പാപപൊറുതിയും മറ്റ് അനുഗ്രഹങ്ങളും
ദിവ്യബലിയിൽ നാം ദൈവത്തെ സ്നേഹിക്കുകയും നന്ദി പറയുകയും സ്തുതിക്കുകയും സ്തോത്രം ചെയ്യുകയും ആരാധിക്കുകയും മഹത്വപ്പെടുത്തുകയും വാഴ്ത്തുകയും പ്രകീർത്തിക്കുകയും കീർത്തിക്കുകയും ചെയ്യുക മാത്രമല്ല, അവിടുത്തോട് പാപപ്പൊറുതിയും മറ്റ് അനുഗ്രഹങ്ങളും യാചിക്കുകയും ചെയ്യുന്നുണ്ട്. The Eucharist is the Supreme Form of all these. ഇതിനേക്കാൾ മഹത്തമമായി മറ്റൊന്നുമില്ല .
ദിവ്യരഹസ്യങ്ങൾ ഉൾക്കൊള്ളാൻ ഒരുങ്ങുന്ന വൈദികൻ ” നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നാം എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ” എന്ന് പറഞ്ഞു തന്നെത്തന്നെ ആശീർവദിക്കുന്നു.
അനുതാപം
വിശുദ്ധ കുർബാന സ്വീകരണത്തിന് മുമ്പുള്ള സുദീർഘമായ അനുതാപ ശുശ്രൂഷ ആണ് അടുത്തത്. അതിനുമുമ്പ് ശുശ്രൂഷി നടത്തുന്ന ആഹ്വാനവും ഏറെ ശ്രദ്ധേയമാണ്. ” നമ്മുടെ രക്ഷകന്റെ അമൂല്യമായ ശരീരരക്തങ്ങളുടെ രഹസ്യങ്ങളെ നമുക്കെല്ലാവർക്കും ഭക്ത്യാദരങ്ങളോടെ സമീപിക്കാം.
അനുതാപ ശുശ്രൂഷയിൽ ഊന്നിപ്പറയുന്ന ഒരു കാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു. യോഗ്യതയോടെ വിശുദ്ധ കുർബാന സ്വീകരിക്കുന്നവർ പരിശുദ്ധാത്മാവിനാൽ പവിത്രീ കരിക്കപ്പെടുന്നു. മറ്റൊരുകാര്യം ഈശോയുടെ തിരുശരീര രക്ത ങ്ങളുടെ സ്വീകരണം നമ്മുടെ ശരീരങ്ങളുടെ ഉയിർപ്പിന്റെയും ആത്മാക്കളുടെ രക്ഷയുടെയും അച്ചാരം ആണ് എന്നതാണ്.
പരിശുദ്ധ കുർബാന സ്വീകരണത്തിനുശേഷം
പരിശുദ്ധ കുർബാന സ്വീകരണത്തിനുശേഷം പുരോഹിതൻ മനുഷ്യവർഗ്ഗത്തിന്റെ പ്രത്യാശയായ മിശിഹായോട് പ്രാർത്ഥിക്കുന്നു :” ഞങ്ങൾ ഭക്ഷിച്ച തിരുശരീരവും പാനം ചെയ്ത തിരുരക്തവും ഞങ്ങൾക്ക് ശിക്ഷാവിധിക്കു കാരണമാകാതെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും തിരുസന്നിധിയിൽ സന്തുഷ്ടിയും നിദാനമാകട്ടെ”.
പൂർണ്ണ അറിവോടും പൂർണ്ണ സമ്മതത്തോടും അയോഗ്യതയോടെ വിശുദ്ധ കുർബാനയിലെ ബലിവസ്തുവായ ഈശോയെ ഒരുവൻ ഹൃദയത്തിൽ സ്വീകരിച്ചാൽ നിശ്ചയമായും അത് അവന് ശിക്ഷാ വിധിക്ക് കാരണമാകും. മേലുദ്ധരിച്ച പ്രാർത്ഥനയിൽ അപ്രകാരമുള്ള അയോഗ്യതയെ കുറിച്ചല്ല പരാമർശിക്കുന്നത്. പുരോഹിതനും ജനങ്ങളും ബലഹീനത മൂലം എന്തെങ്കിലും കുറവ് വരുത്തി വെച്ചിട്ടുണ്ടെങ്കിൽ അതിന്റെ പൊറുതിയും മോചനവുമാണ് പ്രാർത്ഥിക്കുന്നത്.