കർത്താവ് എത്ര ദയാലുവും എത്ര ആർദ്ര ഹൃദയനുമാണെന്ന് തിരിച്ചറിയുന്നത്, വിനയത്തിൽ ആഴപ്പെട്ട് അവിടുന്നിൽ പരിപൂർണമായി ആശ്രയിക്കാൻ എനിക്ക് നിങ്ങൾക്കും കൃപ ലഭിക്കും. ഈശോയുടെ കൃപ ആഴങ്ങളിൽ ആശ്ലേഷിക്കുന്നത് ഏറ്റവും വലിയ പാപികളെ ആണ് ഈ സത്യം ഫൗസ്റ്റീനയ്ക്കു ഈശോ വെളിപ്പെടുത്തിയത് ഈപ്രകാരം ആണ്.
ഏറ്റവും വലിയ പാപികൾ എന്റെ കരുണയിൽ ആശ്രയിക്കട്ടെ. മറ്റാരെക്കാളും അവർക്കാണ് എന്റെ കരുണയുടെ ആഴങ്ങളിൽ ശരണപ്പെടുന്നതിനുള്ള ഏറ്റവും വലിയ അവകാശം. എന്റെ മകളെ പീഡിപ്പിക്കപ്പെടുന്ന ആത്മാക്കളോടുള്ള എന്റെ കരുണയെ പറ്റി എഴുതുക. എന്റെ കരുണ യാചിക്കുന്ന ആത്മാക്കൾ എന്നെ ആനന്ദിപ്പിക്കുന്നു. അവർ അപേക്ഷിക്കുന്നതിനു അധികം കൃപകൾ ഞാൻ അവർക്ക് പ്രധാനം ചെയ്യുന്നു. എന്റെ ആദ്രത അപേക്ഷിക്കുന്ന ഏറ്റവും വലിയ പാപിയെ പോലും എനിക്ക് ശിക്ഷിക്കാൻ സാധിക്കില്ല. എന്ന് മാത്രമല്ല എന്റെ അത്യാഗാധവും അഗ്രാഹ്യവുമായ കരുണയാൽ ഞാനതിനെ നീതികരിക്കും. എഴുതുക : നീതിയുള്ള ന്യായാധിപനായി വരുന്നതിനുമുമ്പ്, ഞാൻ ആദ്യം എന്റെ കരുണയുടെ കവാടം മലർക്കെ തുറക്കുന്നു. കരുണയുടെ കവാടത്തിലൂടെ പ്രവേശിക്കാൻ വിസമ്മതിക്കുന്നവർ എന്റെ നീതിയുടെ വാതിലിലൂടെ കടന്നു പോകേണ്ടിവരും…..
തന്റെ ആർദ്രതയ്ക്കു വേണ്ടി യാചിക്കുന്ന ഏറ്റവും വലിയ പാപിയെ പോലും അവിടുത്തേക്ക് ശിക്ഷിക്കാൻ ആവില്ല. തന്റെ കരുണയാൽ പ്രസ്തുത ആത്മാവിനെ അവിടുന്ന് നീതി കരിക്കും. നീതിയുള്ള ന്യായാധിപനായി വരുന്നതിനുമുമ്പ് അവിടുന്ന് തന്റെ കരുണയുടെ വാതിൽ മലർക്കെ തുറക്കുന്നത് നമുക്ക് എത്ര വലിയ ആശ്വാസവും പ്രത്യാശയും ആണ് നൽകുക.
കർത്താവിന്റെ ഉപരി ശ്രദ്ധ ആത്മാക്കളുടെ രക്ഷയിൽ ആണ്. അതിനാണല്ലോ അവിടുന്ന് സകലതും പറഞ്ഞതും ചെയ്തതും. സത്യം ഫൗസ്റ്റീനയുടെ ഈശോ വെളിപ്പെടുത്തി കൊടുത്തു ആശ്വാസദായകമായ ഈ സന്ദേശം ശ്രദ്ധിക്കുക .
ഇന്ന് ഒരു ദീർഘ സംഭാഷണത്തിനിടയിൽ കർത്താവ് എന്നോട് പറഞ്ഞു, ആത്മാക്കളുടെ രക്ഷ ഞാൻ അത്രയധികം ആയി ആഗ്രഹിക്കുന്നു!എന്റെ ഏറ്റവും പ്രിയപ്പെട്ട സെക്രട്ടറി, എന്റെ കൃപ സ്വീകരിക്കാൻ താൽപര്യപ്പെടുന്ന മനുഷ്യാത്മാക്കളിലേക്ക് എന്റെ ദൈവിക ജീവൻ ചൊരിഞ്ഞു അവരെ വിശുദ്ധീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് എഴുതുക. ഏറ്റവും വലിയ പാപിക്ക് ഏറ്റവുമധികം വിശുദ്ധി ആർജ്ജിക്കാൻ എന്റെ കരുണയിൽ ആശ്രയിച്ചാൽ മാത്രം മതി . എന്റെ ഉള്ളത്തിന്റെ ആഴങ്ങൾ നിറഞ്ഞു തുളുമ്പും വരെ നിറഞ്ഞിരിക്കുന്ന കരുണ ഞാൻ സൃഷ്ടിച്ച എല്ലാറ്റിലേക്കും ഒഴുക്കുന്നു. മനുഷ്യാത്മാക്കളിൽ പ്രവർത്തിച്ച് അവരിൽ എന്റെ കരുണ നിറച്ച് അവരെ നീതി കരിക്കുന്നതാണ് എന്റെ ആനന്ദം. ഈ ലോകത്തിൽ എന്റെ രാജ്യം എന്നത് മനുഷ്യ ആത്മാക്കളിൽ ഉള്ള എന്റെ ജീവിതമാണ്. എന്റെ സെക്രട്ടറി എഴുതുക! ഞാൻ തന്നെയാണ് ആത്മാക്കളുടെ ആത്മീയഗുരു – അവരെ പരോക്ഷമായി പുരോഹിതരീലൂടെ നയിക്കുന്ന ഞാൻ, എനിക്ക് മാത്രമറിയാവുന്ന വഴികളിലൂടെ ഓരോ ആത്മാവിനെയും വിശുദ്ധിയിലേക്ക് നയിക്കുന്നു.
ആത്മാക്കൾ ഒരു ചൂട് വെച്ചാൽ ഈശോ നൂറ് ചൂട് വെക്കും. കക്ഷി ഒന്ന് താൽപര്യപ്പെട്ടത് മാത്രം മതി. ഈ താല്പര്യം സോത്സാഹം പ്രദർശിപ്പിക്കുന്നവരിലേക്ക് തന്റെ ദൈവിക ജീവൻ ചൊരിഞ്ഞ് അവരെ വിശുദ്ധീകരിക്കാൻ വെമ്പൽ കൊള്ളുകയാണ്. പാപിക്ക് ഏറ്റവുമധികം വിശുദ്ധി ആർജ്ജിക്കാൻ ആ കരുണ സാഗരത്തിൽ ഒന്ന് ആശ്രയിച്ചാൽ മാത്രം മതി.
അനുബന്ധമായി കർത്താവിന്റെ അതി ശക്തമായ മുന്നറിയിപ്പ് അങ്ങേയറ്റം ഗൗരവമായി നാം കണക്കിലെടുക്കണം. നിത്യ രക്ഷയുടെ പരമപ്രാധാന്യം അടിവരയിടാൻ ആണ് തന്റെ കരുണയെ കുറിച്ച് വാചാലനാകുന്ന ഈശോ വിശുദ്ധ ഫൗസ്റ്റീന യ്ക്ക് ഇക്കാര്യം വെളിപ്പെടുത്തി കൊടുത്തത്.
ഞാൻ ത്രയിശുദ്ധനാണ്. ഏറ്റവും നിസ്സാരമായ പാപം പോലും ഞാൻ വെറുക്കുന്നു.പാപത്തിന്റെ കറയുള്ള ഒരു ആത്മാവിനെ എനിക്ക് സ്നേഹിക്കുവാൻ സാധിക്കുകയില്ല. എന്നാൽ മനസ്തപിക്കുന്ന ഒരു ആത്മാവിനോടുള്ള എന്റെ ഔദാര്യത്തിന് അറുതിയില്ല. എന്റെ കരുണ അതിനെ ആശ്ലേഷിക്കുക നീതികരിക്കുകയും ചെയ്യുന്നു. എന്റെ കരുണയാൽ പാപിയെ അവരുടെ വഴികളിൽ ഞാൻ പിന്തുടരുകയും അവർ എന്നിലേക്ക് തിരിച്ചു വരുമ്പോൾ എന്റെ ഹൃദയം സന്തോഷിക്കുകയും എനിക്ക് നൽകിയ കൈപ്പുനീർ ഞാൻ മറക്കുകയും അവരുടെ തിരിച്ചുവരവിൽ ആനന്ദിക്കുകയും ചെയ്യുന്നു.
ഒരു വ്യക്തിയും എന്റെ കരത്തിൽ രക്ഷപ്പെടുകയില്ല എന്ന് പാപികളോട് പറയുക; എന്റെ കരുണാർദ്ര ഹൃദയത്തിൽനിന്ന് അവർ ഓടി അകന്നാൽ, എന്റെ നീതിയുടെ കരങ്ങളിൽ അവർ കുടുങ്ങും. ഞാൻ പാപികൾക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന് അവരോട് പറയുക. എനിക്ക് വേണ്ടി അവരുടെ ഹൃദയം എന്നു തുടിക്കും എന്നറിയാൻ അവരുടെ ഹൃദയത്തുടിപ്പുകളെ ഞാൻ ശ്രദ്ധയോടെ നിരീക്ഷിക്കുന്നു …. എഴുതുക പശ്ചാത്താപ പൂർണ്ണമായ അവരുടെ മനസ്സാക്ഷി യിലൂടെയും പരാജയങ്ങളിലൂടെയും സഹനങ്ങളിലൂടെയും ഇടയിലും കൊടുങ്കാറ്റിലൂടെയും സഭയുടെ സഹനത്തിലൂടെയും ഞാനവരോട് സംസാരിക്കുന്നു. എന്നിട്ടും അവർ എന്റെ കൃപകളെ നിരസിക്കുകയാണെങ്കിൽ, ഞാൻ അവരോട് കോപിക്കുകയും അവരുടെ ആഗ്രഹങ്ങൾക്ക് അവരെ തനനിയെ വിട്ടുകളയുകയും ചെയ്യുന്നു.