അംബരമനവരതം ദൈവ മഹത്വത്തെ വാഴ്ത്തിപ്പാടുന്നു ദിവ്യാത്മാവിൻ ഗീതികളാൽഹല്ലേലൂയ്യ ഗീതികളാൽ ധന്യൻ തോമാശ്ലീഹാതൻ( കർത്താവിൻ തിരുജനനത്തിൻ ) നിർമ്മലമാകുമനുസ്മരണം കൊണ്ടാടാം ഇന്നീ വേദികയിൽ തൻ കരവിരുതല്ലോവാനവിതാനങ്ങൾഉദ്ഘോഷിക്കുന്നുദിവ്യാത്മാവിൻ ഗീതികളാൽ ഹല്ലേലൂയ്യ ഗീതികളാൽ ധന്യൻ തോമാശ്ലീഹാതൻ( കർത്താവിൻ തിരുജനനത്തിൻ ) നിർമ്മലമാകുമനുസ്മരണം കൊണ്ടാടാം ഇന്നീ വേദികയിൽ നിത്യപിതാവിനുംസുതനും റൂഹായ്ക്കും സ്തുതിയുണ്ടാകട്ടെ.ദിവ്യാത്മാവിൻ ഗീതികളാൽ ഹല്ലേലൂയ്യ ഗീതികളാൽ ധന്യൻ തോമാശ്ലീഹാതൻ( കർത്താവിൻ തിരുജനനത്തിൻ ) നിർമ്മലമാകുമനുസ്മരണം കൊണ്ടാടാം ഇന്നീ വേദികയിൽ ആദിയിലെപ്പോലെഇപ്പോഴുമെപ്പോഴുംഎന്നേക്കും ആമ്മേൻ.ദിവ്യാത്മാവിൻ ഗീതികളാൽ ഹല്ലേലൂയ്യ ഗീതികളാൽ ധന്യൻ തോമാശ്ലീഹാതൻ( കർത്താവിൻ തിരുജനനത്തിൻ ) നിർമ്മലമാകുമനുസ്മരണം കൊണ്ടാടാം ഇന്നീ വേദികയിൽ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ,ഹല്ലേലുയ്യാ നമുക്കു പ്രാർത്ഥിക്കാം,സമാധാനം നമ്മോടുകൂടെ.
33ലെ അനവദ്യ സുന്ദരമായ ഒരു ഭാഗമാണ് പുതിയനിയമ വായനകൾക്ക് ശേഷമുള്ള പ്രകീർത്തനം. സകലത്തിന്റെ യും സൃഷ്ടാവും പരിപാലകനും മനുഷ്യവർഗ്ഗത്തിന്റെ രക്ഷകനും പവിത്രാതാതാവുമായ പരമോന്നതനെ പാടിപ്പുകഴ്ത്തുന്നതോടൊപ്പം ആഴിയും ഊഴിയും അംബരവും വാനവിതാനങ്ങളും എപ്രകാരം ദൈവമഹത്വത്തെ പാടിപ്പുകഴ്ത്തുന്നെന്നും എല്ലാറ്റിലും നമുക്ക് ദൈവമഹത്വം ദർശിക്കാമെന്നും ദർശിക്കണമെന്നും ധന്യരെ ആഘോഷപൂർവ്വം അനുസ്മരിപ്പിക്കണമെന്നും മറ്റുമുള്ള നിത്യസത്യങ്ങൾ ഈ ഭാഗത്ത് നമ്മേ അനുസ്മരിപ്പിക്കുന്നു. ദൈവമഹത്വം അനുസ്മരിച്ചു നാം ഹാലേലുയ്യാ ഗീതം പാടണം എന്നും ഇവിടെ ഉദ്ബോധനം ഉണ്ട്.
സ്വർഗ്ഗത്തിന്റെ പ്രതീകമായ മദ്ബഹായുടെ ബലിപീഠം സ്വർഗീയ സിംഹാസനത്തിന്റെ പ്രതീകമാണ്. ദൈവ സാന്നിധ്യത്തെക്കുറിച്ചുള്ള അവബോധം അവിടുത്തെ പരിശുദ്ധിയെ പാടി പുകഴ്ത്താൻ നമ്മെ പ്രേരിപ്പിക്കുന്നു.