കൂട്ടായ്മ

Fr Joseph Vattakalam
3 Min Read

എന്നിട്ടും ഞാന്‍ നിരന്തരം അങ്ങയോടുകൂടെയാണ്‌; അവിടുന്ന്‌ എന്റെ വലത്തുകൈഗ്രഹിച്ചിരിക്കുന്നു.

ഉപദേശം തന്ന്‌ അങ്ങ്‌ എന്നെ നയിക്കുന്നു;പിന്നീട്‌ അവിടുന്ന്‌ എന്നെ മഹത്വത്തിലേക്കു സ്വീകരിക്കും.

സ്വര്‍ഗത്തില്‍ അങ്ങല്ലാതെ ആരാണ്‌എനിക്കുള്ളത്‌? ഭൂമിയിലും അങ്ങയെ അല്ലാതെ ഞാനാരെയും ആഗ്രഹിക്കുന്നില്ല.

എന്റെ ശരീരവും മനസ്‌സുംക്‌ഷീണിച്ചു പോയേക്കാം;എന്നാല്‍, ദൈവമാണ്‌ എന്റെ ബലം;അവിടുന്നാണ്‌ എന്നേക്കുമുള്ള എന്റെ ഓഹരി.

എന്തെന്നാല്‍, അങ്ങില്‍നിന്ന്‌അകന്നുനില്‍ക്കുന്നവര്‍ നശിച്ചുപോകും;അങ്ങയോടു കാപട്യം കാണിക്കുന്നവരെ അങ്ങു സംഹരിക്കും.

സങ്കീര്‍ത്തനങ്ങള്‍ 73 : 23-27.

ഭൗതിക അനുഗ്രഹവും സ്വന്തം ജീവൻ തന്നെയും നശിച്ചു പോകാം. കൂട്ടായ്മ ഉള്ളവർ ഒരിക്കലും ഭാഗ്നശരോ നിരാശരോ ആവുകയില്ല. ഇതു കൂട്ടായ്മ തന്നെയാണ് പരമ പ്രധാനം. ഇപ്പോഴും ദൈവത്തിന്റെ സ്വന്തം ആയിരിക്കുക. ഞാനും നിങ്ങളും ദൈവത്തിന്റെതാവണം. ദൈവത്തിന്റെതാവുക എന്നുപറഞ്ഞാൽ ദൈവത്തിന്റെ സ്വന്തം ആയിരിക്കുക, കർത്താവിന്റെ സാന്നിധ്യത്തിൽ ആയിരിക്കാനും അവിടുന്nilസകല ആശ്രയം അർപ്പിക്കുവാനും ഉള്ള നിരന്തര പരിശ്രമം ആണ് ഇവിടെ വിവക്ഷ. എന്തെല്ലാം നഷ്ടപ്പെട്ടാലും ഞാൻ ദൈവത്തിന്റെ സ്വപ്നമാണ്. ആയിരിക്കുകയും ചെയ്യും. ജീവന്റെ ഉറവിടം ദൈവമാണെന്ന അറിവും ബോധവും ഈ കൂട്ടായ്മയിൽ ഉണ്ട്.

ജനത്തിന് കണ്ണീരിൽ കുതിർത്തുള്ള പ്രാർത്ഥനയ്ക്ക്, രക്ഷപ്പെടാനുള്ള പ്രാർത്ഥനയ്ക്ക് പിതാവ് നൽകുന്ന പരമോന്നത സമ്മാനമാണ് ഈശോ. പിതാവിന്റെ ഈ പരമോന്നത സമ്മാനം ദൈവം നമുക്ക് തന്ന തിന്റെ  ലക്ഷ്യം കാര്യകാരണങ്ങൾ ഏശയ്യ പ്രവചിക്കുന്നതിന്റെ വിശദാംശങ്ങൾ നമുക്ക് കാണാം.

അവന്‍ നിന്‌ദിക്കപ്പെട്ടു; നാം അവരെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ്‌യഥാര്‍ഥത്തില്‍ അവന്‍ വഹിച്ചത്‌. നമ്മുടെ ദുഃഖങ്ങളാണ്‌ അവന്‍ ചുമന്നത്‌. എന്നാല്‍, ദൈവം അവനെ പ്രഹരിക്കുകയും ശിക്‌ഷിക്കുകയും ദണ്‍ഡിപ്പിക്കുകയും ചെയ്‌തെന്നു നാം കരുതി.

നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്‌ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്‌ഷ നമുക്കു രക്‌ഷ നല്‍കി; അവന്റെ ക്‌ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു.

ആടുകളെപ്പോലെ നാം വഴിതെറ്റിപ്പോയി. നാമോരോരുത്തരും സ്വന്തം വഴിക്കുപോയി. നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവ്‌ അവന്റെ മേല്‍ ചുമത്തി.

അവന്‍ മര്‍ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്‌തു. എങ്കിലും അവന്‍ ഉരിയാടിയില്ല; കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു.

മര്‍ദനത്തിനും ശിക്‌ഷാവിധിക്കും അധീനനായി അവന്‍ എടുക്കപ്പെട്ടു. എന്റെ ജനത്തിന്റെ പാപംനിമിത്തമാണ്‌ അവന്‍ പീഡനമേറ്റ്‌ ജീവിക്കുന്നവരുടെ ഇടയില്‍നിന്നു വിച്‌ഛേദിക്കപ്പെട്ടതെന്ന്‌ അവന്റെ തലമുറയില്‍ ആരു കരുതി?

അവന്‍ ഒരു അതിക്രമവും ചെയ്‌തില്ല; അവന്റെ വായില്‍നിന്നു വഞ്ചന പുറപ്പെട്ടുമില്ല. എന്നിട്ടും, ദുഷ്‌ടരുടെയും ധനികരുടെയും ഇടയില്‍ അവന്‍ സംസ്‌കരിക്കപ്പെട്ടു. അവനു ക്‌ഷതമേല്‍ക്കണമെന്നത്‌ കര്‍ത്താവിന്റെ ഹിതമായിരുന്നു.

ഏശയ്യാ 53 : 4-9.

സഹന ദാസന്റെ സവിശേഷത ഈശോ യിലുള്ള അവയുടെ പൂർത്തീകരണം പഠനവിഷയം ആക്കുക  ഏറ്റം അനുഗ്രഹ പ്രദമായിരിക്കും. ഇവിടെ ഉരുത്തിരിയുന്ന സവിശേഷ സത്യങ്ങൾ.

1) പിതാവ് ലോകരക്ഷകനായ പ്രത്യേകം തെരഞ്ഞെടുത്തത് ഈശോയെ, തന്റെ ഓമന മകനെ തന്നെയാണ്.

2) അവിടുന്ന് പിതാവിനെ മഹത്വീകരിക്കുന്നു..

3) പരിശുദ്ധാത്മാവിന്റെ ശക്തിയിലാണ് ഈശോതന്റെ ദൗത്യം നിർവഹിക്കുക.

4) ലോകത്തിന്റെതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് അവിടുത്തെ പ്രവർത്തനശൈലി.

5) ഇസ്രായേലിനും ജനതകൾക്കും അദ്ദേഹം ന്യായം വിളംബരം ചെയ്യും.

6) ജനതകൾ ഇന്നും അവിടുത്തെ വരവിനെ കാത്തിരിക്കുന്നുണ്ട്.

7) ലോകത്തിന്റെ വീക്ഷണത്തിൽ അവിടുത്തെ അധ്വാനം വൃഥാവിൽ ആയിരുന്നു.

. അപമാനവും ശാരീരികദ്രോഹങ്ങളും അവിടുന്ന് സഹിച്ചു.

9) വളരെ താമസിച്ചാണ് അവിടുത്തെ ജീവിതത്തിന്റെയും സഹനത്തിന്റെയും മരണത്തിന്റെയും അർത്ഥം ലോകം മനസ്സിലാക്കിയത്.

10) തന്റെ ജനത്തിനു വേണ്ടി( സകല ജനങ്ങൾക്കും വേണ്ടി )യാണ് അവിടുന്ന് പീഡകൾ സഹിക്കുകയും മരിക്കുകയും ചെയ്തത്.

11) അവിടുത്തെ സകല ആശ്രയവും പിതാവിൽ ആയിരുന്നു.

12) അവിടുത്തെ മരണം മാനവരാശിക്കു മുഴുവൻ രക്ഷ പ്രദാനം ചെയ്തു.

13) അവിടുത്തെ സഹനമരണോത്ഥാ ങ്ങൾ (പെസഹ രഹസ്യം ) പിതാവിന്റെ ഹിത പ്രകാരമായിരുന്നു.

14)തന്റെ ജീവിതവും വാക്കുകളും കൊണ്ടാണ് ഈശോ തന്റെ ദൗത്യം പൂർത്തിയാക്കിയത്.

15) ജീവിതാന്ത്യത്തിൽ അവിടുന്ന് മഹതീ കരിക്കപ്പെടുകയും ജനകോടികൾ അവിടുത്തെ ഏറ്റുപറയുകയും അവിടുത്തെ പ്രതി രക്തസാക്ഷിത്വം വഹിക്കുകയും ചെയ്യുന്നു.

16) നമ്മുടെ പാപത്തിൽ നിന്ന് സാത്താന്റെ അടിമത്തത്തിൽ നിന്ന് നമ്മെ സ്വതന്ത്രനാക്കാനാണ് അവിടുന്ന് മരിച്ചത്.(2കൊറി 5:21).

അങ്ങനെ ഏശയ്യായുടെ സഹന ദാസന്റെ സകല സവിശേഷതകളും ഈശോയും നിവൃത്തി ആയിരിക്കുന്നു. പ്രവാചകൻ പ്രവചിച്ച മിശിഹാ ആണ് അവിടുന്ന്.

ദൈവമേ, നന്ദി! ദൈവമേ, സ്തോത്രം!

Share This Article
error: Content is protected !!