“അവര്‍ പറഞ്ഞു: ഇവന് ജോസഫിന്റെ മകനായ യേശുവല്ലേ? ഇവന്റെ പിതാവിനെയും മാതാവിനെയും നമുക്കറിഞ്ഞുകൂടെ? പിന്നെയെങ്ങനെയാണ്, ഞാന്‍ സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്നിരിക്കുന്നു എന്ന് ഇവന് പറയുന്നത്?
യേശു അവരോടു പറഞ്ഞു: നിങ്ങള്‍ പരസ്പരം പിറുപിറുക്കേണ്ടതില്ല.
എന്നെ അയ ച്ചപിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കും.
അവരെല്ലാവരും ദൈവത്താല്‍ പഠിപ്പിക്കപ്പെട്ടവരാകും എന്ന് പ്രവാചകഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു. പിതാവില്‍നിന്നു ശ്രവിക്കുകയും പഠിക്കുകയും ചെയ്തവരെല്ലാം എന്റെ അടുക്കല്‍ വരുന്നു.
ആരെങ്കിലും പിതാവിനെ കണ്ടിട്ടുണ്ട് എന്നല്ല ഇതിനര്‍ഥം. ദൈവത്തില്‍നിന്നുള്ളവന്‍മാത്രമേ പിതാവിനെ കണ്ടിട്ടുള്ളു.
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്.
ഞാന്‍ ജീവന്റെ അപ്പമാണ്.
നിങ്ങളുടെ പിതാക്കന്മാര് മരുഭൂമിയില്‍വച്ചു മന്നാ ഭക്ഷിച്ചു; എങ്കിലും അവര്‍ മരിച്ചു.
ഇതാകട്ടെ, മനുഷ്യന് ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗത്തില്‍നിന്നിറങ്ങിയ അപ്പമാണ്. ഇതു ഭക്ഷിക്കുന്നവന്‍മരിക്കുകയില്ല.
സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവന് എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്റെ ശരീരമാണ്.
ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്റെ ശരീരം നമുക്കു ഭക്ഷണമായിത്തരാന്‍ ഇവന് എങ്ങനെ കഴിയും എന്ന് അവര്‍ ചോദിച്ചു.
യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന് ഉണ്ടായിരിക്കുകയില്ല.
എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും.
എന്തെന്നാല്‍, എന്റെ ശരീരംയഥാര്‍ഥ ഭക്ഷണമാണ്. എന്റെ രക്തംയഥാര്‍ഥ പാനീയവുമാണ്.
എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.
ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്ഷിക്കുന്നവന് ഞാന്‍ മൂലം ജീവിക്കും.
ഇതു സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്ന അപ്പമാണ്. പിതാക്കന്മാര് മന്നാ ഭക്ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്ഷിക്കുന്നവന് എന്നേക്കും ജീവിക്കും.
കഫര്‍ണാമിലെ സിനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവന് ഇതു പറഞ്ഞത്.
ഇതുകേട്ട് അവന്റെ ശിഷ്യരില്‍ പലരും പറഞ്ഞു: ഈ വചനം കഠിനമാണ്. ഇതു ശ്രവിക്കാന്‍ ആര്‍ക്കു കഴിയും?
തന്റെ ശിഷ്യന്മാര് പിറുപിറുക്കുന്നു എന്നു മനസ്സിലാക്കി യേശു അവരോടു ചോദിച്ചു: ഇതു നിങ്ങള്‍ക്ക് ഇടര്‍ച്ചവരുത്തുന്നുവോ?
അങ്ങനെയെങ്കില്‍ മനുഷ്യപുത്രന് ആദ്യം ആയിരുന്നിടത്തേക്ക് ആരോഹണം ചെയ്യുന്നതു നിങ്ങള്‍ കണ്ടാലോ?
ആത്മാവാണു ജീവന് നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്മാവും ജീവനുമാണ്.
എന്നാല്‍, വിശ്വസിക്കാത്തവരായി നിങ്ങളില്‍ ചിലരുണ്ട്. അവര്‍ ആരെന്നും തന്നെ ഒറ്റിക്കൊടുക്കാനിരിക്കുന്നവന്‍ ആരെന്നും ആദ്യം മുതലേ അവന് അറിഞ്ഞിരുന്നു.
അവന് പറഞ്ഞു: ഇതുകൊണ്ടാണ്, പിതാവില്‍നിന്നു വരം ലഭിച്ചാലല്ലാതെ എന്റെയടുക്കലേക്കു വരാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞത്്.
ഇതിനുശേഷം അവന്റെ ശിഷ്യന്മാരില് വളരെപ്പേര്‍ അവനെ വിട്ടുപോയി; അവര്‍ പിന്നീടൊരിക്കലും അവന്റെ കൂടെ നടന്നില്ല.
യേശു പന്ത്രണ്ടുപേരോടുമായി ചോദിച്ചു: നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ?
ശിമയോന് പത്രോസ് മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്.
നീയാണു ദൈവത്തിന്റെ പരിശുദ്ധന് എന്നു ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു.
യേശു അവരോടു പറഞ്ഞു: നിങ്ങള്‍ പന്ത്രണ്ടുപേരെ ഞാന്‍ തിരഞ്ഞെടുത്തില്ലേ? എന്നാല്‍ നിങ്ങളില്‍ ഒരുവന് പിശാചാണ്.
അവന് ഇതു പറഞ്ഞത് ശിമയോന് സ്ക റിയോത്തായുടെ മകനായ യൂദാസിനെക്കുറിച്ചാണ്. എന്തെന്നാല്‍, പന്ത്രണ്ടുപേരിലൊരുവനായ അവനാണ് യേശുവിനെ ഒറ്റിക്കൊടുക്കാനിരുന്നത്.
യോഹന്നാന് 6 : 42-71
പരിശുദ്ധ കുർബാനയുടെ ആദ്യഭാഗം വചന ശുശ്രൂഷയാണ്.ഇവിടെ ഈശോയുടെ യഥാർത്ഥ സാന്നിധ്യമുണ്ട്. അവിടുന്ന് സ്വയം നമ്മുടെ മധ്യേ കടന്നുവന്നു നമ്മോട് സംസാരിക്കുകയാണ്. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ Mane Nobiscum Domine എന്ന അപ്പോസ്തോലിക ലേഖനത്തിൽ ഈ സത്യം വ്യക്തമാക്കിയിരിക്കുന്നു. തിരുമനസ്സുകൊണ്ട് പറയുന്നു:” “പരിശുദ്ധ കുർബാനയിലെ വചന ശുശ്രൂഷയിൽ ഈശോ ജീവന്റെ അപ്പമായി നമുക്ക് സ്വയം ദാനമായി നൽകുകയാണ്” വിശ്വാസത്തോടും വിശുദ്ധിയോടും ഭക്തിയോടും ശ്രദ്ധയോടും വചന ശുശ്രൂഷയിൽ പങ്കുചേരുന്നവർക്ക് അത് ദൈവിക ജീവിൻ നൽകുന്ന ഒരു അനുഭവമായി തീരും.
മനുഷ്യരക്ഷയ്ക്ക് വേണ്ടി കാൽവരിൽ മുറിയപ്പെട്ട ശരീരവും ചിന്ത പെട്ട രക്തവുമാണ് കൗദാശികമായി അനുനിമിഷം ഓരോ അൾത്താരയിലും മുറിയപ്പെടുന്നതും ചിന്തപ്പെടുന്നതും.
ഈ ജീവന്റെ അപ്പം ആണ് നാം ഭക്ഷിക്കുന്നത്. യോഹന്നാൻ 6: 47 -71ലൂടെ ഈശോ സ്നേഹിച്ച ശിഷ്യൻ നമുക്ക് ലളിത സുദിരമായ വാക്കുകളിൽ വ്യക്തമാക്കുന്നത്.
പരിശുദ്ധ കുർബാനയിൽ മിശിഹായുടെ ശരീര രക്തങ്ങളോട് ചേർന്ന് നമ്മുടെ ശരീര രക്തങ്ങൾ പിതാവായ ദൈവത്തിന് അർപ്പിച്ചും ഈശോയുടെ ശരീര രക്തങ്ങൾ ഭക്ഷിച്ചും പാനം ചെയ്തും സ്വയം ആ തിരുശരി രക്തങ്ങളോട്,അവിടുത്തോട് ഐക്യപ്പെടുന്നവർക്ക് അത് ദൈവീക ജീവൻ പ്രദാനം ചെയ്യുന്ന ജീവന്റെ അപ്പമായി തീരുന്നു .
പരിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായ ക്രൈസ്തവ ജീവിതം വേണ്ടവിധം നയിക്കുവാൻ നമുക്ക് കഴിയണമെങ്കിൽ നാം പരികർമ്മം ചെയ്യുന്ന ദിവ്യ രഹസ്യങ്ങളെ ഉറച്ച വിശ്വാസത്തോടും തികഞ്ഞ സ്നേഹത്തോടും കൂടെ സമീപിക്കണം
പരിശുദ്ധ ത്രിത്വം, ദൈവരാജ്യം, ദൈവത്തിന്റെ അതിരുകളില്ലാത്ത കരുണാർദ്ര സ്നേഹമാണ്. ദൈവനീതി, ദൈവത്തിന്റെ സാഹോദര്യത്വം, തന്റെ സഹന മരണോത്ഥാനങ്ങളിലൂടെ സാത്താന്റെ തലതകർത്ത്, വിശ്വസിക്കുന്നവർക്കെല്ലാം, അനനുതപിക്കുന്നവർക്കെല്ലാം നിത്യരക്ഷ നേടി തന്നിരിക്കുന്നു, തുടങ്ങിയ നിത്യ സത്യങ്ങൾ എല്ലാം ഈശോ ലോകത്തിന് വെളിപ്പെടുത്തി തന്നിരിക്കുന്നു.
ദൈവരാജ്യത്തിലെത്താൻ, നിത്യജീവൻ പ്രാപിക്കാൻ ആവശ്യമായ ഒരു വസ്തുത
“സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്.
ഞാന്‍ ജീവന്റെ അപ്പമാണ്.
നിങ്ങളുടെ പിതാക്കന്മാര് മരുഭൂമിയില്‍വച്ചു മന്നാ ഭക്ഷിച്ചു; എങ്കിലും അവര്‍ മരിച്ചു.
ഇതാകട്ടെ, മനുഷ്യന് ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗത്തില്‍നിന്നിറങ്ങിയ അപ്പമാണ്. ഇതു ഭക്ഷിക്കുന്നവന്‍മരിക്കുകയില്ല.
സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവന് എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്റെ ശരീരമാണ്.
യോഹന്നാന് 6 : 47-51