എന്റെ പിതാവിന്റെ ആലയം

Fr Joseph Vattakalam
3 Min Read

ജറുസലേം ദേവാലയം ശുദ്ധീകരിച്ച തും അതിനെ “എന്റെ പിതാവിന്റെ ആലയം “എന്ന് വിശേഷിപ്പിച്ചതും തന്റെ അധികാര സീമയിൽ പെടുന്ന കാര്യങ്ങളാണ് എന്നതിന് “എന്ത് അടയാളങ്ങളാണ് നീ ഞങ്ങളെ കാണിക്കുക?” എന്ന യഹൂദരുടെ ഈശോയോടുള്ള വെല്ലുവിളിക്കു  മറുപടിയാണ് അവിടുന്ന് 2:19ൽ അവരെയും വെല്ലുവിളിച്ചത്. അവിടുന്ന് ഇത് പറഞ്ഞത് തന്റെ ശരീരമാകുന്ന ദൈവത്തെ കുറിച്ചാണ് (2:21)എന്ന് യോഹന്നാൻ തുടർന്നു വെളിപ്പെടുത്തുന്നു. 2:22ൽ ശ്ലീഹ പറയുന്നത് ഏറ്റവും ആധികാരികവും ഈശോയുടെ ഉത്ഥാനത്തിനു വ്യക്തവും ശക്തവുമായ തെളിവുമാണ്. ” അവൻ മരിച്ചവരിൽനിന്നു ഉയർത്തപ്പെട്ടപ്പോൾ അവന്റെ ശിഷ്യന്മാർ അവൻ ഇത് പറഞ്ഞിരുന്നു എന്ന് ഓർമ്മിക്കുകയും അങ്ങനെ വിശുദ്ധ ലിഖിതവും ഈശോ പ്രസ്താവിച്ച വചനവും വിശ്വസിക്കുകയും ചെയ്തു “. അതായത് ഈശോയുടെ ഉത്ഥാനം അവിടുത്തെ ദൈവത്വവും തജ്ജന്യമായ അധികാരങ്ങളും അവർ തിരിച്ചറിഞ്ഞു വിശ്വസിച്ചു. ഈ പ്രവർത്തിയിലൂടെ തന്റെ മരണോത്ഥാനങ്ങളെ അവിടുന്നു പ്രവചിക്കുകയും താനാണ് യഥാർത്ഥവും നവീനവുമായ ദൈവാലയം എന്നും യഥാർത്ഥ ആരാധനാകേന്ദ്രം താൻ തന്നെയാണെന്നും തന്മൂലം താൻ സത്യദൈവം ആണെന്നും വെളിപ്പെടുത്തി.

 അനുവാചകർ ഈശോയുടെ അതുല്യ വ്യക്തിപ്രഭാവം എപ്പോഴും മനസ്സിൽ സൂക്ഷിക്കണം. അവിടുത്തെ വ്യക്തിത്വം അനന്യമായിരുന്നല്ലോ. തികഞ്ഞ ആധികാരികത ഉണ്ടായിരുന്നു അവിടുത്തെ വാക്കുകൾക്ക്. പ്രതിസന്ധികളിൽ അവിടുന്ന് ഒരിക്കലും പതറിയില്ല.” നിയമജ്ഞരേ പോലെയല്ല അധികാരം ഉള്ളവരെ പോലെയല്ല അധികാരം ഉള്ളവനെ പോലെയാണ് അവിടുന്ന് പഠിപ്പിച്ചത്. അവിടുത്തെ പ്രവർത്തികളെല്ലാം അതുല്യ ങ്ങളായിരുന്നു. ദൈവം മാത്രമാണ് അതുലൻ. ഈശോ സത്യദൈവം ആയതുകൊണ്ട് അവിടുത്തെ പ്രവർത്തി  കൾ അതുല്യ മായത്.

 നിയമജ്ഞരുടെയും ഫരിസേയരുടെയും കാപട്യത്തെ തുറന്നുകാണിച്ചു അവരെ വിമർശിക്കാനും ശാസിക്കാനുമുള്ള ആത്മധൈര്യം തന്റെ ദൈവത്വ ത്തിൽ നിന്നാണ് ഈശോയ്ക്ക് കൈവന്നത്.

 അന്ധരായ മാർഗ്ഗദർശികൾ (മത്തായി 23 :24 ),വെള്ളയടിച്ച കുഴിമാടങ്ങൾ( 23: 27 )കപടനാട്യക്കാർ,അന്ധർ തുടങ്ങിയ അധമ വാക്കുകൾ കർശനമായി പ്രയോഗിച്ച കർത്താവ് അവരെ കുറ്റപ്പെടുത്തുന്നുണ്ട്. അവർ നല്ല വരല്ല, നല്ലവരായി കാണപ്പെടാൻ കഠിനമായി അധ്വാനിക്കുന്ന വരാണ്  (23:28).

 നിയമജ്ഞരേയും ഫരിസേയരേയും കുറിച്ച് ഈശോയ്ക്ക് പറയാനുള്ള പലകാര്യങ്ങളും 23 :1 മുതലുള്ള വാക്യങ്ങൾ ഈശോ വ്യക്തമാക്കുന്നുണ്ട്. ജനക്കൂട്ടത്തോടും തന്റെ ശിഷ്യരോടു അവിടുന്ന് അരുളിച്ചെയ്യുന്നു. ” നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തിൽ ഇരിക്കുന്നു. അതിനാൽ അവർ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിൻ. എന്നാൽ അവരുടെ പ്രവൃത്തികൾ നിങ്ങൾ അനുസരിക്കരുത്. അവർ സാരമേറിയ ചുമടുകൾ (നിയമത്തിന് അവർ നൽകുന്ന സ്വാർത്ഥവും അനാവശ്യമായ വിശദീകരണങ്ങൾ ) മനുഷ്യരുടെ ചുമലിൽ വെച്ചു കൊടുക്കുന്നു. സഹായിക്കാൻ ചെറുവിരലനക്കാൻ പോലും തയ്യാറാകുന്നില്ല.

 മറ്റുള്ളവർ കാണുന്നതിനു വേണ്ടിയാണ് അവർ തങ്ങളുടെ പ്രവർത്തികൾ എല്ലാം ചെയ്യുന്നത്. വിരുന്നുകളിൽ പ്രമുഖ സ്ഥാനം സിനഗോഗുകളിൽ പ്രധാന പീഠവും നഗരവീഥികളിൽ അഭിവാദന വും അവർ ഇഷ്ടപ്പെടുന്നു. റബ്ബീ എന്ന് വിളിക്കപ്പെടാനും ആഗ്രഹിക്കുന്നു…. മനുഷ്യരുടെ മുമ്പിൽ സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങൾ അതിൽ പ്രവേശിക്കുന്നു മില്ല…. പ്രവേശിക്കാൻ അവരെ അനുവദിക്കുന്നുമില്ല…  നിങ്ങൾ പറയുന്നു : ഒരുവൻ ദൈവാലയത്തെ കൊണ്ട് ആണയിട്ടാൽ ഒന്നുമില്ല. ദൈവാലയത്തിലെ സ്വർണത്തെ കൊണ്ട് ആണയിട്ടാൽ അവൻ കട പെട്ടവനാണ് എന്ന്. അന്ധരും മൂകരുമായ വരെ, ഏതാണ് വലുത്? സ്വർണമോ സ്വർണത്തെ പവിത്രമാക്കുന്ന ദൈവാലയമോ?…. ഈശോ തുടരുന്നു..

 നിങ്ങൾ തുളസി ചതകുപ്പ ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത,ഇവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണ് നിങ്ങൾ ചെയ്യേണ്ടിയിരുന്നത്. മറ്റുള്ളവ

 അവഗണിക്കാതെ തന്നെ.

 നിയമജ്ഞരെയും പ്രീശരെയും വെള്ളയടിച്ച കുഴിമാടങ്ങൾ എന്ന് ഈശോ വിളിക്കുന്നതിന്റെ കാരണം കുഴിമാടങ്ങൾ അവ ( കുഴിമാടങ്ങൾ) പുറമേ മനോഹരമായി കാണപ്പെടുന്നതെങ്കിലും അവയ്ക്കുള്ളിൽ മരിച്ചവരുടെ അസ്ഥികളും നിറഞ്ഞവയാണ്.

നിയമജ്ഞരും ഫരിസേയരും ഉള്ളിൽ കാപട്യവും അനീതിയും നിറച്ചു വച്ചിരിക്കുന്ന വരാണ്.എന്നാൽ പുറമേ മാന്യന്മാരും. പ്രവാചകന്മാരുടെ വധിച്ചവരുടെ സന്താനങ്ങൾ എന്ന് അവർ തന്നെ സാക്ഷ്യം നൽകുന്നു.ഈശോ വ്യക്തമായി അവരോടു പറയുന്നു: സർപ്പങ്ങളെ, അണലി  സന്തതികളെ നരക വിധിയിൽ നിന്ന്   ഒഴിഞ്ഞുമാറാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?… നിരപരാധ നായ ആബേലിന്റെ രക്തം മുതൽ, ദേവാലയത്തിനും ബലിപീഠത്തിനും മധ്യേ വെച്ചു നിങ്ങൾ വധിച്ച ബറാക്കിയായുടെ മകൻ സഖറിയായുടെ രക്തം വരെ, ഭൂമിയിൽ ചൊരിയപെട്ട എല്ലാ നീതിമാന്മാരുടെ രക്തം നിങ്ങളുടെ മേൽ പതിക്കും ( ലൂക്കാ 28 :1 -30 ).

 പ്രവാചകന്മാരെല്ലാം വെല്ലുന്ന ധീരതയാണ് മശിഹാ ഇവിടെ പ്രദർശിപ്പിക്കുക. ഈ മഹാ ധീരതയ്ക്ക് നിദാനം അവിടുത്തെ ദൈവത്വം ആണ്. പ്രകടമായ അവിടുത്തെ വാദമുഖങ്ങൾ ഖണ്ഡിക്കാൻ തന്റെ എതിരാളികൾക്ക് സാധിക്കുന്നില്ല . 

Share This Article
error: Content is protected !!