ആകയാല്‍ ക്രിസ്തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്നേഹത്തില്‍നിന്നുള്ള സാന്ത്വനമോ ആത്മാവിലുള്ള കൂട്ടായ്മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍
നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്നേഹത്തില്‍ വര്‍ത്തിച്ച്, ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ള വരായി എന്റെ സന്തോഷം പൂര്‍ണമാക്കുവിന്‍.
മാത്സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്. മറിച്ച്, ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം.
ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കിയാല്പോരാ; മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം.
യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ.
ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന് ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല;
തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്,
ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി.
ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു.
ഇത്, യേശുവിന്റെ നാമത്തിനു മു മ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും,
യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്.
ഫിലിപ്പി 2 : 1-11
പൗലോസ് ഏറ്റവും ഹൃദയഹാരിയായ ലേഖനമാണ് ഫിലിപ്യർക്കുള്ളത്. തന്റെ സഹോദരീ സഹോദരന്മാരോട് ഉള്ള ശ്ലീ ഹായ്ക്കുള്ള ഊഷ്മളത സ്നേഹം ഈ കത്തിന്റെ വലിയ സവിശേഷതയായി തെളിഞ്ഞുനിൽക്കുന്നു. ഈശോയെ കുറിച്ചുള്ള പ്രചുരപ്രചാരം ആയ ഗീതമാണ് 2: 6 -11അവതരിപ്പിക്കുക. വെറും നാല് അധ്യായങ്ങൾ മാത്രമാണ് ഇതിൽ ഉള്ളത്.
2:1-11ആണല്ലോ നമ്മുടെ പ്രതിപാദ്യം.ക്രൈസ്തവർ വിനയത്തിലും തികഞ്ഞ നിസ്വാർത്ഥതയിലും ജീവിക്കണം എന്നതാണ് പൗലോസ് ഈ വചനഭാഗത്ത് ഊന്നിപ്പറയുക ഫിലിപ്പിയർ 2: 1 -11. വിശദാംശങ്ങളിലേക്ക് കടന്നാൽ വീട്ടിലും ദേവാലയത്തിനും സമൂഹത്തിനും എല്ലാം ഒരേ ആത്മാവും ഒരേ അഭിപ്രായമുള്ളവർ ആവാൻ ആത്മാർഥമായി പരിശ്രമിക്കുക.
ഫിലിപ്പിയ ലേഖനത്തിൽ ശ്ലീ ഹാ ഏറെ പ്രാധാന്യം നൽകി പറയുന്ന ഒരു കാര്യം ക്രൈസ്തവ സന്തോഷമാണ്. ഇതര ലേഖനങ്ങളിലും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു പറയുന്നുണ്ട്. പരിശുദ്ധാത്മാവ് ഉള്ളവർക്ക് ഈ സന്തോഷം ഉണ്ടായിരിക്കും.
ക്രിസ്തുവിൽ ആയിരിക്കുന്നതിനു അടയാളമായി ഇരിക്കേണ്ട ഒരുപിടി പുണ്യങ്ങൾ ഇവിടെ വ്യക്തമാക്കുന്നുണ്ട്. ഒരേ കാര്യങ്ങൾ ചിന്തിക്കുക, ഒരേ അഭിപ്രായത്തിൽ ആയിരിക്കുക,സ്വന്തം താല്പര്യം പരിത്യജിക്കുക. ഇവയിൽ എല്ലാം ഈശോമിശിഹായിൽ ഉണ്ടായിരുന്ന മനോഭാവം ഉൾക്കൊള്ളുന്നത് വഴി കൈവരുന്നതാണ് (2:1-5). ക്രിസ്തുവിൽ ആശ്വാസം കണ്ടെത്തുന്നവർ സ്നേഹത്തിൻ നിന്നുള്ള സ്വാന്ത്വനം (സമാശ്വാസം) അനുഭവിക്കും, ആത്മാവിലുള്ള കൂട്ടായ്മ ഉള്ളവർ, കരുണയുള്ളവർ ഇവർക്കൊക്കെ മേൽപ്പറഞ്ഞ മനോഭാവങ്ങൾ ഉൾക്കൊള്ളാനാവൂ.
ഒരു ക്രൈസ്തവന്റെ മുഖമുദ്ര ആയിരിക്കണം വിനയവും ശാന്തതയും. ഇത് ഈശോ വ്യക്തമായിരിക്കുന്നത് ശ്രദ്ധിക്കുക. ” ഞാൻ ശാന്തശീലനും വിനീത ഹൃദയനുമാകയാൽ എന്റെ നുകം വനോക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുവിൻ.അപ്പോൾ നിങ്ങൾക്ക് ആശ്വാസം കിട്ടും (മത്തായി 11 :29). ഇവ ഇശോയുടെ മാതൃക പിന്തുടരുന്ന ഭാഗമാണ്.
ഫിലി.2:6-11 ശ്ലീ ഹാ എടുത്തു ചേർത്തിരിക്കുന്ന ഒരു സുന്ദര ഗീതം ആണ്. ഈ ഗീതമാണ് ഫിലിപ്പിയ ലേഖനത്തിലെ ഏവർക്കും പ്രിയപ്പെട്ടതാക്കുന്നത്. ക്രൈസ്തവ ദൈവശാസ്ത്രത്തിൽ ഈ ഗീതത്തിന് അതുല്യ സ്ഥാനമാണുള്ളത്. 2:6-8 വചനഭാഗം മിശിഹായുടെ അവരോഹണ ത്തെ (ശൂന്യ വൽക്കരണത്തെ, താഴ്ത്തപ്പെടലിനെ പരാമർശിക്കുന്നു.9-11അവിടുത്തെ ആരോഹണത്തെ, ഉയർത്തപ്പെടലിനെ കുറിച്ച് പറയുന്നു.
ആറാം വാക്യത്തെ പറയുന്ന “ദൈവത്തിന്റെ രൂപത്തിൽ “എന്ന പ്രയോഗം അർത്ഥമാക്കുന്നത് “ഈശോ ആയിരുന്നവനും ആയിരിക്കുന്നവനും വരുവാനിരിക്കുന്നവനുമായ” ദൈവമാണ് എന്നതാണ്. മാനവരാശിയുടെ രക്ഷയ്ക്കുവേണ്ടി തന്റെ അതുല്യമായ സ്ഥാനം ( തൽക്കാലത്തേക്ക്)ഉപയോഗപ്പെടുത്താ മറച്ചുവച്ചെന്നാണ്.
” അവിടുന്ന് തന്റെ ജീവനെ മരണത്തിന് ഏൽപ്പിച്ചു കൊടുത്തു” അതും കുരിശുമരണത്തിന്. അവിടുത്തെ കുരിശുമരണം താഴ്ത്തപ്പെടലിന്റെ പാരമ്യത്തെ അവതരിപ്പിക്കുന്നു. ശൂന്യ വൽക്കരണത്തിന്റെ പരിപൂർണ ഭാവമാണ് ഇതിലൂടെ അവിടുന്ന് പേറിയത്. എന്നാൽ പിതാവിന്റെ കണ്ണുകളിൽ അതും സുരഭില ബലിയും സർവ സ്വീകാര്യമായ കാഴ്ചയും ആയി മാറി. ആകയാൽ അവിടുന്ന് പുത്രനെ അത്യധികം ഉയർത്തി. എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം നൽകുകയും ചെയ്തു (2:9). ഒറ്റവാക്കിൽ അവിടുന്ന് സ്വപുത്രനെ “ഉയർത്തി”, “മഹത്വീ കരിച്ചു”.