നല്ല പെരുമാറ്റം

Fr Joseph Vattakalam
1 Min Read

മറ്റുള്ളവരോട് നന്നായി പെരുമാറാൻ ചെറുപ്പം മുതലേ അഭ്യസിക്കണം. മര്യാദ ആരുടെയും മനം കുളിർപ്പിക്കും. മറ്റുള്ളവരെ സഹായിച്ചും സന്തോഷിപ്പിച്ചും നീങ്ങുമ്പോൾ നമ്മുടെ സന്തോഷവും ഇരട്ടിക്കും. ധാരാളം നല്ല കൂട്ടുകാരും ഉണ്ടാകും. കുറ്റം പറഞ്ഞു മ്ലാനവദനരായി ഇരിക്കുന്നവരുടെ കൂടെകൂടാൻ ഏറെപ്പേർ കാണുകയില്ല.

നല്ല പെരുമാറ്റങ്ങളുടെയെല്ലാം സുവർണനിയമം ഇതാണ്. മറ്റുള്ളവർ നിങ്ങളോടു എങ്ങനെ പ്രവർത്തിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങൾ അവരോടും പ്രവർത്തിക്കുവിൻ.

കൂട്ടുകാരെയും പരിചയക്കാരെയും കാണുമ്പോൾ ഗുഡ് മോർണിംഗ് പറയുന്ന ശീലം നല്ലതാണ്. മാതാപിതാക്കളെയും അധ്യാപകരെയും മുതിർന്നവരെയും ഒക്കെ ബഹുമാനിക്കുന്നത് കുറച്ചിലല്ല. മാന്യതയുടെ ലക്ഷണമാണ്. കൂട്ടുകാരുമൊത്തു കളിക്കാം, തമാശകൾ പറയാം. എന്നാൽ ആരെയും വേദനിപ്പിക്കരുത്. ക്യുവിൽ ഇടിച്ചുകയറരുത്.. മറ്റുള്ളവരെ മാനിച്ചുകൊണ്ട് കാത്തുനിൽക്കുക. എപ്പോഴും കൃത്യനിഷ്ട പാലിക്കുക. താൻമൂലം ആരും കാത്തിരിക്കാൻ ഇടയവരുത്. കൂട്ടുകാരിൽ നന്മ കണ്ടെടുത്തു അവരെ പ്രോത്സാഹിപ്പിക്കണം. തെറ്റ് കണ്ടാൽ രഹസ്യമായി സ്നേഹപൂർവ്വം ചൂണ്ടിക്കാണിക്കുക. പരസ്യമായി കുറ്റപ്പെടുത്തരുത്. നിങ്ങള്ക്ക് തെറ്റ് പറ്റിയാൽ ഉടൻ ക്ഷമ ചോദിക്കുക. വൃദ്ധയെയും വികലാംഗരെയും രോഗികളെയുമൊക്കെ പ്രത്യേകം പരിഗണിക്കുന്നതും മര്യാദയുടെ ഭാഗമാണ്.

കളഞ്ഞു കിട്ടിയ വസ്തു ഉടമസ്ഥനെ ഏൽപ്പിക്കണം. വായ്പ വാങ്ങുന്നത് കേടുകൂടാതെ കൃത്യ സമയത്തു തിരിച്ചു കൊടുക്കുന്നതും, വാക്കുപാലിക്കുന്നതുമെല്ലാം നമ്മെപ്പറ്റിയുള്ള മതിപ്പു വർധിപ്പിക്കും. ജീവിത വിജയത്തിന് ഉപകരിക്കുകയും ചെയ്യും.

Share This Article
error: Content is protected !!