പാപത്തിൽ മുഴുകി ജീവിക്കുന്നവർ വിചിത്രമായ ചില ന്യായീകരണങ്ങൾ മുന്നോട്ടു വയ്ക്കാറുണ്ട്.
- ഇത്രയധികം പാപം ചെയ്തിട്ടും പാപത്തിൽ അടിമുടി മുങ്ങിത്താണിട്ടും ദൈവം അവരെ ശിക്ഷിക്കുന്നതായി കാണുന്നില്ല.
- അനുതപിക്കണമെങ്കിൽ അവിടുന്ന് അതിന് അവസരം ഉണ്ടാക്കി തരട്ടെ.
- അവസാന നിമിഷത്തിൽ അനുതപിച്ചാൽ മതിയല്ലോ.
- തങ്ങളുടെ സമ്പത്തൊക്കെ ദൈവാനുഗ്രഹത്തിന്റെ അടയാളമാണ്. അവ ഇഷ്ടമുള്ളത് പോലെ ഉപയോഗിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്.
ഏറ്റവും സാധ്യതയുള്ള എന്ന ശ്രോതാക്കൾക്ക് തോന്നൽ നൽകുന്ന ഒന്നാണ് ഇനി പറയാൻ പോകുന്നത്.
- ദൈവം കരുണയാൽ അനുതപി ക്കാൻ ആവശ്യമായ സമയം അവിടുന്ന് നൽകാതിരിക്കില്ല.
- ഈ ന്യായീകരണങ്ങളോ വാദങ്ങളോ യുക്തിസഹജമല്ല എന്ന് ഇസ്രായേലിന്റെ ചരിത്രം പഠിച്ചവർക്കൊക്കെ എളുപ്പം മനസ്സിലാകും. ദൈവം കാരുണ്യവാൻ മാത്രമല്ല നീതിമാനും ആണ്. ഇവ രണ്ടും ശരിക്കും പൊരുത്തപ്പെടുത്തി കൊണ്ടുപോകാൻ അവിടുത്തേക്ക് അനായാസം കഴിയുകയും ചെയ്യും. അവിടുന്ന് പാപത്തിനു ശിക്ഷ നൽകും. സോദോം-ഗോമോറ ചാമ്പാലാക്കിയതും പ്രളയം അയച്ചതും ഇസ്രായേൽ ശത്രു കരങ്ങളിൽ നിപതിച്ചതും വി പ്രവാസത്തിൽ കഴിഞ്ഞതും ഈജിപ്തിന്റെ അടിമത്വത്തിൽ കഴിഞ്ഞതും എല്ലാം ഏതാനും ഉദാഹരണങ്ങൾ മാത്രം. ഏതാണ്ട് ഒറ്റശ്വാസത്തിൽ എന്നപോലെ പുറപ്പാട് 34 :6ൽ പറയുന്നതിന്റെ ആദ്യ ഭാഗമേ – കാരുണ്യവാൻ, കൃപാനിധി, കോപിക്കുന്നതിൽ വിമുഖൻ, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരൻ അന്യത്ര പരാമർശിച്ചുള്ളൂ. എന്നാൽ രണ്ടാം ഭാഗവും സുപ്രധാനവും അതീവ ഗൗരവമുള്ളതാണ്. ” എന്നാൽ, കുറ്റവാളികളുടെ നേരെ കണ്ണടയ്ക്കാതെ…., മൂന്നും നാലും തലമുറ വരെ ശിക്ഷിക്കുന്നവ (പുറ 34:6,7)നുമാണ് ദൈവം.
- കർത്താവ് ക്ഷമിക്കും, കരുണ കാണിക്കും എന്നുള്ളത് ലൈസൻസായി ആരും കരുതരുത്. വന്നുപോയ പാപങ്ങൾക്ക് പരിഹാരമായി ബലിയർപ്പിക്കാൻ ദൈവം കല്പിച്ചിട്ടുണ്ട്. തെറ്റായ ധാരണയോ സമീപനമോ വച്ചു പുലർത്തുന്നവർ “ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ (നിത്യ നരകാഗ്നിയിൽ നിപതിച്ചാൽ) അവന് എന്ത് പ്രയോജനം?”(ഈശോയുടെ നിത്യ നരകത്തെക്കുറിച്ചുള്ള മാറ്റമില്ലാത്ത വചനങ്ങൾ ആണിവ മത്തായി 16 :26) മനുഷ്യന്റെ ഓരോ ഹൃദയ വിചാരവും അറിയുന്നവനാണ് ദൈവം.
- ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യൻ അവിടുത്തെ കാരുണ്യത്തിൽ മാത്രമല്ല, അവിടുത്തെ നീതിയിലും വിശ്വസിക്കണം. കാരണം രണ്ടും പരമ സത്യങ്ങളാണ്. വന്നുപോയ തെറ്റുകളെ കുറിച്ച് അനുതപിച്ച്, കുമ്പസാരിച്ച്, പാപമോചനം നേടുകയും, മേലിൽ പാപം ചെയ്യാതിരിക്കുകയും കഠിനമായി പരിശ്രമിക്കുകയും പ്രാർത്ഥിക്കുകയും വേണം. പാപത്തോടു മമത വെച്ച് പുലർത്തുന്നവർ ആത്മ നാശത്തിന്റെ വക്കിലാണ്.