ദൈവവചന വായന എങ്ങനെ അനുഭവമാക്കാം?
“ദൈവവചനം ആരുടെ അടുത്തേക്ക് വന്നുവോ അവരെ ദൈവങ്ങൾ എന്ന് അവൻ വിളിച്ചു”. (യോഹന്നാൻ 10: 35 )
ദൈവം എനിക്കുവേണ്ടി,
എനിക്കുവേണ്ടി മാത്രം എഴുതിയതാണ് ഈ ബൈബിൾ എന്ന് കരുതുക.
ദൈവം എഴുതിയത് വായിക്കുക മാത്രം ചെയ്യാതെ മറുപടിയും കൊടുക്കുക.അതായത് വചനം വായിക്കുക മാത്രം ചെയ്യാതെ പ്രതിവചിക്കുകയും കൂടി ചെയ്യുക.
എങ്ങനെയൊക്കെ പ്രതിവചിക്കാം?
നന്ദിപറഞ്ഞുകൊണ്ട്
സ്തുതിച്ചുകൊണ്ട്
സംശയങ്ങൾ ചോദിച്ചു കൊണ്ട്
നമ്മുടെ ബലഹീനതകൾ പറഞ്ഞുകൊണ്ട്
കൃപ തരണമെന്ന് അപേക്ഷിച്ചു കൊണ്ട്
സങ്കടം പറഞ്ഞു കൊണ്ട്
ഇപ്രകാരം നമ്മുടെ വികാരവിചാരങ്ങൾ എല്ലാം പങ്കു വയ്ക്കാം
ദൈവത്തോട് മാത്രമല്ല ബൈബിളിലെ വിശുദ്ധന്മാരോടും നമുക്ക് ഇതുപോലെ സംസാരിക്കാം. അപ്പോൾ ദൈവവും വിശുദ്ധരും നമ്മോട് സംസാരിക്കും പഠിപ്പിക്കും വചന ത്തിന്റെ കൃപകൾ നമ്മുടെ ആത്മാവിൽ അവർ പകർന്നു തരും.
മുപ്പതുമേനിയും അറുപതു മേനിയും നൂറു മേനിയും ഫലം പുറപ്പെടുവിക്കാൻ അങ്ങനെ നമുക്ക് സാധിക്കും.
തങ്കു കെന്നഡി