“ഞാൻ അതിനുചുറ്റും അഗ്നി കൊണ്ടുള്ള കോട്ട ആയിരിക്കും. ഞാൻ അതിന്റെ മധ്യത്തിൽ അതിന്റെ അനുഗ്രഹമായിരിക്കും”( സഖ. 2: 5).
താൻ തന്നെയായിരിക്കും ജറുസലേമിന്റെ പുറം കോട്ടയും സംരക്ഷണവും എന്ന് ദൈവം വെളിപ്പെടുത്തുകയാണ് ഇവിടെ. കാരണം കോട്ട മതിലുകളില്ലാത്ത ജെറുസലേമിൽ തുറന്ന ഗ്രാമപ്രദേശങ്ങളിലെ പോലെ ജനം ജീവിക്കും. അത്രമാത്രം മനുഷ്യരുടെയും മൃഗങ്ങളുടെയും സംഖ്യ അവിടെ വർദ്ധിക്കുമെന്ന് ദൈവം സഖറിയായ്ക്ക് ഉറപ്പു നൽകുകയാണ്. പുനരുദ്ധരിക്കപെട്ട ജെറുസലേമിന്റെ ചുറ്റുമതിലുകൾ ഉണ്ടായിരിക്കുകയില്ല. ദൈവം ജെറുസലേം ദേവാലയത്തിൽ വസിക്കുമ്പോൾ ഒരു ശത്രുവിനും അതിനെ ആക്രമിക്കാൻ ആവില്ല. എന്തെന്നാൽ യഹോവ തന്നെ അതിനുചുറ്റും അഗ്നി പോലെയുള്ള കോട്ട ആയിരിക്കും! അവിടുന്ന് തന്നെയായിരിക്കും പട്ടണത്തിനു ചുറ്റും അഗ്നി പോലെയുള്ള കോട്ടയായി നിൽക്കുക.
ഈശോയുടെ രക്ഷ സ്വീകരിച്ച നമുക്ക് അവിടുന്ന് അഗ്നികോട്ട ആയിരിക്കും. സത്യമായി ഞാൻ നിങ്ങളോട് പറയുന്നു: “നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണു സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ. ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു”.
ഈശോ വചനമാണ്. ഈ വചനം എന്റെയും നിങ്ങളുടെയും ഹൃദയങ്ങളിലും കുടുംബങ്ങളിലും മാംസം ധരിക്കണം എന്നുണ്ടെങ്കിൽ ദൈവമായ കർത്താവിന്റെ കൽപ്പനകൾ ശ്രദ്ധാപൂർവം ശ്രവിച്ച് അവ പാലിക്കുമെങ്കിൽ നിനക്ക് അഭിവൃദ്ധി ഉണ്ടാകും. നിനക്ക് ഒരിക്കലും അധോഗതി ഉണ്ടാവുകയില്ല. ഞാനിന്ന് കൽപ്പിക്കുന്ന കാര്യങ്ങളിൽനിന്ന് ഇടംവലം വ്യതിചലിക്കരുത്. അന്യദേവന്മാരെ അനുഗമിക്കുകയോ സേവിക്കുകയോ അരുത്. (നിയമ 28:13,14)
വീണ്ടും ജോഷ്വാ 3 : 5 കർശനമായി പാലിക്കണം. “നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുവിൻ. നാളെ നിങ്ങളുടെ ഇടയിൽ കർത്താവ് അത്ഭുതങ്ങൾ പ്രവർത്തിക്കും. ദൈവം തന്നെയാണ്, ആയിരിക്കണം; നമ്മുടെ കുടുംബം ആകുന്ന നൗകയുടെ അമരക്കാരൻ.
കുടുംബത്തിനെ സുസ്ഥിതി കൈവരാൻ കുടുംബാംഗങ്ങൾ എല്ലാവരും ദൈവത്തിലും അവിടുത്തെ വാഗ്ദാനങ്ങളും (8000) വിശ്വസിക്കണം. ഏശയ്യ വ്യക്തമായി പറയുന്നു: ” വിശ്വസിക്കുന്നില്ലെങ്കിൽ നിനക്കു സുസ്ഥിതി ലഭിക്കുകയില്ല” (7:9).