(a) യാക്കോബിന്റെ സ്വഭാവം
ഇളയമകനായ യാക്കോബ് ദുർബലഗാത്രനും സൗമ്യനും സമാ ധാനപ്രിയനുമായിരുന്നു. അമ്മയായ റബേക്കയെ ഹൃദയംഗമമായി സ്നേഹിക്കുകയും അവളുടെ സ്നേഹം സമ്പാദിക്കുവാൻ വേണ്ടി സാധാ രണമായി അവൻ വീട്ടിൽത്തന്നെ സമയം ചെലവഴിക്കുകയും ചെയ്തു പോന്നു. അവൻ വല്ലപ്പോഴും പുറത്തുപോയിരുന്നെങ്കിൽ, അതു സ്വേച്ഛാനുസാരമോ തന്റെ കഴിവുകളിൽ ശരണപ്പെട്ടിരുന്നതുകൊണ്ടോ അല്ല; അമ്മയെ അനുസരിക്കുവാൻ മാത്രമായിരുന്നു.
അവൻ അമ്മയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. തന്റെ അമ്മയോടുള്ള സ്നേഹം നിമിത്തമാണ്, അവൻ അമ്മയുടെ അരികെ വീട്ടിൽത്തന്നെ കഴിഞ്ഞുകൂടിയത്. അവളെ കാണു കയായിരുന്നു, അവന് ഏറ്റവും സംതൃപ്തിജനകം. അവളെ അസംതൃ പയാക്കുമായിരുന്ന എല്ലാത്തിലും നിന്ന് അവൻ ഒഴിഞ്ഞുമാറും;
അവൾക്കു പ്രീതിജനകമായവ മാത്രം ചെയ്യും. റബേക്കായ്ക്ക് അവ നോടുണ്ടായിരുന്ന സ്നേഹം വർദ്ധിക്കുവാൻ ഇവ കാരണമായി.
എല്ലാക്കാര്യങ്ങളിലും അവൻ മാതാവിനു വിധേയത്വം പുലർത്തി, മാത്രമല്ല, എല്ലാ സംഗതികളും പൂർണ്ണമായും യാതൊരു പരാതിയും കൂടാതെ സ്നേഹപൂർവ്വം, അനുനിമിഷം അവൻ അനുസരിച്ചു. അവളുടെ ഇംഗിതം അല്പം വ്യക്തമായാൽ മതി, യാക്കോബ് ഓടിയെത്തും, അവൾ പറയുന്ന എന്തും ചോദ്യം ചെയ്യാതെ അവൻ വിശ്വസിച്ചു. ഉദാഹരണത്തിന് പിതാവായ ഇസഹാക്കിനു ഭക്ഷണം തയ്യാറാക്കുവാൻ വേണ്ടി രണ്ട് ആട്ടിൻകുട്ടികളെ പിടിച്ചുകൊണ്ടുവരാൻ അവൾ ആവശ്യ പ്പെട്ടു. അവൻ പറഞ്ഞില്ല, ഒരാൾക്കു ഭക്ഷിക്കുവാൻ ഒന്നു ധാരാളം മതിയെന്ന്. യുക്തിവാദത്തിന് മുതിരാതെ, അവളുടെ ആജ്ഞ അക്ഷരശ നിറവേറ്റി.
യാക്കോബിനു തന്റെ പ്രിയമാതാവിൽ അളവറ്റ വിശ്വാസമുണ്ടായിരുന്നു. സ്വന്തം കഴിവുകളിൽ അവൻ ഒട്ടുംതന്നെ വിശ്വസിച്ചില്ല. അതു കൊണ്ട് മാതാവിന്റെ വാത്സല്യത്തിലും സംരക്ഷണയിലും മാത്രം ആശ്രയിച്ചു. എല്ലാ ആവശ്യങ്ങളിലും അവളെ അഭയം ഗമിച്ചു. എല്ലാ സംശയങ്ങളിലും അവളുടെ ഉപദേശം ആരാഞ്ഞു. ഉദാഹരണത്തിന് പിതാവ് അനുഗ്രഹിക്കുന്നതിനുപകരം ശപിച്ചേക്കുമോ എന്ന് അവന് വലിയ സംശയം തോന്നി; അത് തന്റെമേൽ വഹിച്ചുകൊള്ളാമെന്ന് ഉറപ്പുകൊടുത്തപ്പോൾ അവൻ മാതാവിനെ വിശ്വസിച്ചു അവളെ ശരണം ഗമിച്ചു ഒടുവിലായി, മാതാവിൽ കണ്ട സുകൃതങ്ങൾ തന്നിലേക്ക് പകർത്തുവാൻ അവൻ കഴിയുന്നത്ര ശ്രമിച്ചു. റബേക്കാ ഒരു വലിയ സുകൃതിനിയായിരുന്നു. അവളെ അനുകരിക്കുവാനും, സദാചാരത്തെ കളങ്കപ്പെടുത്തുന്ന ചീത്ത കൂട്ടുകെട്ടിൽനിന്ന് ഒഴിഞ്ഞുമാറുവാനുമാകണം അവൻ വീട്ടിൽത്തന്നെ കഴിഞ്ഞുകൂടിയത്. തന്നിമിത്തം അവൻ തന്റെ വത്സല പിതാവിന്റെ ഇരട്ടി അനുഗ്രഹത്തിന് അർഹനായി.