“അവിടുത്തെ നോക്കിയവർ പ്രകാശിതരായി അവർ ലജ്ജി തരാവുകയില്ല (സങ്കീർത്തനം 34: 5)
കർത്താവ് എത്ര നല്ലവൻ ആണെന്ന് രുചിച്ചറിയുവിൻ. അവിടുത്തെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ സങ്കീർത്തനം 34 :8.
തിരു കുടുംബത്തിൽ എല്ലാവരും കർത്താവിനെ നോക്കി പ്രകാശിതരായവരാണ്. കുടുംബങ്ങളും കുടുംബാംഗങ്ങളും കർത്താവിനെ നോക്കി ആവണം ജീവിക്കുക. അവർക്ക് ഉറപ്പായും ദൈവിക പ്രകാശം ലഭിക്കും. അനു നിമിഷം നമുക്ക് മിശിഹായിൽ ജീവിക്കാൻ കഴിഞ്ഞാൽ ഏതു പ്രായത്തിലും നമുക്ക് സന്തോഷത്തോടും സംതൃപ്തിയോടെ പ്രത്യാശയോടും കൂടെ ജീവിക്കാൻ ആവും. ഈശോയുടെ വാക്കുകൾ ശ്രദ്ധിക്കുക. ” ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നു വോ അവൻ വളരെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല( യോഹന്നാൻ 15: 5 ).
കുടുംബത്തിന്റെ ഭദ്രത യാണ് സമൂഹത്തിന്റെ ഭദ്രത യിലേക്ക് നയിക്കുക. കുടുംബ ഭദ്രതാ =സമൂഹ ഭദ്രതാ= സഭാ ഭദ്രത എന്ന് തന്നെ പറയാം. ഒന്നിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒന്നിച്ചു നിലനിൽക്കും. ഒന്നിച്ചു പ്രാർത്ഥിക്കുന്ന കുടുംബാംഗങ്ങളാണ് ഒരു ഇടവകയിൽ ഉള്ളതെങ്കിൽ ആയി ഇടവക ഭദ്രമായിരിക്കും. ഇടവക അംഗങ്ങൾ എല്ലാവരും സ്നേഹത്തിലും ഐക്യത്തിലും കാരുണ്യത്തിലും കരുതലിലും പരസ്പരധാരണയിലും ജീവിക്കുമ്പോൾ ആ ഇടവക ഭദ്രം ആകും. അവിടെ നന്മ വർദ്ധിക്കും തിന്മ ഇല്ലാതാവുകയും ചെയ്യും. എല്ലാ ഇടവകകളിലെയും എല്ലാ കുടുംബങ്ങളും തിരുകുടുംബം പോലെ ആകുമ്പോൾ സഭ ഭദ്രം ആകും.
ഇന്ന് കുടുംബങ്ങളെല്ലാം ഭദ്രതയിൽ ഒന്നുമല്ല. നിർഭാഗ്യമെന്ന് പറയട്ടെ പല കുടുംബങ്ങളും വെറും ഒരു ആൾക്കൂട്ടം മാത്രം. ഓരോരുത്തരും ഓരോ കൊച്ചു തുരുത്തുകളിൽ ജീവിക്കുന്നു.അവർ അവിടെ കഴിഞ്ഞുകൂടുന്നു ഇക്കഴിഞ്ഞ ദിവസം കുടുംബ ഭദ്രതയെ കുറിച്ചുള്ള ചർച്ചയിൽ ഒരു കുടുംബനാഥൻ പറഞ്ഞത് ഞെട്ടിക്കുന്ന ഒരു വസ്തുതയാണ്. ഇന്ന് പല മക്കളും അടിച്ചിട്ട മുറികളിൽ മൊബൈലുമായി രമ്യതയിൽ കഴിയുന്നു. തൊട്ടടുത്ത മുറിയിൽ ഇരുന്ന് തന്റെ ജോലിചെയ്യുന്ന അവന്റെ അപ്പനോടും അടുക്കള അവനുവേണ്ടി കൂടി രുചികരമായ ഭക്ഷണം തയ്യാറാക്കുന്ന അമ്മയോട് എന്തെങ്കിലും അത്യാവശ്യം ചോദിക്കാനോ പറയാനുണ്ടെങ്കിൽ അവൻ വാട്സാപ്പിലൂടെ യാണ് പറയുന്നതത്രേ, അറിയിക്കുന്നതത്രേ ! സാഹചര്യത്തെ കൈകാര്യം ചെയ്യുക .
പിതാവ് പറഞ്ഞതിൽ യാതൊരു അതിശയോക്തിയും ഇല്ല. കുട്ടികളും മുതൽ യുവതീയുവാക്കളും ബാലികാ ബാലന്മാരുടെ മധ്യവയസ്കരും ഒക്കെ (ഇനിയും കക്ഷികൾ കാണുമായിരിക്കും) മൊബൈലിന്റെയും ഇന്റർനെറ്റിന്റെ യും ഇതര മാധ്യമങ്ങളുടെയും നീരാളിപ്പിടുത്തത്തിൽ ആണ് . സൈബർ അഡിക്ഷൻ ഇതര ദുശീലങ്ങളിലേക്ക് നയിക്കുന്ന മഹാ വില്ലനാണ്. എന്തെല്ലാം തിരുനാളാണ് ഇത്തരം തിന്മകളിലൂടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്!
ഒരേയൊരു പരിഹാരമേയുള്ളൂ കർത്താവിനെ നോക്കി പ്രകാശിതരാവുക. അവിടുന്ന് എത്ര നല്ലവനാണെന്ന് രുചിച്ചറിയുവീൻ. അവിടുത്തെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ! കർത്താവിൽ ജീവിക്കുക. അവിടുന്നിൽ ചരിക്കുക. തിരുവചനത്തിലൂടെ യും സഭയിലൂടെ യും അവിടുന്ന് പഠിപ്പിക്കുന്നത് എല്ലാ പ്രാവർത്തികമാക്കുക. അങ്ങനെ നാം നല്ലവരാകും ;ആവണം. ഞാനും നിങ്ങളും നന്നാകുമ്പോൾ ലോകം നന്നാവും. മകനെ,മകളെ,നിന്റെ ദൈവമായ കർത്താവി ലേക്ക് തിരിച്ചുവരിക. നിന്റെ അകൃത്യങ്ങൾ മൂലമാണ് നിനക്ക് കാലിടറിയത്. കുറ്റം ഏറ്റുപറഞ്ഞ് കർത്താവിങ്കലേക്ക് തിരിച്ചു വരിക. അവിടുത്തോട് പറയുക :
” അകൃത്യങ്ങൾ അകറ്റേണമേ! നന്മ യായത് അവിടുന്ന് സ്വീകരിച്ചാലും! ഞങ്ങളുടെ അധരഫലങ്ങൾ ഞങ്ങൾ അർപ്പിക്കും.