സ്വർഗ്ഗവും നരകവും രണ്ട് നിത്യസത്യങ്ങൾ ആണ്. ഒരാൾ മരണാനന്തരം സ്വർഗ്ഗത്തിൽ എത്തുന്ന അവസ്ഥയാണ് ആത്മരക്ഷ അഥവാ നിത്യരക്ഷ. ഇതിന് മൂന്ന് ഘട്ടങ്ങളുണ്ട് നീതീകരണം വിശുദ്ധീകരണം മഹത്വീകരണം. കൗദാശിക ജീവിതത്തിലൂടെയാണ് ഇവ സംഭവിക്കുക.
വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട നമുക്ക് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈവവുമായി സമാധാനത്തില്‍ ആയിരിക്കാം.
നമുക്കു കൈവന്നിരിക്കുന്ന ഈ കൃപയിലേക്ക് അവന് മൂലം വിശ്വാസത്താല്‍ നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. ദൈവ മഹത്വത്തില്‍ പങ്കുചേരാമെന്ന പ്രത്യാശയില്‍ നമുക്ക് അഭിമാനിക്കാം.
മാത്രമല്ല, നമ്മുടെ കഷ്ടതകളിലും നാം അഭിമാനിക്കുന്നു.
എന്തെന്നാല്‍, കഷ്ടത സഹനശീല വും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു.
പ്രത്യാശ നമ്മെനിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു.
നാം ബലഹീനരായിരിക്കേ, നിര്‍ണയിക്കപ്പെട്ട സമയത്തു ക്രിസ്തു പാപികള്‍ക്കു വേണ്ടി മരിച്ചു.
നീതിമാനുവേണ്ടിപ്പോലും ആരെങ്കിലും മരിക്കുക പ്രയാസമാണ്. ഒരുപക്ഷേ ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കാന്‍ വല്ലവരും തുനിഞ്ഞെന്നുവരാം.
എന്നാല്‍, നാം പാപികളായിരിക്കേ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു.
ആകയാല്‍, ഇപ്പോള്‍ അവന്റെ രക്തത്താല്‍ നീതീകരിക്കപ്പെട്ട നാം അവന് മൂലം ക്രോധത്തില്‍നിന്നു രക്ഷിക്കപ്പെടുമെന്നതു തീര്‍ച്ചയാണല്ലോ.
നാം ശത്രുക്കളായിരുന്നപ്പോള്‍ അവിടുത്തെ പുത്രന്റെ മരണത്താല്‍ ദൈവവുമായി രമ്യതപ്പെട്ടുവെങ്കില്‍, രമ്യതപ്പെട്ടതിനുശേഷം അവന്റെ ജീവന്മൂലം രക്ഷിക്കപ്പെടുമെന്നതും തീര്‍ച്ച.
മാത്രമല്ല, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി നാംദൈവത്തില്‍ അഭിമാനിക്കുകയും ചെയ്യുന്നു. അവന് വഴിയാണല്ലോ നാം ഇപ്പോള്‍ അനുരഞ്ജനം സാധിച്ചിരിക്കുന്നത്.
റോമാ 5 : 1-11
വിശുദ്ധീകരണം എന്തെന്നും അതിന്റെഅവശ്യവശ്യകത എന്തെന്നും യോഹന്നാൻ ശ്ലീഹാ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക.കണ്ടാലും! എത്ര വലിയ സ്നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെഅറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല.
പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്റെ മക്കളാണ്. നാം എന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നുപ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും. അവിടുന്ന് ആയിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയുംചെയ്യും.
ഈ പ്രത്യാശയുള്ളവന് അവിടുന്നു പരിശുദ്ധനായിരിക്കുന്നതുപോലെ തന്നെത്തന്നെ വിശുദ്ധനാക്കുന്നു.
1 യോഹന്നാന് 3 : 1-3.
ഒരുവന്റെ നിത്യമായ ഭാഗധേ യം മുന്നിൽകണ്ടുകൊണ്ട് തന്റെ സ്വാതന്ത്ര്യം അങ്ങേയറ്റം വിവേകത്തോടും ഗൗരവത്തോടെയും ഉപയോഗിക്കാനുള്ള ഉത്തരവാദിത്വമുള്ള ആഹ്വാനമാണ് നരകത്തെ സംബന്ധിക്കുന്ന വിശുദ്ധഗ്രന്ഥ പ്രസ്താവനകളും സഭാ പ്രബോധനങ്ങളും. അതേസമയം മാനസാന്തരത്തിൽ ലേക്കുള്ള അടിയന്തര സ്വഭാവത്തോടുകൂടിയ ഒരു വിളിയും ആണ് ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ. എന്തെന്നാൽ വിനാശത്തിലേക്ക് നയിക്കുന്ന വാതിൽ വിസ്തൃതവും വഴി വിശാലവും ആണ്. അതിനെ കടന്നുപോകുന്നവർ വളരെ ആണ്. എന്നാൽ ജീവനിലേക്ക് നയിക്കുന്ന വാതിൽ ഇടുങ്ങിയതും വഴി വീതി കുറഞ്ഞതുമാണ്. അത് കണ്ടെത്തുന്ന വരോ ചുരുക്കം.ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍; വിനാശത്തിലേക്കു നയിക്കുന്ന വാതില്‍ വിസ്തൃതവും വഴി വിശാലവുമാണ്; അതിലേ കടന്നുപോകുന്നവര്‍ വളരെയാണുതാനും.
എന്നാല്‍, ജീവനിലേക്കു നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം.
മത്തായി 7 : 13-14.
രണ്ടാം വത്തിക്കാൻ കൗൺസിൽ വിശ്വാസികൾക്ക് നൽകുന്ന ഉപദേശം ശ്രദ്ധിക്കുക. ആ ദിവസമോ മണിക്കൂറോ നമുക്ക് അറിഞ്ഞുകൂടാ. അതിനാൽ നമ്മുടെ ഭൗതിക ജീവിതത്തിന്റെ ഏക യാത്ര പൂർത്തിയാക്കി കഴിയുമ്പോൾ അവിടെ ത്തോടൊപ്പം വിവാഹ വിരുന്നിലേക്ക് പ്രവേശിക്കാനും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ എണ്ണ പ്പെടാനും വേണ്ട യോഗ്യത ഉള്ളവരായിരിക്കാനും മനുഷ്യർ വിലപിക്കുകയും പല്ലുകടിക്കുകയും ചെയ്യുന്ന പുറത്തുള്ള അന്ധകാരത്തിലേക്ക്, നിത്യാഗ്നിയിലേക്ക് (നരകം) പിരിഞ്ഞുപോകാൻ വിധിക്കപ്പെടുന്ന ദുഷ്ടരും അലസരുമായവരാകാതിരിക്കാനും വേണ്ടി നാം കർത്താവിന്റെ ഉപദേശം സ്വീകരിച്ചു നിരന്തരം ജാഗ്രതയോടെ കാത്തിരിക്കണം. (ZG 48,3).
മരണം സുനിശ്ചിതമാണ്.സമയം നിശ്ചയമില്ല.മരണം കള്ളനെപ്പോലെ വരും എന്നാണല്ലോ തിരുവചനം. കാരണം, രാത്രിയില്‍ കള്ളന് എന്നപോലെ കര്‍ത്താവിന്റെ ദിനം വരുമെന്നു നിങ്ങള്‍ക്കു നന്നായറിയാം.
എന്തെന്നാല്‍, നാം ക്രോധത്തിനിരയാകണമെന്നല്ല നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ രക്ഷപ്രാപിക്കണമെന്നാണു ദൈവം നിശ്ചയിച്ചിട്ടുള്ളത്.
ഉറക്കത്തിലും ഉണര്‍വിലും നാം അവനോടൊന്നിച്ചു ജീവിക്കേണ്ടതിനാണ് അവന് നമുക്കുവേണ്ടി മരിച്ചത്.
അതിനാല്‍ നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെതന്നെതമ്മില്‍ത്തമ്മില്‍ ആ ശ്വസിപ്പിക്കുകയും പരസ്പരോന്നമനത്തിനുവേണ്ടിയത്നിക്കുകയും ചെയ്യുവിന്‍.
1 തെസലോനിക്കാ 5 : 2,9-11).
ഈ ലോകജീവിതം ഒരിക്കൽ മാത്രമേയുള്ളൂ. അതുകൊണ്ടാണ് കൗൺസിൽ ‘ഏക യാത്ര ‘ എന്ന് പരാമർശിക്കുന്നത്. സ്വർഗ്ഗത്തിൽ നടക്കുന്നത് ‘ കുഞ്ഞാടിനെ വിവാഹ വിരുന്നാണ് ( ആലങ്കാരികം ) യോഹന്നാൻ കുഞ്ഞാട് എന്ന് പറയുന്നത് ഈ സ്വർഗത്തിന് അർഹരായവരുടെ ഗണമാണ്. വാഴ്ത്തപ്പെട്ടവരുടെ ഗണം. നരകത്തിൽ വിലാപവും പല്ലുകടിയും ആയിരിക്കും എന്നും തിരുവചനത്തിൽ പലയിടത്തും പരാമർശമുണ്ടല്ലോ . പുറത്തുള്ള അന്ധകാരം നരകമാണ്. നരകത്തിൻ ഉള്ള മറ്റൊരു നാമമാണ് നിത്യാഗ്നി. വെളിപാട് ഗ്രന്ഥത്തിൽ അഗ്നി തടാകത്തെ കുറിച്ച് പരാമർശമുണ്ട്.മൃത്യുവും പാതാളവും അഗ്നിത്തടാകത്തിലേക്ക് എറിയപ്പെട്ടു. ഇതാണു രണ്ടാമത്തെ മരണം- അഗ്നിത്തടാകം.
വെളിപാട് 20 : 14
എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മാര്‍ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധ കവും എരിയുന്നതടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം.
വെളിപാട് 21 : 8