ധൂപാർപ്പണത്തിനു ശേഷം വിരി നീക്കുന്നതിനു മുമ്പ് ചൊല്ലുന്നതിനു രണ്ട് പ്രാർത്ഥനകൾ ഉണ്ട്. ഇവ രണ്ടും പിതാവായ ദൈവത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രാർത്ഥനകളാണ്. ഞായറാഴ്ചകളിലും തിരു നാളുകളിലും ചൊല്ലുന്നതാണ് ആദ്യത്തേത്. സ്വർഗ്ഗത്തിൽ നിന്ന് പ്രത്യക്ഷനാകുന്നതിരുക്കുമാരനെ സ്വീകരിക്കാൻ ഞങ്ങൾക്ക് ഇടയാകട്ടെ എന്നതാണ് കേന്ദ്ര അഭ്യർത്ഥന. യുഗാന്ത്യ പ്രാർത്ഥനയാണ് അതായത് നമ്മുടെ കർത്താവിന്റെ രണ്ടാമത്തെ ആഗമനത്തെ ലക്ഷ്യംവെച്ചുള്ള തീഷ്ണമായ ഒരു പ്രാർത്ഥനയാണിത്. രണ്ടാം വരവിന്റെ പശ്ചാത്തലത്തിലാണ് പിതാവിന്റെ ” സ്നേഹത്തിന്റെ പരിമളം ഞങ്ങളിൽ വീശുക “,” അങ്ങയുടെ സത്യത്തിന്റെ ജ്ഞാനം ഞങ്ങളുടെ ആത്മാക്കളെ ( പൂർണ്ണമായി ) പ്രകാശിപ്പിക്കുക ” എന്ന സഹായ യാചനകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഇവരണ്ടും എപ്പോഴും സംഭവിച്ചുകൊണ്ടാണിരിക്കുക പക്ഷേ ദൈവമക്കൾക്ക് ലൗകിക വ്യഗ്രത കൾക്കിടയിൽ അവ പൂർണമായി സ്വാംശീകരിക്കുന്നത് ഓരോരുത്തരുടെയും വിശുദ്ധിയുടെ അളവനുസരിച്ച് ആയിരിക്കും. സുവിശേഷഭാഗ്യങ്ങൾ കൈമുതലായുള്ളവർക്ക് ഇത് സ്വായത്തമാക്കാൻ എളുപ്പമായിരിക്കും.അവന് അവരെ പഠിപ്പിക്കാന്‍ തുടങ്ങി:ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്; സ്വര്‍ഗരാജ്യം അവരുടേതാണ്.വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്; അവര്‍ ആശ്വസിപ്പിക്കപ്പെടും.ശാന്തശീലര്‍ ഭാഗ്യവാന്മാര്; അവര്‍ ഭൂമി അവകാശമാക്കും.നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്; അവര്‍ക്കു സംതൃപ്തി ലഭിക്കും.കരുണയുള്ളവര്‍ ഭാഗ്യവാന്മാര്; അവര്‍ക്കു കരുണ ലഭിക്കും.ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്; അവര്‍ ദൈവത്തെ കാണും.സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്; അവര്‍ ദൈവപുത്രന് മാരെന്നു വിളിക്കപ്പെടും.നീതിക്കുവേണ്ടി പീഡനം ഏല്ക്കുന്നവര് ഭാഗ്യവാന്മാര്; സ്വര്‍ഗരാജ്യം അവരുടേതാണ്.എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്;നിങ്ങള്‍ ആനന്ദിച്ചാഹ്ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്.മത്തായി 5 : 2-12 ദൈവത്തിന്റെ കൽപനകൾ( പുറ. 20 :1- 17 ) കൃത്യമായി പഠിക്കുന്നവർ ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും ആകുന്നവർ. (മത്തായി 5 :13 -16 ), തിന്മയെ നന്മ കൊണ്ട് ജയിക്കുക (മത്തായി 5 :38 -42 ), ശത്രുക്കളെ സ്നേഹിക്കുന്നവർ( 5 :43-48 ), ധർമ്മ ദാനം ചെയ്യുന്നവർ )മത്തായി 6 :1 -4), നന്നായി ജീവിക്കുന്നവർ, പ്രാർത്ഥിക്കുന്നവർ (മത്തായി 7 :12 ), ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുന്നവർ( മത്തായി 7 :13 -14 ) ഒക്കെ രണ്ട് അനുഗ്രഹങ്ങളും പ്രാപിക്കും. ഒപ്പം അവർ കാരുണ്യ പ്രവർത്തികൾ ചെയ്യുകയും വേണം. (7) ശാരീരിക ങ്ങൾ, ആധ്യാത്മിക ങ്ങൾ(7) രണ്ടായി തിരിക്കാം.
ശാരീരികങ്ങൾ
1. വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നത്.
2. ദാഹിക്കുന്നവർക്ക് കുടിക്കാൻ കൊടുക്കുന്നത്.
3. വസ്ത്രം ഇല്ലാത്തവർക്ക് വസ്ത്രം നൽകുന്നത്.
4. വസതി ഇല്ലാത്തവർക്ക് വസതി നൽകുന്നത്.
5. രോഗികളെയും തടവുകാരെയും സന്ദർശിക്കുന്നത്.
6. അവശരെ സഹായിക്കുന്നത്.
7. മരിച്ചവരെ സംസ്കരിക്കുന്നത് ആധ്യാത്മിക ങ്ങൾ
1. അറിവില്ലാത്തവരെ പഠിപ്പിക്കുന്നത്.
2. സംശയം ഉള്ളവരുടെ സംശയം തീർക്കുന്നത്.
3. ദുഃഖിതരെ ആശ്വസിപ്പിക്കുന്നത്.
4. തെറ്റ് ചെയ്യുന്നവരെ തിരുത്തുന്നത്.
5. ഉപദ്രവങ്ങൾ ക്ഷമിക്കുന്നത്.
6. അന്യരുടെ കുറവുകൾ ക്ഷമയോടെ സഹിക്കുന്നത്.
7. ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും വേണ്ടി പ്രാർത്ഥിക്കുന്നത്.
ആദ്യത്തെ പ്രാർത്ഥനയ്ക്ക് രണ്ടാമതൊരു ഭാഗം കൂടിയുണ്ട്. ” സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞു മുടി ചൂടി നിൽക്കുന്ന സഭയിൽ നിരന്തരം അങ്ങയെ സ്തുതിക്കുവാനും മഹത്വപ്പെടുത്താൻ ഞങ്ങൾ യോഗ്യരാകട്ടെ ” സഭയിലും സഭ യിലൂടെയും ആണ് നാം ദൈവത്തെ സ്തുതിക്കുന്നത്. അങ്ങനെ ആയിരിക്കുകയും വേണം. കാരണം സഭ ഈശോയുടെ ശരീരം ആണ്. അതിന്റെ ശിരസ്സും അവിടുന്നുതന്നെ. ഇതിന്റെ അത്ഭുത സാക്ഷ്യവും വിശദീകരണവും നട.9:1-9ൽ കാണാം. സാവൂള്‍ അപ്പോഴും കര്‍ത്താവിന്റെ ശിഷ്യരുടെനേരേ വധഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു.അവന് പ്രധാനപുരോഹിതനെ സമീപിച്ച്, ക്രിസ്തുമാര്‍ഗം സ്വീകരി ച്ചസ്ത്രീപുരുഷന്‍മാരില്‍ ആരെക്കണ്ടാലും അവരെ ബന്ധനസ്ഥരാക്കി ജറുസലെമിലേക്കുകൊണ്ടുവരാന്‍ ദമാസ്ക്കസിലെ സിനഗോഗുകളിലേക്കുള്ള അധികാരപത്രങ്ങള്‍ ആവശ്യപ്പെട്ടു. അവന് യാത്ര ചെയ്ത് ദമാസ്ക്കസിനെ സമീപിച്ചപ്പോള്‍ പെട്ടെന്ന് ആകാശത്തില്‍നിന്ന് ഒരു മിന്നലൊളി അവന്റെ മേല്‍ പതിച്ചു.അവന് നിലംപതിച്ചു; ഒരു സ്വരം തന്നോട് ഇങ്ങനെ ചോദിക്കുന്നതുംകേട്ടു: സാവൂള്‍, സാവൂള്‍, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു?അവന് ചോദിച്ചു: കര്‍ത്താവേ, അങ്ങ് ആരാണ്? അപ്പോള്‍ ഇങ്ങനെ മറുപടി ഉണ്ടായി: നീ പീഡിപ്പിക്കുന്ന യേശുവാണു ഞാന്‍.എഴുന്നേറ്റു നഗരത്തിലേക്കു പോവുക. നീ എന്താണു ചെയ്യേണ്ടതെന്ന് അവിടെവച്ച് നിന്നെ അറിയിക്കും.അവനോടൊപ്പംയാത്ര ചെയ്തിരുന്നവര്‍ സ്വരം കേട്ടെങ്കിലും ആരെയും കാണായ്കയാല്‍ സ്തബ്ധരായി നിന്നുപോയി. സാവൂള്‍ നിലത്തുനിന്ന് എഴുന്നേറ്റു; കണ്ണുകള്‍ തുറന്നിരുന്നിട്ടും ഒന്നും കാണാന്‍ അവനു കഴിഞ്ഞില്ല. തന്മൂലം, അവര്‍ അവനെ കൈയ്ക്കു പിടിച്ചു ദമാസ്ക്കസിലേക്കു കൊണ്ടുപോയി.മൂന്നു ദിവസത്തേക്ക് അവനു കാഴ്ചയില്ലായിരുന്നു. അവന് ഒന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ല.അപ്പ. പ്രവര്‍ത്തനങ്ങള്‍ 9 : 1-9.
സത്യം തന്നെയാണ് പലപ്പോഴും ചോദ്യരൂപേണ അവതരിപ്പിക്കുന്നത്. 1കൊറീ 6:15ൽ ” നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങൾ ആണെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടെ “. ക്രിസ്തുവിന്റെ ജ്ഞാനം സ്വീകരിച്ചവർ എല്ലാരും സഭയാകുന്ന തന്റെ ശരീരത്തിലെ അവയവങ്ങളാണ്. ദൈവത്തെ നാം സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യേണ്ടതെന്ന് വ്യക്തമാക്കി കൊണ്ടാണ് ഒന്നാമത്തെ പ്രാർത്ഥന അവസാനിക്കുന്നത്.” എന്തുകൊണ്ടെന്നാൽ അങ്ങ്( പിതാവ്) എല്ലാറ്റിന്റെയും സൃഷ്ടാവും സ്ഥലത്തിന്റെ നാഥനുമാകുന്നു. അവിടുന്ന് എന്നേയ്ക്കും അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും “.
രണ്ടാമത്തെ പ്രാർത്ഥന സാധാരണ ദിവസങ്ങളിൽ ചെല്ലാൻ ഉള്ളതാണ്. പ്രാരംഭം ഒന്നാമത്തെ പ്രാർത്ഥനയിലേതുപോലെ തന്നെയാണ്. ‘ഞങ്ങളുടെ കർത്താവായ ദൈവമേ” അതായത് ഇവിടെയും പരമ പിതാവിനെ സംബോധന ചെയ്താണ് പ്രാർത്ഥന ആരംഭിക്കുക. തുടർന്ന് ഒരു ഏറ്റുപറച്ചിൽ ആണ്. ” അങ്ങ് നൽകിയിട്ടുള്ളതും എന്നാൽ കൃതജ്ഞത പ്രകാശിപ്പിക്കാൻ കഴിയാത്തതുമായ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി…. ഞങ്ങൾ അങ്ങയെ നിരന്തരം സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യട്ടെ “. സഭയിലാണ് സമൂഹം സർവ്വേശ്വരനെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നതെന്ന് ഒന്നാം പ്രാർത്ഥനയിൽ ഏറ്റുപറയുന്ന അതേ വാക്കുകൾ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്.
ഈ പ്രാർത്ഥനയിൽ സഭയ്ക്ക് നൽകിയിരിക്കുന്ന വിശേഷങ്ങൾ ഹൃദയ വർജ്ജമാണ്.” സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടി ചൂടി നിൽക്കുന്ന”വളാണ് സഭ. സഭ ഈശോ തന്നെയാണ്. അതുകൊണ്ട് സ്വർഗ്ഗത്തിന്റെ നന്മകളെല്ലാം സഭയിൽ നിറഞ്ഞുകവിയുന്നുണ്ട്. ഈ നന്മകൾ എല്ലാം നമുക്ക് അവകാശപ്പെട്ടവ തന്നെയാണ്. സഭയ്ക്ക് സമർപ്പിതരായ, അവളെ ജീവനുതുല്യം സ്നേഹിക്കുന്നവർക്ക്, ദൈവത്തിന്റെ യും സഭയുടെയും കല്പനകൾ അനുസരിച്ച് ജീവിക്കുന്നവർക്ക്, ഇവയെല്ലാം സ്വന്തമാണ്. സഭയുടെ സത്യസന്ധരായ ആത്മാർത്ഥതയുള്ള സമർപ്പിതരായ സഭയുടെ പ്രബോധനങ്ങളും ദൈവതിരുമനസ്സിനന്റെ വ്യാഖ്യാനങ്ങളും തിരുവചനത്തിന്റെ വ്യാഖ്യാനങ്ങളും അക്ഷരശ :അനുസരിച്ച് ജീവിക്കുന്നവർക്ക് സ്വർഗ്ഗം സുനിശ്ചിതമാണ്. സർവ്വ വിഭൂഷിതയായി സ്വർണമുടി ചാർത്തി നിൽക്കുന്ന ഒരു ശാലീനയായ സ്ത്രീയോടാണ് സഭ ഇവിടെ ഉപമിക്കപ്പെടുക. പരിശുദ്ധ അമ്മയ്ക്കു പോലും ഈ ആലങ്കാരിക അവതരണം അന്വർഥമല്ലേ?