു ദൈവവിളിയിൽ പ്രചോദനം ആയിരുന്നത്. വലിയമ്മയുടെ പ്രാർത്ഥനയുടെ സ്വാധീനവും ചിലർ വെളിപ്പെടുത്തി.🥀🥀
🌹 പൗലോസ് തിമോത്തിക്കു നൽകുന്ന അഭിനന്ദനം അവന്റെ അമ്മയുടെയും വലിയമ്മയുടെയും വിശ്വാസത്തെ പുരസ്കരിച്ചാണ്.(തിമോ 1:5)🌹