എനിക്ക് ആത്മപ്രശംസ ചെയ്യാന്‍ പല തുമുണ്ട്. അതുകൊണ്ട് ഒരു നേട്ടവുമില്ലെന്ന് എനിക്കറിയാം. എങ്കിലും, കര്‍ത്താവിന്റെ ദര്‍ശനങ്ങളിലേക്കും വെളിപാടുകളിലേക്കും ഞാന്‍ കടക്കട്ടെ.
പതിന്നാലു വര്‍ഷം മുമ്പു മൂന്നാം സ്വര്‍ഗംവരെ ഉയര്‍ത്തപ്പെട്ട ഒരു മനുഷ്യനെ ക്രിസ്തുവില്‍ എനിക്കറിയാം. ശരീരത്തോടു കൂടെയോ ശരീരം കൂടാതെയോ എന്നെനിക്കറിവില്ല; അതു ദൈവത്തിനേ അറിയൂ.
ഈ മനുഷ്യന് പറുദീസായിലേക്ക് ഉയര്‍ത്തപ്പെട്ടു എന്ന് എനിക്കറിയാം – ശരീരത്തോടുകൂടെയോ ശരീരം കൂടാതെയോ എന്നെനിക്കറിവില്ല; അതു ദൈവത്തിനേ അറിയൂ.
അവാച്യവും മനുഷ്യനു വിവരിച്ചുകൂടാത്തതുമായ കാര്യങ്ങള്‍ അവന് കേട്ടു.
ഈ മനുഷ്യനെക്കുറിച്ചു ഞാന്‍ അഭിമാനംകൊള്ളും. എന്നെക്കുറിച്ചു സ്വന്തം ബലഹീനതകളിലല്ലാതെ ഞാന്‍ അഭിമാനംകൊള്ളുകയില്ല.
ആത്മപ്രശംസയ്ക്ക് ഇച്ഛിക്കുന്നെങ്കില്‍ത്തന്നെ ഞാന്‍ ഒരു ഭോഷനാവുകയില്ല. എന്തെന്നാല്‍, സത്യമായിരിക്കും ഞാന്‍ സംസാരിക്കുക. എന്നില്‍ കാണുകയും എന്നില്‍നിന്നു കേള്‍ക്കുകയും ചെയ്യുന്നതില്‍ അധികമായി ആരും എന്നെപ്പറ്റി വിചാരിക്കാതിരിക്കേണ്ടതിന് ഞാന്‍ ആത്മപ്രശംസ ഒഴിവാക്കുന്നു.
വെളിപാടുകളുടെ ആധിക്യത്താല്‍ ഞാന്‍ അധികം ആഹ്ലാദിക്കാതിരിക്കേണ്ടതിന് ശരീരത്തില്‍ ഒരു മുള്ള് എനിക്കു നല്കപ്പെട്ടിരിക്കുന്നു. അതായത്, എന്നെ ശല്യപ്പെടുത്തുന്നതിനും മതിമറന്ന് ആഹ്ലാദിക്കാതെ എന്നെ നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള പിശാചിന്റെ ദൂതന്.
അത് എന്നെ വിട്ടകലാന്‍വേണ്ടി മൂന്നു പ്രാവശ്യം ഞാന്‍ കര്‍ത്താവിനോടപേക്ഷിച്ചു.
എന്നാല്‍, അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നിനക്ക് എന്റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്റെ ശക്തി പൂര്‍ണമായി പ്രകടമാകുന്നത്. ക്രിസ്തുവിന്റെ ശക്തി എന്റെ മേല്‍ ആവസിക്കേണ്ടതിനു ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും.
അതുകൊണ്ട്, ബലഹീനതകളിലും ആക്ഷേപങ്ങളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ഞാന്‍ ക്രിസ്തുവിനെപ്രതി സന്തുഷ്ട നാണ്. എന്തെന്നാല്‍, ബലഹീനനായിരിക്കുമ്പോഴാണു ഞാന്‍ ശക്തനായിരിക്കുന്നത്.
ഞാന്‍ ഒരു ഭോഷനായിപ്പോയല്ലോ! നിങ്ങളാണ് അതിനു കാരണക്കാര്‍; എന്തെന്നാല്‍, നിങ്ങള്‍ എന്നെ പ്രശംസിക്കേണ്ടവരായിരുന്നു. ഞാന്‍ നിസ്സാരനാണെന്നിരിക്കിലും ഈ അപ്പസ്തോലപ്രമാണികളെക്കാള് ഒട്ടും കുറഞ്ഞവനല്ല.
2 കോറിന്തോസ് 12 : 1-11
തന്റെ അപ്പോസ്തോലിക സഹനങ്ങൾ അവതരിപ്പിച്ചതിനു ശേഷം ദർശനങ്ങളിലേക്കും വെളിപാടു കളിലേക്കും പൗലോസ് കടക്കുകയാണ് ഇവിടെ. ഇവയ്ക്കൊപ്പം കഠിന പീഡനങ്ങളും താൻ അനുഭവിക്കുന്ന കാര്യം വ്യക്തമാക്കി കൊണ്ടാണ് ഈ ഭാഗം ശ്ലീഹാ അവസാനിപ്പിക്കുന്നത്. തനിക്ക് ലഭിച്ച അതി സ്വാഭാവിക ദാനങ്ങളും ദർശനങ്ങളും വെളിപാടുകൾ എന്നും ഇവിടെ സൂചിപ്പിച്ചിരിക്കുന്നു.
തന്റെ ദർശനങ്ങളിലും വെളിപാടുകളിലും ആത്മപ്രശംസ ചെയ്യാൻ ശ്ലീ ഹായ്ക്ക് ആഗ്രഹമില്ല. എങ്കിലും അവയെ പരാമർശിക്കാതെ ഇരിക്കാൻ അദ്ദേഹത്തിന് ആവുന്നുമില്ല അതുകൊണ്ട് അദ്ദേഹം report style ഉപയോഗിക്കുന്നു.പതിന്നാലു വര്‍ഷം മുമ്പു മൂന്നാം സ്വര്‍ഗംവരെ ഉയര്‍ത്തപ്പെട്ട ഒരു മനുഷ്യനെ ക്രിസ്തുവില്‍ എനിക്കറിയാം. ശരീരത്തോടു കൂടെയോ ശരീരം കൂടാതെയോ എന്നെനിക്കറിവില്ല; അതു ദൈവത്തിനേ അറിയൂ.
ഈ മനുഷ്യന് പറുദീസായിലേക്ക് ഉയര്‍ത്തപ്പെട്ടു എന്ന് എനിക്കറിയാം – ശരീരത്തോടുകൂടെയോ ശരീരം കൂടാതെയോ എന്നെനിക്കറിവില്ല; അതു ദൈവത്തിനേ അറിയൂ.
അവാച്യവും മനുഷ്യനു വിവരിച്ചുകൂടാത്തതുമായ കാര്യങ്ങള്‍ അവന് കേട്ടു.
ഈ മനുഷ്യനെക്കുറിച്ചു ഞാന്‍ അഭിമാനംകൊള്ളും. എന്നെക്കുറിച്ചു സ്വന്തം ബലഹീനതകളിലല്ലാതെ ഞാന്‍ അഭിമാനംകൊള്ളുകയില്ല.
ആത്മപ്രശംസയ്ക്ക് ഇച്ഛിക്കുന്നെങ്കില്‍ത്തന്നെ ഞാന്‍ ഒരു ഭോഷനാവുകയില്ല. എന്തെന്നാല്‍, സത്യമായിരിക്കും ഞാന്‍ സംസാരിക്കുക. എന്നില്‍ കാണുകയും എന്നില്‍നിന്നു കേള്‍ക്കുകയും ചെയ്യുന്നതില്‍ അധികമായി ആരും എന്നെപ്പറ്റി വിചാരിക്കാതിരിക്കേണ്ടതിന് ഞാന്‍ ആത്മപ്രശംസ ഒഴിവാക്കുന്നു.
2 കോറിന്തോസ് 12 : 2-6.
അനന്തരം അദ്ദേഹം ഏറ്റു പറയുന്നു. തനിക്ക് ലഭിച്ച വെളിപാടുകളിലും ദർശനങ്ങളിലും മതി മറന്ന് ആഹ്ലാദിക്കാതിരിക്കാൻ വേണ്ടി തനിക്ക് ശരീരത്തിൽ (തന്റെ ശരീരത്തിൽ ഒരു മുള്ള് നൽകപ്പെട്ടിരിക്കുന്നു) അതിന്റെ ബലഹീനതയെ കുറിച്ചു പറഞ്ഞുകൊണ്ടാണ് പൗലോസ് തന്റെ വിഡ്ഢി പ്രഭാഷണം ആരംഭിക്കുക (2കൊറീ.7-10).
” സാത്താന്റെ ഒരു
ദൂതൻ ” എന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ദൈവം തന്നെ അദ്ദേഹത്തിന് നൽകിയ ഒരു കാര്യമാണിത് വേദനയിലും തിന്മയിലും അകപ്പെട്ട് ദൈവത്തിൽ നിന്നകലാൻ ഇടയാക്കുന്ന വിധം, തിന്മ ഒരു ഉപകരണമാവുന്നതിനാലാവാം അദ്ദേഹം ഇതിനെ ‘സാത്താന്റെ ദൂതൻ’ വിശേഷിപ്പിച്ചിരിക്കുന്നത്.
പൗലോസ് പരാമർശിക്കുന്ന ഈ ബലഹീനത എന്തെന്ന് ഊഹാപോഹങ്ങ ളെയുള്ളൂ. ഇത് എന്ത് എന്നതിനേക്കാൾ ദൈവകൃപയുടെ സമൃദ്ധി തനിക്ക് പ്രധാനം ചെയ്ത ഒന്നാണ് ഇതെന്ന് ശ്ലീ ഹയ്ക്കു നല്ല ബോധ്യമുണ്ട്.
” നിനക്ക് എന്റെ കൃപ മതി”. ചില സഹനങ്ങൾ ദൈവം നമ്മുടെ തന്നെ യോ മറ്റുള്ളവരുടെ ഉപരി നന്മക്കായി അനുവദിക്കുന്നത് ആവാം.എന്തും സന്തോഷത്തോടെ സഹിക്കുന്നവർക്ക് ദൈവത്തിന്റെ കൃപ ലഭിക്കും ബലഹീനതയിൽ ആണ് മിശിഹായുടെ ശക്തി പൂർണത പ്രാപിക്കുന്നത്. എന്ന അനുഭവം ഈ മുള്ളിന്റെ സാന്നിധ്യം ശ്ലീഹാ യ്ക്ക് നൽകി. അദ്ദേഹത്തിന്റെ ആധികാരികതയുടെ അടയാളങ്ങൾ പ്രകടമാകുന്നത് ബലഹീനതകളിലും ആക്ഷേപങ്ങളിലും ഞെരുക്കങ്ങളിലും അത്യാഹിതങ്ങളിലുമാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ,ഗുരുവിനോട് താദാത്മ്യപ്പെടുന്നവനാണ് ( മത്തായി 10: 24 -29 ;യോഹന്നാൻ 13- 17 ). ബലഹീനൻ ആയിരിക്കുമ്പോഴാണ് താൻ ശക്തൻ ആകുന്നത്.
അദ്ദേഹത്തിന്റെ വിശ്വവിഖ്യാതമായ പ്രഖ്യാപനം അതും ഇത്തരുണത്തിൽ ഓർക്കാൻ നിർബന്ധിതരാവുകയാണ്.ഇതിനെക്കുറിച്ചു നാം എന്താണു പറയേണ്ടത്? ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്ക് എതിരുനില്ക്കും?
സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവര്‍ക്കുംവേണ്ടി അവനെ ഏല്പിച്ചുതന്നവന് അവനോടുകൂടെ സമസ്തവും നമുക്കു ദാനമായി നല്കാതിരിക്കുമോ?
ദൈവം തെരഞ്ഞെടുത്തവരുടെമേല്‍ ആരു കുറ്റമാരോപിക്കും? നീതികരിക്കുന്നവന്‍ ദൈവമാണ്. ആരാണ് ശിക്ഷാവിധി നടത്തുക?
മരിച്ചവനെങ്കിലും ഉത്ഥാനം ചെയ്തവനും ദൈവത്തിന്റെ വലത്തുഭാഗത്തിരുന്നു നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നവനുമായ യേശുക്രിസ്തു തന്നെ.
ക്രിസ്തുവിന്റെ സ്നേഹത്തില്‍നിന്ന് ആരു നമ്മെവേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിന്നെപ്രതി ഞങ്ങള്‍ ദിവസം മുഴുവന്‍ വധിക്കപ്പെടുന്നു;കൊലയ്ക്കുള്ള ആടുകളെപ്പോലെ കരുതപ്പെടുകയും ചെയ്യുന്നു.
നമ്മെസ്നേഹിച്ചവന്‍മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണവിജയം വരിക്കുന്നു.
എന്തെന്നാല്‍, മരണത്തിനോ ജീവനോ ദൂതന്മാര്ക്കോ അ ധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്ക്കോ വരാനിരിക്കുന്നവയ്ക്കോ ശക്തികള്‍ക്കോ
ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്നേഹത്തില്‍നിന്നു നമ്മെവേര്പെടുത്താന് കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.
റോമാ 8 : 31-39