ദൈവനിവേശിതമായ വിശുദ്ധഗ്രന്ഥത്തിൽ ചരിത്രപരം, പ്രവചനപരം, പ്രബോധനപരം എന്നിങ്ങനെ മൂന്നു തരം ഗ്രന്ഥങ്ങളുണ്ട്. യഥാർത്ഥ ചരിത്രം അവതരിപ്പിക്കുന്നവ ചരിത്രപരം. സത്യദൈവവും സത്യ മനുഷ്യനുമായ ഈശോമിശിഹായുടെ അപ്പോസ്തലന്മാരുടെയും സത്യ പ്രബോധനങ്ങൾ ഉൾക്കൊള്ളുന്നവയാണ് പ്രബോധനപരമായ ഗ്രന്ഥങ്ങൾ. മൂന്നു വലിയ പ്രവാചകന്മാരും 12 ചെറിയ പ്രവാചകന്മാരും ആണ് ബൈബിളിൽ ഉള്ളത്. വലിയ പ്രവാചകരിൽ ഉന്നത സ്ഥാനീയനാണ് ഏശയ്യ. പ്രവചനങ്ങളെല്ലാം കാലക്രമത്തിൽ പൂർത്തീകരിക്കപ്പെട്ടിട്ടുണ്ട് .
ജനനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സ്വഭാവ സവിശേഷതകളെ കുറിച്ചുമെല്ലാം നൂറ്റാണ്ടുകൾക്കുമുമ്പ് മുതൽ പ്രവചിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിയെ ചരിത്രത്തിൽ ഉള്ളു. യൂദൻമാരുടെ രാജാവ് മാത്രമല്ല രക്ഷകനും നാഥനും ദൈവവും കർത്താവും ജീവനും പുനരുത്ഥാനവും ജീവദാതാവും എല്ലാം ആണ്.
പിതാവായ ദൈവത്തിന്റെ തന്നെ വിവിധ മാനങ്ങളുള്ള ഒരു പ്രവചനം ഈശോയെ കുറിച്ച് നൽകിയിട്ടുണ്ട്. കല്ലുവെച്ച നുണ പറഞ്ഞ് കള്ളൻ സാത്താൻ ആദിമ മാതാവ് ഹവ്വയെ വഞ്ചിച്ച്, അവളെ കൊണ്ടും അവൾ വഴി ആദത്തെ കൊണ്ട് വിലക്കപ്പെട്ട കനി ഭക്ഷിപ്പിച്ചു അവരെ നിത്യ കെണിയിലാക്കി. അവരിലെ ദൈവീക ജീവൻ ഹനിക്ക പെട്ടു. പറുദീസ അവർക്ക് നഷ്ടപ്പെടുത്തി. ആദ്യമ മാതാപിതാക്കൾ വഞ്ചിക്കപ്പെട്ടു പോയതാണ്. അതുകൊണ്ടുതന്നെ തമ്പുരാൻ അവരോട് ക്ഷമിച്ചു. മഹാ കരുണ കാണിച്ചു.ദൈവമായ കര്‍ത്താവ് സര്‍പ്പത്തോടു പറഞ്ഞു: ഇതുചെയ്തതുകൊണ്ട് നീ എല്ലാ കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയുമിടയില്‍ ശപിക്കപ്പെട്ടതായിരിക്കും. നീ മണ്ണില്‍ ഇഴഞ്ഞു നടക്കും. ജീവിതകാലം മുഴുവന്‍ നീ പൊടി തിന്നും.
നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന് നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്പിക്കും.
ഉല്പത്തി 3 : 14-15
പക്ഷേ ആദിമ മാതാപിതാക്കൾ ശിക്ഷയിൽ നിന്ന് പൂർണമായി ഒഴിവാക്കപ്പെട്ടില്ല.അവിടുന്നു സ്ത്രീയോടു പറഞ്ഞു: നിന്റെ ഗര്‍ഭാരിഷ്ടതകള്‍ ഞാന്‍ വര്‍ധിപ്പിക്കും. നീ വേദനയോടെ കുഞ്ഞുങ്ങളെപ്രസവിക്കും. എങ്കിലും, നിനക്കു ഭര്‍ത്താവില്‍ അഭിലാഷമുണ്ടായിരിക്കും. അവന് നിന്നെ ഭരിക്കുകയും ചെയ്യും.
ആദത്തോട് അവിടുന്നു പറഞ്ഞു: തിന്നരുതെന്നു ഞാന്‍ പറഞ്ഞപഴം സ്ത്രീയുടെ വാക്കു കേട്ടു നീ തിന്നതുകൊണ്ട് നീ മൂലം മണ്ണു ശപിക്കപ്പെട്ടതായിരിക്കും. ആയുഷ്കാലം മുഴുവന്‍ കഠിനാധ്വാനംകൊണ്ട് നീ അതില്‍നിന്നു കാലയാപനം ചെയ്യും.
അതു മുള്ളും മുള്‍ച്ചെടികളും നിനക്കായി മുളപ്പിക്കും. വയലിലെ സസ്യങ്ങള്‍ നീ ഭക്ഷിക്കും.
മണ്ണില്‍നിന്ന് എടുക്കപ്പെട്ട നീ, മണ്ണിനോടു ചേരുന്നതുവരെ, നെറ്റിയിലെ വിയര്‍പ്പുകൊണ്ടു ഭക്ഷണം സമ്പാദിക്കും. നീ പൊടിയാണ്, പൊടിയിലേക്കുതന്നെ നീ മടങ്ങും.
ഉല്പത്തി 3 : 16-19
ദൈവം തന്റെ വാഗ്ദാനം നിറവേറ്റാൻ വലിയ ഒരുക്കങ്ങളാണ് നടത്തിയത്. തന്റെ പുത്രനെ മാനവരാശിയുടെ മുഴുവൻ രക്ഷ നേടിയെടുക്കുന്നതിന് ഒരു ജനതയെ തന്നെ അവിടുന്ന് ഒരുക്കിയെടുത്ത ഒരു ചരിത്രമാണ് പ്രധാനമായും പഞ്ച ഗ്രന്ഥം. ജോഷ്വാ, ന്യായാധിപന്മാർ, 1,2,സാമുവൽ,1,2, രാജാക്കന്മാർ, 1, 2,ദിനവൃത്താന്തം, എസ്രാ,നെഹമ്യാവ്,തോബിത്ത്,യൂദിത്ത്, 1, 2 മക്കബായർ, ജോബ്, സങ്കീർത്തനങ്ങൾ,സുഭാഷിതങ്ങൾ, സഭാ പ്രസംഗകൻ, ഉത്തമഗീതം,ജ്ഞാനം, പ്രഭാഷകൻ, മൂന്നു വലിയ,12 ചെറിയ പ്രവാചകന്മാർ എന്നിവർ.
തിന്മയുടെ സകല ശക്തികളിൽ മേലും വിജയം വരിച്ച ലോക ജനതകളെ മുഴുവൻ തന്റെ രാജ്യത്തിലേക്ക് ആനയിക്കുന്ന ഈശോമിശിഹായിൽ പൂർത്തിയായ ഒരു പ്രധാനപ്പെട്ട പ്രവചനം ആണിത്. ഈശോയുടെ സ്വന്തമായിരിക്കാൻ നിരന്തരം വിശിഷ്യാ ഈ ക്രിസ്മസ് കാലഘട്ടത്തിൽ സർവ്വോത്സാഹത്തോടെ നമുക്ക് പരിശ്രമിക്കാം. ” നക്ഷത്രം “,” ചെങ്കോൽ “, എന്നീ പ്രതീകങ്ങൾ സൂചിപ്പിക്കുന്നത് ഇസ്രായേലിനെ നീതിപൂർവ്വവും ഭരിക്കാൻ വരാനിരിക്കുന്ന രാജാവിനെ, ഈശോമിശിഹായെ ആണ്.
ജ്ഞാനികൾ കണ്ട നക്ഷത്രവും (മത്തായി 2 :2) വെളിപാടിലെ പുലർകാല നക്ഷത്രം (വെളിപാട് 22 :16) ഈ പ്രവചന ത്തോട് ബന്ധപ്പെട്ടിരിക്കുന്നു. ഈശോ മിശിഹായുടെ ദൈവത്വം അത്ഭുതാവഹ മായി വെളിപ്പെടുത്തുന്ന സുപ്രധാനഘടകമാണ് പ്രവചനങ്ങൾ.
ഈ പശ്ചാത്തലത്തിൽ സംഖ്യയുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ബാലാം പ്രവാചകന്റെ നാല് പ്രവചനങ്ങളിൽ ഒന്നിന്റെ പ്രസക്തഭാഗം ഉദ്ധരിക്കാം.ബാലാം അവനോടു പറഞ്ഞു:
നിന്റെ ദൂതന്മാരോടു ഞാന്‍ പറഞ്ഞില്ലേ, ബാലാക് തന്റെ വീടു നിറയെ പൊന്നും വെള്ളിയും തന്നാല്‍പ്പോലും കര്‍ത്താവിന്റെ കല്പനയ്ക്കപ്പുറം സ്വമേധയാ നന്മയോ തിന്മയോ ചെയ്യാന്‍ എനിക്കു സാധിക്കുകയില്ല; കര്‍ത്താവ് അരുളിച്ചെയ്യുന്നതെന്തോ അതു ഞാന്‍ പറയും എന്ന്?
ഇതാ എന്റെ ജനത്തിന്റെ അടുത്തേക്കു ഞാന്‍ മടങ്ങുന്നു. ഭാവിയില്‍ ഇസ്രായേല്‍ നിന്റെ ജനത്തോട് എന്തു ചെയ്യുമെന്ന് ഞാന്‍ അറിയിക്കാം :
ബാലാം പ്രവചനം തുടര്‍ന്നു :ബയോറിന്റെ മകന് ബാലാമിന്റെ പ്രവചനം, ദര്‍ശനം ലഭിച്ചവന്റെ പ്രവചനം :
ദൈവത്തിന്റെ വാക്കുകള്‍ ശ്രവിച്ചവന്‍, അത്യുന്നതന്റെ അറിവില്‍ പങ്കുചേര്‍ന്നവന്‍, സര്വശക്തനില്നിന്നുദര്ശനം സിദ്ധിച്ചവന്, തുറന്ന കണ്ണുകളോടെ സമാധിയില്‍ലയിച്ചവന്‍ പ്രവചിക്കുന്നു :
ഞാന്‍ അവനെ കാണുന്നു, എന്നാല്‍ ഇപ്പോഴല്ല;ഞാന്‍ അവനെ ദര്‍ശിക്കുന്നു, എന്നാല്‍ അടുത്തല്ല. യാക്കോബില്‍നിന്ന് ഒരു നക്ഷത്രം ഉദിക്കും, ഇസ്രായേലില്‍നിന്ന് ഒരു ചെങ്കോല്‍ ഉയരും, അതു മൊവാബിന്റെ നെറ്റിത്തടം തകര്‍ക്കും, ഷേത്തിന്റെ പുത്രന്‍മാരെസംഹരിക്കുകയും ചെയ്യും.
ഏദോം അന്യാധീനമാകും;ശത്രുവായ സെയിറും. ഇസ്രായേലോ സുധീരം മുന്നേറും.
ഭരണം നടത്താനുള്ളന്‍ യാക്കോബില്നിന്നു വരും.
സംഖ്യ 24 : 12-19