പരിശുദ്ധാത്മാവുമായുള്ള ഐക്യവും ഉൾചേരലും വൈദികന്റെ ശുശ്രൂഷയിൽ പരമപ്രധാനമാണ്. നീട്ടിവെയ്ക്കാനോ മാറ്റിവയ്ക്കാനോ ആവാത്ത ഒരു ഉത്തരവാദിത്വമാണിത്. കാര്യമാണിത്. അപ്പ പ്ര :24 -25 ഇവിടെ പ്രസ്താവ്യമാണ്
” അവൻ( പൗലോസ് )നീതിയെക്കുറിച്ചും ആത്മനിയന്ത്രണത്തെകുറിച്ചും വരാനിരിക്കുന്ന ന്യായവിധിയെകുറിച്ചും സംസാരിച്ചപ്പോൾ ഫെലിക്സ് ഭയപ്പെട്ട് ഇങ്ങനെ പറഞ്ഞു: തത്ക്കാലം നീ പൊയ്ക്കൊള്ളുക, ഇനിയും എനിക്ക് സമയമുള്ളപ്പോൾ നിന്നെ വിളിപ്പിക്കാം”.
വളർച്ചയ്ക്കും വികാസത്തിനും പുറംതിരിഞ്ഞ് നിഷ്ക്രിയമാവുകയോ താമസിപ്പിക്കുകയോ ചെയ്യുന്നിടത്ത് ജീർണത നുരച്ചെത്തും. ഇനി അനുതപിക്കാനും പരിതപിക്കാനും സാധിക്കാത്തവിധം വൈകിപോകാൻ ഒരു വൈദികനും അനുവദിക്കരുത്. വൈകിപോയാൽ പരിഹരിക്കാനാവാത്ത നഷ്ടമായിരിക്കും സംഭവിക്കുക.
മാമോദിസ ഒരുവനെ പുതിയ സൃഷ്ടിയാക്കുന്നു. ദൈവമകനാക്കുന്നു. സഭയുടെ അംഗമാക്കുന്നു; സ്വർഗ്ഗത്തിന് അവകാശിയും. പൗരോഹിത്യത്തിൽ ഈ പുത്തൻ ചൈതന്യത്തെ ആഴത്തിൽ തീക്ഷണ തീവ്രമായി ഉദ്ദീപിപ്പിച്ച് നൽകുന്നു.
ബലഹീനരും പാപികളും ആയ പുരോഹിതരിൽ പരിശുദ്ധാത്മാവ് സവിശേഷവും അനന്യമായവിധം പൗരോഹിത്യത്തിന്റെ ദിവ്യദീപ്തിലേക്ക് കൂടുതൽ കൂടുതൽ അടുക്കുവാൻ വൈദികനെ സഹായിക്കും. ഈ ദിവ്യാത്മാവ് ക്രിസ്തുവിലേക്കും പുരോഹിതനെ അടുപ്പിക്കുന്നു. തിരു നാഥൻ പുരോഹിതനിലേയ്ക്കും കൂടുതൽ കൂടുതൽ അടുത്തു വരും. പൗരോഹിത്യത്തിന്റെ ആഴങ്ങളിലേക്കു അവിടുന്ന് അവരെ എത്തിക്കും. ഒപ്പം ഈശോയെ കൂടുതലടുത്തറിയാനും അനുഭവിക്കാനും അവസരമൊരുക്കുന്നു. ധ്യാനത്തിലും ആത്മശോധനയിലും ഈശോയുടെ അരുളപ്പാടുകൾ വെളിപ്പെടുത്തി നൽകുകയും ചെയ്യും.