രക്ഷകനായ ഈശോയെ കുറിച്ചുള്ള വളരെ ആധികാരികമായ ഒരു പ്രവചനമാണ് ഏശയ്യ 61 :1 -11
ദൈവമായ കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. പീഡിതരെ സദ്വാര്ത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകംചെയ്തിരിക്കുന്നു.
ഹൃദയം തകര്‍ന്ന വരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്ധിതര്‍ക്കു സ്വാതന്ത്യ്രവും പ്രഖ്യാപിക്കാനും കര്‍ത്താവിന്റെ കൃപാവത്സരവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവര്‍ക്കു സമാശ്വാസം നല്‍കാനും എന്നെ അയച്ചിരിക്കുന്നു.
സീയോനില്‍ വിലപിക്കുന്നവര്‍ കര്‍ത്താവ് നട്ടുപിടിപ്പി ച്ചനീതിയുടെ ഓക്കുമരങ്ങള്‍ എന്ന് വിളിക്കപ്പെടാനും അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കപ്പടാനും വേണ്ടി അവര്‍ക്കു വെണ്ണീറിനുപകരം പുഷ്പ മാല്യവും വിലാപത്തിനുപകരം ആനന്ദത്തിന്റെ തൈലവും തളര്‍ന്ന മനസ്സിനുപകരം സ്തുതിയുടെ മേലങ്കിയും നല്കാന് അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.
പണ്ടു നശിച്ചുപോയവ അവര്‍ വീണ്ടും നിര്‍മിക്കും; പൂര്‍വാവശിഷ്ടങ്ങള്‍ ഉദ്ധരിക്കും; നശിപ്പിക്കപ്പെട്ട നഗരങ്ങള്‍ പുനരുദ്ധരിക്കും; തലമുറകളായി ഉണ്ടായ വിനാശങ്ങള്‍ അവര്‍ പരിഹരിക്കും.
വിദേശികള്‍ നിങ്ങളുടെ ആട്ടിന്‍പറ്റങ്ങളെ മേയ്ക്കും; പരദേശികള്‍ നിങ്ങളുടെ ഉഴവുകാരും മുന്തിരി വെട്ടിയൊരുക്കുന്നവരും ആകും.
കര്‍ത്താവിന്റെ പുരോഹിതരെന്നു നിങ്ങള്‍ വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകരെന്നു നിങ്ങള്‍ അറിയപ്പെടും. ജനതകളുടെ സമ്പത്ത് നിങ്ങളനുഭവിക്കും. അവരുടെ ധനം കൈവശപ്പെടുത്തി നിങ്ങള്‍ അഭിമാനിക്കും.
ലജ്ജിതരായിരുന്നതിനുപകരം നിങ്ങള്‍ക്ക് ഇരട്ടി ഓഹരി ലഭിക്കും; അവമതിക്കു പകരം നിങ്ങള്‍ സന്തോഷിച്ചുല്ലസിക്കും. നിങ്ങളുടെ ദേശത്ത് ഇരട്ടി ഓഹരി നിങ്ങള്‍ കൈവശമാക്കും. നിങ്ങളുടെ ആനന്ദം നിത്യമായിരിക്കും.
കാരണം, കര്‍ത്താവായ ഞാന്‍ നീതി ഇഷ്ടപ്പെടുന്നു. കൊള്ളയും തിന്മയും ഞാന്‍ വെറുക്കുന്നു. വിശ്വസ്തതയോടെ അവര്‍ക്കു ഞാന്‍ പ്രതിഫലം നല്‍കും. അവരുമായി ഞാന്‍ നിത്യമായ ഒരു ഉടമ്പടി ഉണ്ടാക്കും.
അവരുടെ പിന്തലമുറ ജനതകളുടെയിടയിലും സന്തതി രാജ്യങ്ങള്‍ക്കിടയിലും അറിയപ്പെടും; കര്‍ത്താവിനാല്‍ അനുഗൃഹീതമായ ജനമെന്ന് അവരെ കാണുന്നവര്‍ ഏറ്റുപറയും.
ഞാന്‍ കര്‍ത്താവില്‍ അത്യധികം ആനന്ദിക്കും; എന്റെ ആത്മാവ് എന്റെ ദൈവത്തില്‍ ആനന്ദംകൊള്ളും; വരന് പുഷ്പമാല്യമണിയുന്നതുപോലെയും വധു ആഭരണഭൂഷിതയാകുന്നതുപോലെയും അവിടുന്ന് എന്നെ രക്ഷയുടെ ഉടയാടകള്‍ ധരിപ്പിക്കുകയും നീതിയുടെ മേലങ്കി അണിയിക്കുകയും ചെയ്തു.
മണ്ണില്‍ മുള പൊട്ടി വരുന്നതുപോലെയും തോട്ടത്തില്‍ വിത്തു മുളയ്ക്കുന്നതുപോലെയും ജനതകളുടെ മുന്പില് നീതിയും സ്തുതിയും ഉയര്‍ന്നുവരാന്‍ കര്‍ത്താവ് ഇടയാക്കും.
ഏശയ്യാ 61 : 1-11.
ഈശോ തന്നെ ഈ പ്രവചനം തന്നെ കുറിച്ച് ആണെന്ന് പ്രഖ്യാപിക്കുന്നത് (ലൂക്കോസ് 4 :16- 22 )അത്ഭുതപ്പെടുകയും ചെയ്തു. യേശു താന്‍ വളര്‍ന്ന സ്ഥലമായ നസറത്തില്‍ വന്നു. പതിവുപോലെ ഒരു സാബത്തുദിവസം അവന് അവരുടെ സിനഗോഗില്‍ പ്രവേശിച്ച് വായിക്കാന്‍ എഴുന്നേറ്റുനിന്നു.
ഏശയ്യാ പ്രവാചകന്റെ പുസ്തകം അവനു നല്കപ്പെട്ടു. പുസ്തകം തുറന്നപ്പോള്‍ ഇപ്രകാരം എഴുതിയിരിക്കുന്നത് അവന് കണ്ടു:
കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്യ്രവും
കര്‍ത്താവിനു സ്വീകാര്യമായ വത്സരവുംപ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.
പുസ്തകം അടച്ചു ശുശ്രൂഷകനെ ഏല്പിച്ചതിനുശേഷം അവന് ഇരുന്നു. സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
അവന് അവരോടു പറയാന്‍ തുടങ്ങി. നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു.
എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്റെ നാവില്‍നിന്നു പുറപ്പെട്ട കൃപാവചസ്സുകേട്ട് അദ്ഭുതപ്പെടുകയും ചെയ്തു. ഇവന് ജോസഫിന്റെ മകനല്ലേ എന്ന് അവര്‍ ചോദിച്ചു.
ലൂക്കാ 4 : 16-22.
ശത്രുക്കളിൽ നിന്നുള്ള മോചനം കാരുണ്യത്തിന്റെ വർഷവും, ദൈവത്തിന്റെ നീതിയും പ്രഖ്യാപിക്കുക രക്ഷകന്റെ ദൗത്യത്തിൽ പ്രധാന ഘടകങ്ങളാണ്. പരിശുദ്ധാത്മാവിനെ കൊണ്ടും അഗ്നി കൊണ്ടും അഭിഷേകം ചെയ്യുകയും രക്ഷക ദൗത്യങ്ങളാണ്. എളിയവരും ഹൃദയം നുറുങ്ങിയവരും വരും സിംഹാസനത്തിന്റെ നടുവിൽ ക്ഷമാ പുരസരം ദൈവത്തിൽനിന്നുള്ള രക്ഷ പ്രതീക്ഷിച്ചിരിക്കുന്ന വരാണ് ; കാത്തിരിക്കുന്നവരാണ്. അനുഗ്രഹത്തിന്റെ വത്സരം എന്നത് ജൂബിലി, ( അനുരഞ്ജനം നന്ദിപ്രകാശനം, സന്തോഷം, സമാധാനം ) വർഷമാണ്. ലേവ്യർ 25: 11: 12.അന്പതാംവര്ഷം നിങ്ങള്‍ക്കു ജൂബിലിവര്‍ഷമായിരിക്കണം. ആ വര്‍ഷം വിതയ്ക്കുകയോ, ഭൂമിയില്‍ താനേ വളരുന്നവ കൊയ്യുകയോ മുറിക്കാത്ത മുന്തിരിവള്ളികളിലെ ഫലങ്ങള്‍ശേഖരിക്കുകയോ അരുത്.
എന്തെന്നാല്‍, അതു ജൂബിലിവര്‍ഷമാണ്. അതു നിങ്ങള്‍ക്കു വിശുദ്ധമായിരിക്കണം. വയലില്‍ നിന്നു കിട്ടുന്നവ മാത്രം നിങ്ങള്‍ക്കു ഭക്ഷിക്കാം.
ലേവ്യര്‍ 25 : 11-12 പ്രതികാരത്തിന്റെ ദിനവും കർത്താവിന്റെ ദിനം ഒന്നുതന്നെയാണ്.” കർത്താവിന് ഒരു ദിനം ഉണ്ട്. അഹന്തയും ഉന്നത ഭാവം ഉള്ള എല്ലാറ്റിനും എതിരായ ദിനം (ഏശയ്യ 2 :12) അന്നു ; മനുഷ്യന്റെ അഹന്ത തല താഴ്ത്തും. അഹങ്കാരികളെ എളിമ പെടുത്തും. കർത്താവ് മാത്രം ആ ദിനത്തിൽ ഉയർന്ന നിൽക്കും( ഏ ശ.2 :11).
പാപികളായ മനുഷ്യരെ രക്ഷിക്കാൻ ആണ് ഈശോ മനുഷ്യനായി അവതരിച്ചു ലോകത്തിലേക്ക് വന്നത്. നിലച്ചുപോയ ദൈവ-മനുഷ്യ ബന്ധം അവിടുന്ന് പുനഃസ്ഥാപിക്കപ്പെട്ടു. അവിടുന്ന് ലോകത്തിന്റെ മുഴുവൻ രക്ഷകനാണ്. തന്റെ മുന്നോടിയായ സ്നാപകൻ ബന്ധനസ്ഥനായി കഴിഞ്ഞു.30 വർഷത്തെ രഹസ്യ ജീവിതത്തിനു ശേഷം അവിടുന്ന് ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലയിലേക്ക് വന്നു. അവൻ ജനത്തോട് പറഞ്ഞു : സമയം പൂർത്തിയായി. മാനസാന്തരപ്പെടുവിൻ സ്വർഗ്ഗം സമീപിച്ചിരിക്കുന്നു. സുവിശേഷിക്കുവിൻ (മത്തായി 4 :17 ) പാപം മൂലം ദൈവത്തിൽ നിന്ന് അകന്നു പോയ മനുഷ്യൻ തന്റെ തെറ്റ് ബോധ്യപ്പെട്ട അനുതപിച്ച് ഈശോയുടെ സുവിശേഷത്തിൽ വിശ്വസിക്കണം. സുവിശേഷം പ്രസംഗിക്കപെടണം. എങ്കിലേ ജനം കേൾക്കുകയുള്ളൂ
കേൾക്കുന്നത് ബോധ്യപ്പെട്ടു. കേട്ടു വിശ്വസിച്ച് ബോധ്യപ്പെടുന്ന വർ പ്രസംഗിക്കുന്നവനെ അനുഗമിക്കും ഈശോയെ അനുഗമിച്ച വരെ . മറ്റുള്ളവർ ക്രിസ്ത്യാനികൾ എ
ന്ന് വിളിച്ചു തുടങ്ങി .
ഒരുദിവസം ഈശോ ഗലീലിയ കടൽത്തീരത്തു നിൽക്കുകയായിരുന്നു.4:18) കടൽത്തീരത്ത് നടക്കുമ്പോൾഅവന് ഗലീലിക്കടല്‍ത്തീരത്തു നടക്കുമ്പോള്‍, കടലില്‍ വലവീശിക്കൊണ്ടിരുന്ന രണ്ടു സഹോദരന്മാരെ കണ്ടു – പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെയും സഹോദരന് അന്ത്രയോസിനെയും. അവര്‍ മീന്‍പിടിത്തക്കാരായിരുന്നു.
അവന് അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും.
തത്ക്ഷണം അവര്‍ വലകളുപേക്ഷിച്ച് അവനെ അനുഗമിച്ചു.
അവര്‍ അവിടെ നിന്നു മുന്നോട്ടു നീങ്ങിയപ്പോള്‍ വേറെ രണ്ടു സഹോദരന്മാരെ കണ്ടു – സെബദീപുത്രനായ യാക്കോബും സഹോദരന് യോഹന്നാനും. അവര്‍ പിതാവുമൊത്ത് വഞ്ചിയിലിരുന്നു വല നന്നാക്കുകയായിരുന്നു. അവരെയും അവന് വിളിച്ചു.
തത്ക്ഷണം അവര്‍ വഞ്ചി ഉപേക്ഷിച്ച്, പിതാവിനെയും വിട്ട്, അവനെ അനുഗമിച്ചു.
മത്തായി 4 : 18-22.
അതെ തനന്റെ ആദ്യത്തെ നാല് ശിഷ്യരെ ഈശോ വിളിച്ചത് ഗലീല കടൽത്തീരത്ത് വെച്ചാണ്. രണ്ടു സഹോദരന്മാരെ വീതം രണ്ടു പ്രാവശ്യമായി ഈശോ വിളിച്ചത്. ആദ്യം വിളിച്ചത് പത്രോസ് എന്ന് വിളിക്കപ്പെടുന്ന ശിമയോനെയും സഹോദരൻ അന്ത്രയോസിനെയും ആണ്. ഈശോ ശിമയോന് നൽകിയ പേരാണ് പത്രോസ് ( യോഹന്നാൻ 1: 42 ).
പാറ എന്ന അർത്ഥമുള്ള ഗ്രീക്ക് പദമാണ് പേരിന്റെ ഉറവിടം. ആദ്യ നാലു ശിഷ്യരിൽ പത്രോസ് യാക്കോബ് യോഹന്നാൻ എന്നീ മൂന്ന് പേരെയാണ് അവിടുത്തെ സവിശേഷ സന്ദർഭങ്ങളിൽ കൂടെ കൊണ്ടുപോയിരുന്നത് യോഹന്നാൻ 17:1; 26: 37 ; ലൂക്കാ 8: 5 1). പത്രോസിനും അന്ത്രയോസിനും അവിടുന്ന് നൽകിയ വാഗ്ദാനം” ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം” എന്നാണ് 6: 19.
ഈശോയുടെ ശിഷ്യരാകാൻ സർവസംഗ പരിത്യാഗം അത്യാന്താപേക്ഷിതമാണ്. പത്രോസും അന്ത്രയോസും വലകൾ ഉപേക്ഷിച്ചു പിതാവിനെയും വിട്ടു പോന്നതും മേൽപ്പറഞ്ഞ യാഥാർത്ഥ്യത്തിന്റെ സൂചകങ്ങളാണ്. സമ്പൂർണ്ണ സമർപ്പണം!