ഈശോയ്ക്കു സമർപ്പിക്കേണ്ട ബലി

Fr Joseph Vattakalam
1 Min Read
ഭാരതത്തോടു അഭേദ്യമായി ബന്ധപെട്ടു, സാധകരെ വിസ്മയസ്തബ്ധരാക്കുന്ന ഒരു അത്ഭുതപ്രതിഭാസം! ഏറെ സവിശേഷതയുള്ള ഒരു ആധ്യാത്മികതയുടെ ഉടമ! നാലുമിനിട്ടിൽ ഒരിക്കല്ലെങ്കിലും ഏറ്റം സ്നേഹവായ്പ്പയോടെ ഈശോയെ ഓർക്കാത്ത ഒരു ദിവസംപോലും ആ ധന്യജീവിതത്തിൽ ഉണ്ടായിരുന്നില്ല. “ലോകമെമ്പാടുമായി നിങ്ങള്ക്ക് എത്ര സന്യാസഭവങ്ങളുണ്ട്” എന്ന ഒരു മഹാന്റെ ചോദ്യത്തിന് “ഞങ്ങൾക്ക് ലോകമെമ്പാടുമായി 535 സക്രാരികൾ ഉണ്ടെന്നു മറുപടി നൽകിയ ഒരു വലിയ ദിവ്യകാരുണ്യ ഭക്ത! ഓരോ ദിവസവും പ്രഭാതത്തിൽ സജീവതയോടെ ബലിയർപ്പിച് ദിവ്യകാരുണ്യ ഈശോയെ ഹൃദയത്തിൽ സ്വീകരിച്ചു, ആ ഈശോയെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു, ആ ഈശോയുമായി ആ കനിവിന്റെ മാലാഖ, കരുണയുടെ ‘അമ്മ, തെരുവിലേക്ക് ഇറങ്ങുകയായി. തെരുവീഥികളിൽ രോഗികളിലും അവശരിലും ആലംബഹീനരിലും ആ ‘ലോകമാതാവ്’ ദർശിച്ചതും ശുശ്രൂക്ഷിച്ചതും ഈശോയെത്തന്നെയാണ്. പാവങ്ങൾക്കുവേണ്ടിയുള്ള ആ വലിയ ശുശ്രൂക്ഷ ഈശോയ്ക്കു അർപ്പിച്ചിരുന്ന ജീവിതബലി തന്നെയാണ്. ബലിജീവിതത്തിന്റെ തികച്ചും വ്യത്യസ്തമായ ഒരു ആവിഷ്ക്കാരം! ഇത്രയും വായിച്ചവർക്കൊക്കെ മനസിലായിരിക്കും പരാമർശിത വിശുദ്ധ ആരെന്നു. ഇതു ലോകദരണീയായ വിശ്വാവനിതാ, വിശുദ്ധ മദർ തെരേസ തന്നെ.
Share This Article
error: Content is protected !!