ഇന്നു നല്ല മനുഷ്യരെ, വിശിഷ്യാ, വിശ്വാസികളെ വഴിതെറ്റിച്ചു വലയിൽ വീഴ്ത്തി, സാത്താന്റെ അടിമകളാക്കാൻ അശ്രാന്തം പരിശ്രമിക്കുന്ന ഒരു പ്രസ്ഥാനമാണ് ന്യൂജൻ മൂവ്മെന്റ്. ഇക്കൂട്ടരെ കുറിച്ച് ചിന്തിച്ചപ്പോൾ ആദ്യം മനസ്സിലേക്ക് ഓടി വന്നത് ഉല്പത്തി പുസ്തകം തന്നെയാണ്. സർപ്പത്തിന്റെ വേഷത്തിൽ ഏദനിൽ കടന്നുകൂടിയ സാത്താൻ ( പുരാതന സർപ്പം )” നുണയനും നുണയന്റെ പിതാവും ” അവയോട് പറഞ്ഞ നുണകളുടെ നുണയാണ് വിലക്കപ്പെട്ട കനി ‘ ഭക്ഷിച്ചാലും നിങ്ങൾ മരിക്കുകയില്ല ” എന്നത്. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നും, നന്മയും തിന്മയും തിരിച്ചറിഞ്ഞു നിങ്ങൾ ദൈവത്തെ പോലെ ആകുമെന്നും ദൈവത്തിനറിയാം ( ഉല്പത്തി 3: 4,5).
ഈ ന്യൂജെൻ ജന്മങ്ങൾ കിണഞ്ഞു പരിശ്രമിക്കുന്നത് ദൈവത്തെ മാറ്റിനിർത്തി, അവിടുത്തെ കൽപ്പനകൾ, തിരുവചനം, കൂദാശകൾ, ഇവയിൽ നിന്നൊക്കെ ജനത്തെ അകറ്റിനിർത്തി, ഷോർട്ട്കട്ടുകൾ കാണിച്ചുകൊടുക്കുന്നത് സ്വർഗ്ഗവും നരകവും ഒക്കെ ഇവിടെയാണ് എന്നാണ്. ഒളിഞ്ഞും തെളിഞ്ഞും അവർ പറയുന്നത് പലരും തെറ്റിദ്ധരിക്കുന്നു. ഇപ്പോൾ തിന്നുക, കുടിക്കുക,മദിക്കുക, ഏതുവിധേനയും സന്തോഷിക്കുക ( എപ്പി കൂറിയൻ മനോഭാവം!) ഇതുതാൻ ന്യൂജൻ ദൈവശാസ്ത്രം!.
“അവനവനിസം” ആണ് അവരുടെ മുദ്രാവാക്യം. സ്വയം വളർന്നു വലുതാകാൻ എന്തും, ഏത് ക്രൂരകൃത്യവും വഞ്ചനയും കൊള്ളയും കൊള്ളിവെയ്പുമൊക്കെ ആവാം. അത്യാവശ്യം എങ്കിലും കൊല്ലും കൊലയും കാലുവാരലും പാരവെയ്ക്കലും കൊഴി വെട്ടി ഏറും ലൈംഗിക അരാജകത്വം പീഡനവും എല്ലാം അണിചേരുന്ന ഒരു ലോകമാണിത്.അവരുടെ യോഗയും ബന്ധപ്പെട്ട ഇതര കാര്യങ്ങളും ഒക്കെ ശരീരപുഷ്ടി വരുത്തി ഉത്തേജനങ്ങൾ നൽകാൻ ലക്ഷ്യമിട്ടിട്ടുള്ളവയാണ്. ഇക്കൂട്ടർക്ക് അതീന്ദ്രിയ ധ്യാനം എന്ന് പറഞ്ഞ് ഒരു ഇടപാട് ഉണ്ട്. മനുഷ്യൻ സർവ്വശക്തനാണ്. അവന് അസാധ്യമായി ഒന്നുമില്ല. മറ്റു വാക്കുകളിൽ, സ്വയം ദൈവമാകാൻ ശ്രമിക്കുന്ന ഒരു കുൽസിത പദ്ധതിയും ഇതിലുണ്ട്.
ദൈവാലയവും അൾത്താരയും ഒക്കെ വെറും കാഴ്ച വസ്തുക്കൾ! അവയ്ക്ക് പവിത്രത ഒന്നുമില്ല. ഒരു മേശ ഇട്ട് അതിന്മേൽ ബലിയർപ്പിക്കാമത്രേ. ഇത്തരം ആത്മീയതയെ വിറ്റ് കാശാക്കുന്ന പണിയും കൈയിലുണ്ട് . ഇക്കൂട്ടർക്ക് പല സെക്റ്റ്സുമുണ്ട്. ഓരോ സെക്റ്റിനും അതതിന്റെ നിയമങ്ങളും ചട്ടങ്ങളും! ഇക്കൂട്ടരെ കുറിച്ച് ജെറമിയായുടെ വാക്കുകൾ വളരെ ശരിയാണ് (ജെറമിയ 2 :13)
എന്തെന്നാല്‍, എന്റെ ജനം രണ്ടു തിന്മകള് പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയുംചെയ്തു.
ജറെമിയാ 2 : 13.
നല്ലവരുടെ വിശ്വാസത്തിന്റെ ഉറപ്പു നഷ്ടപ്പെടുത്തുക ഇക്കൂട്ടരുടെ ഒരു ഇഷ്ടവിനോദമാണ്. ഒന്നൊഴിയാതെ എല്ലാ മേഖലകളിലും സാത്താൻ നുഴഞ്ഞുകയറി പ്രവർത്തിക്കുന്നു. ചുരുക്കമായിട്ടെങ്കിലും ദൈവാലയങ്ങൾ പോലും ഷൂട്ടിംഗിനായി മറ്റും വിട്ടുകൊടുക്കുന്ന പ്രവണതകൾ ഇല്ലാതില്ല. അൾത്താരയിൽ കുമ്പസാരക്കൂട്ടിൽ പോലും അഭിനയം നടത്താൻ അനുവദിക്കപെടുന്നു. എല്ലാം സഭയേയും വൈദികരെയും സന്യസ്തരെയും അവഹേളിക്കുന്നവയും. ഇവർക്ക് നേരെയുള്ള ബലിയാടുകളിൽ നിന്നുള്ള പ്രതികരണം അത്ര പോരെന്ന് തോന്നുന്നു. നേരിന്റെയും നീതിയുടെ മാർഗത്തിലൂടെ പ്രതികരിക്കുക അത്യാവശ്യമാണ്. കൊത്തിക്കൊത്തി മുറത്തിൽ കയറി കൊത്തി തുടങ്ങുമ്പോഴെങ്കിലും പ്രതികരിച്ചില്ലെങ്കിൽ കൊത്തുന്നവൻ തിന്നു തീർത്തെന്നു വരും.
എല്ലാറ്റിനും പരിഹാരം കണ്ടെത്താനും രക്ഷിക്കാനും കഴിവുള്ളവൻ ക്രിസ്തു മാത്രമാണ്. ക്രിസ്തുവുമായുള്ള, ദൈവവുമായുള്ള ഐക്യമാണ് ആധ്യാത്മികത. ആകാശത്തിൻ കീഴിൽ ഭൂമിക്ക് മുകളിൽ രക്ഷയ്ക്ക് മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല. വിശന്നു വലയുന്ന ജനകോടികൾക്ക് ജീവജലം നൽകാൻ അവിടുത്തേക്ക് മാത്രമേ കഴിയൂ. തന്റെ മരണത്തിലൂടെ പാപം ആകുന്ന മരണത്തെ തകർത്തവനാണ് അവിടുന്ന്. തന്നെ സ്വീകരിക്കുന്നവർക്ക് മാത്രമേ അവിടുന്ന് രക്ഷ പകർന്നു കൊടുക്കുകയുള്ളൂ എന്നത് സത്യം.
കൊളോസിയൻസിൽ പൗലോസിന് പറയാനുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കോളോ 1:13-28.അന്ധകാരത്തിന്റെ ആധിപത്യത്തില്‍നിന്ന് അവിടുന്നു നമ്മെവിമോചിപ്പിച്ചു. അവിടുത്തെ പ്രിയപുത്രന്റെ രാജ്യത്തിലേക്കു നമ്മെആനയിക്കുകയും ചെയ്തു.
അവനിലാണല്ലോ നമുക്കു രക്ഷയും പാപമോചനവും ലഭിച്ചിരിക്കുന്നത്.
അവന് അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്.
കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപ ത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്.
അവനാണ് എല്ലാറ്റിനും മുമ്പുള്ളവന്‍; അവനില്‍ സമസ്തവും സ്ഥിതിചെയ്യുന്നു.
അവന് സഭയാകുന്ന ശരീരത്തിന്റെ ശിരസ്സാണ്. അവന് എല്ലാറ്റിന്റെയും ആരംഭവും മരിച്ചവ രില്നിന്നുള്ള ആദ്യജാതനുമാണ്. ഇങ്ങനെ എല്ലാകാര്യങ്ങളിലും അവന് പ്രഥമസ്ഥാനീയനായി.
എന്തെന്നാല്‍, അവനില്‍ സര്‍വ സമ്പൂര്‍ണതയും നിവസിക്കണമെന്നു ദൈവം തിരുമനസ്സായി.
സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട് അനുരഞ്ജിപ്പിക്കുകയും അവന് കുരിശില്‍ ചിന്തിയരക്തം വഴി സമാധാനം സ്ഥാപിക്കുകയുംചെയ്തു.
ഒരിക്കല്‍ നിങ്ങള്‍ ദൈവത്തില്‍നിന്ന് അകന്നു ജീവിക്കുന്നവരും ദുഷ്പ്രവൃത്തികള്‍വഴി മനസ്സില്‍ ശത്രുത പുലര്‍ത്തുന്നവരുമായിരുന്നു.
എന്നാല്‍, ഇപ്പോള്‍ ക്രിസ്തു തന്റെ മരണംവഴി സ്വന്തം ഭൗതിക ശരീരത്തില്‍ നിങ്ങളെ അനുരഞ്ജിപ്പിച്ചിരിക്കുന്നു. അവിടുത്തെ മുമ്പില്‍ പരിശുദ്ധരും കുറ്റമറ്റവരും നിര്‍മലരുമായി നിങ്ങളെ സമര്‍പ്പിക്കുന്നതിനുവേണ്ടിയാണ് അവന് ഇപ്രകാരംചെയ്തത്.
എന്നാല്‍, നിങ്ങള്‍ ശ്രവി ച്ചസുവിശേഷം നല്കുന്ന പ്രത്യാശയില്‍നിന്നു വ്യതിചലിക്കാതെ സ്ഥിരതയോടും ദൃഢനിശ്ചയത്തോടുംകൂടെ വിശ്വാസത്തില്‍ നിങ്ങള്‍ നിലനില്ക്കേണ്ടിയിരിക്കുന്നു. ആകാശത്തിനു താഴെയുള്ള എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കപ്പെട്ടിട്ടുണ്ട്. പൗലോസായ ഞാന്‍ അതിന്റെ ശുശ്രൂഷകനായി.
നിങ്ങളെപ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരത്തെപ്രതി ക്രിസ്തുവിനു സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു.
നിങ്ങള്‍ക്കുവേണ്ടി ദൈവം എന്നെ ഭരമേല്പി ച്ചദൗത്യംവഴി ഞാന്‍ സഭയിലെ ശുശ്രൂഷകനായി. ദൈവവചനം പൂര്‍ണമായി വെളിപ്പെടുത്തുക എന്നതായിരുന്നു ആദൗത്യം.
യുഗങ്ങളുടെയും തലമുറകളുടെയും ആരംഭംമുതല്‍ മറ ച്ചുവയ്ക്കപ്പെട്ടിരുന്ന ഈ രഹസ്യം ഇപ്പോള്‍ അവിടുന്നു തന്റെ വിശുദ്ധര്ക്കുവെളിപ്പെടുത്തിയിരിക്കുന്നു.
ഈ രഹസ്യത്തിന്റെ മഹത്വം വിജാതീയരുടെയിടയില്‍ എത്ര ശ്രേഷ്ഠമാണെന്ന് വിശുദ്ധര്ക്കു വ്യക്തമാക്കിക്കൊടുക്കാന്‍ അവിടുന്നു തീരുമാനിച്ചു. ഈ രഹസ്യമാകട്ടെ മഹത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്തു നിങ്ങളിലുണ്ട് എന്നതുതന്നെ.
അവനെയാണ് ഞങ്ങള്‍ പ്രഖ്യാപിക്കുന്നത്. എല്ലാ മനുഷ്യരെയും ക്രിസ്തുവില്‍ പക്വത പ്രാപിച്ചവരാക്കാന്വേണ്ടി ഞങ്ങള്‍ എല്ലാവര്ക്കും മുന്നറിയിപ്പു നല്‍കുകയും എല്ലാവരെയും സര്വവിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു.
കൊളോസോസ് 1 : 13-28