ഉൽപ്പത്തി 6:5-9, 17ൽ ലോകത്തിന്റെ തിന്മ മൂലം വീമ്പുന്ന ദൈവത്തിന്റെ ഹൃദയം വെളിപ്പെടുന്നു. എല്ലാം നന്നായി സൃഷ്ടിച്ച ദൈവം തന്നെ(ഉൽപ്പത്തി ആ. 1-2) എല്ലാം നശിപ്പിക്കാൻ നിർബന്ധിതനാകുന്നു. മനുഷ്യന്റെ സംരക്ഷണത്തിന് ഏൽപ്പിക്കപ്പെട്ടിരുന്ന ഭൂമിയും അതിലെ ജീവജാലങ്ങളും
പാപത്തിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നു. മഹാ ഹൃദയവേദനയോടെ ആണ്, “ഭൂമുഖത്തുനിന്നു ഞാൻ തുടച്ചു മാറ്റും “(6:7) എന്ന കഠിനതീരുമാനം കർത്താവു എടുക്കുന്നത്. അവിടുത്തെ നീതിയും കരുണയും ഒരേ സമയം വെളിപ്പെടുത്തുന്നതാണ്അതിതീവ്രമായ ദുഖവും ശിക്ഷിക്കാനുള്ള തീരുമാനവും.
തികച്ചും നിരാശാജനകമായ ഈ ചിത്രത്തിലും പ്രേത്യാശയുടെ ഒരു കിരണം സ്ഫുരിക്കുന്നുണ്ട്-നോഹ എന്ന കഥാപാത്രം. അവൻ നീതിമാൻ ആയിരുന്നതുകൊണ്ട് കർത്താവിന്റെ പ്രീതിക്ക് പാത്രമായി. മനുഷ്യന്റെ പാപത്തെപ്രതി ശിക്ഷ അയക്കുമ്പോഴും കാരുണ്യവാനായ ദൈവം തന്റെ സ്നേഹസൃഷ്ടിയെ സമൂലം നശിപ്പിക്കുന്നില്ല.
മനുഷ്യന്റെ പാപം പ്രപഞ്ചത്തെ മുഴുവൻ ബാധിക്കുന്നു. എന്നാൽ ഒരു മനുഷ്യന്റെ നീതിനിഷ്ഠമായ ജീവിതം അതിനു രക്ഷാകരമായി തീരുന്നു. നല്ലവനായ നോഹ ലോകത്തിന്റെ രക്ഷാകാരണമായി. അന്നത്തെ ലോകത്തെ മുഴുവൻ രക്ഷിക്കാൻ അവനു കഴിഞ്ഞു. അവൻ ഈശോയുടെ മുന്നോടിയും പ്രതീകവുമാണ്.
“പ്രമാണലംഘനമാണ് പാപം”. അവയുടെ അനുസരണത്തിലൂടെ (ഉദാ. നോഹ)രക്ഷ കൈവരുന്നു. നിത്യജീവൻ പ്രാപിക്കണമോ , പ്രമാണങ്ങൾ കൃത്യമായി അനുസരിക്കുകവീഴ്ച വന്നുപോയാൽ, അനുതപിച്ചു കുമ്പസാരത്തിൽ ഏറ്റു പറഞ്ഞു മടങ്ങി വരിക. മർക്കോസ് 1:15….
ഇവിടെ നിരന്തരവും, നിസ്തദ്രവുമായ പരിശ്രമം അത്യന്ദാപേക്ഷിതം. “Keep the rules…the rules will keep you”.
ഒരു കാര്യം വ്യക്തം. മാനവരാശിക്ക് പ്രത്യാശയ്ക്ക് വകയുണ്ട്. ദൈവത്തിന്റെ അനന്ത കാരുണ്യവും പരിപാലനയും അതിന് പ്രതീക്ഷ നൽകുന്നു. ഈ വിശ്വസ്തതയിയും, അചഞ്ചലമായ സ്നേഹത്തിലും ആണ് ലോകവും കാലവും നിലനിൽക്കുക. പാപത്തെ വെറുക്കുന്നവനായ ദൈവം പാപിയെ ജീവനുതുല്യം സ്നേഹിക്കുന്നു. ഇതാണ് ബൈബിൾ പറയുന്ന സ്നേഹത്തിന്റെ
കഥ. അനുതപിച്ച്, പാപം ഏറ്റു പറഞ്ഞ്, അവിടുന്നിലേക്കു മടങ്ങിവരണമെന്ന് മാത്രം.