” നിങ്ങളുടെ ഹൃദയം അവിടുത്തെ കരുണയിൽ ആഹ്ലാദിക്കുകട്ടെ( പ്രഭാ 51:29) എന്നത് സ്നേഹനിർഭരമായ ഒരു അധ്വാനമാണ്. പ്രഭാ 51ആം അദ്ധ്യായം പ്രഭാഷകന്റെ കലാശക്കൊട്ട് ആണ്”. ഭാവാത്മകമായ ഒരു വലിയ, വിലപിടിപ്പുള്ള, അനുഗ്രഹ പ്രദമായി ആഹ്വാനത്തോടെ തന്റെ പ്രബോധനം അവസാനിപ്പിക്കുന്ന ഈ മഹാഗുരു തികച്ചും അഭിനന്ദനാർഹനാണ്. ഒരർത്ഥത്തിൽ ഈ അധ്യായം മുഴുവൻ തന്നെ ഹൃദയസ്പർശിയായ ഒരു പ്രാർത്ഥനയാണ്.
ദൈവത്തെ പിതാവെന്നും കർത്താവ് എന്നും രാജാവ് എന്നും വിളിച്ചു കൊണ്ട് അവിടുന്നു നൽകുന്ന രക്ഷയ്ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് സങ്കീർത്തന സമാനമായ പ്രാർത്ഥനാ പുരോഗമിക്കുക. നിരാശയുടെ നീർച്ചുഴിയിൽ ആയിരുന്നപ്പോഴും നിഖിലേഷ് തന്നെ കൈവെടിഞ്ഞില്ല എന്നതാണ് അവന്റെ അനുഭവം. ദൈവത്തെ പിതാവ്, സർവ്വാധിപൻ, മഹാ സ്നേഹം, നമ്മുടെ രാജാവ് എന്നും ഒക്കെ ഏറ്റുപറഞ്ഞു കൊണ്ടുള്ള പ്രാർത്ഥനകളെ ആ കാലത്തെ പ്രാർത്ഥനകളിൽ പലതിനെയും സവിശേഷതകളാണ്. ഈ പശ്ചാത്തലത്തിലാണ് കർത്താവ് തന്നെ നമ്മെ പഠിപ്പിച്ചു തന്നെ പ്രാർത്ഥന പുതിയനിയമത്തിലെ, ” സ്വർഗ്ഗസ്ഥനായ പിതാവേ” നാം മനസ്സിലാക്കേണ്ടത്.
പ്രാർത്ഥനയ്ക്ക് ശേഷം കാണുന്ന ഭാഗം ചില ഹെബ്രായ ഗ്രന്ഥങ്ങളിൽ മാത്രം കാണുന്ന ഒരു ലുത്തിനിയ ആണ്. ഇത് മൂലകൃതിയിൽ ഉണ്ടായിരുന്നില്ല. 136 ആം സങ്കീർത്തനം പോലെ” അവിടുത്തെ കാരുണ്യം അനന്തമാണ്” എന്ന് മറുപടി 14 പ്രാവശ്യം ഏതു പറയുന്നു( സങ്കീർത്തനത്തിൽ 25 പ്രാവശ്യവും) ദുരിതമനുഭവിക്കുന്ന ഈ ജനത്തോട് ദയ, കരുണ കാണിക്കുക ദൈവത്തിന്റെ സ്വഭാവമാണ്. ഏശ. 49:8 മുതലുള്ള വാക്യങ്ങൾ, പ്രത്യേകമായി പതിമൂന്നാം വാക്യം ഈ സത്യം വെളിപ്പെടുത്തുന്നു. ” ആകാശമേ, ആനന്ദ ഗാനം ആലപിക്കുക; ഭൂമിയെ, ആർത്തു വിളിക്കുക; മലകളെ, ആർത്തു പാടുക. കർത്താവ് തന്നെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. ദുരിതമനുഭവിക്കുന്ന തന്റെ ജനത്തോട് അവിടുന്ന് കരുണ കാണിക്കും”.
എങ്കിലും ദൈവത്തിന്റെ അനന്ത കരുണ ഇസ്രായേൽ മനസ്സിലാക്കിയില്ല എന്ന ദുഃഖസത്യം സവിശേഷിപ്പിക്കുന്നുണ്ട്. ഏശ 49:14 ൽ ഇത് പകൽ പോലെ വ്യക്തമാണ്. ” എന്നാൽ, സീയോൻ പറഞ്ഞു; കർത്താവ് എന്നെ ഉപേക്ഷിച്ചു ;കർത്താവേ എന്നെ മറന്നുകളഞ്ഞു. സീയോന് (ഇസ്രായേലിന് )കർത്താവ് നൽകുന്ന ഏറ്റവും ഹൃദയസ്പർശിയായ മറുപടി ശ്രദ്ധിക്കൂ. ” മുല കുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാവുമോ? പുത്രനോട് പെറ്റമ്മ കരുണ കാണിക്കാതെ ഇരിക്കുമോ? അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല. ഇതാ നിന്നെ ഞാൻ എന്റെ ഉള്ളംകൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു”. ( ഏശ. 49:14-16). ഏശ. 43:1-5 ഇവിടെ കൂട്ടിവായിക്കാതെ ഇരിക്കുന്നത് വലിയൊരു കുറവായിരിക്കും. ഇതാണ് കർത്താവ് അരുളി ചെയ്യുന്നത് ഭയപ്പെടേണ്ട ഞാൻ നിന്നെ രക്ഷിച്ചിരിക്കുന്നു. നിന്നെ പേര് ചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റെ താണ്”.
നല്ല ദൈവത്തെ പെറ്റമ്മയും പോറ്റമ്മയും ആയി ചിത്രീകരിക്കുന്ന ബൈബിളിലെ അതിമനോഹര വചനഭാഗം ആണിത്. മനുഷ്യജീവിതത്തിലെ വികാര തരളിതമായ മാതൃ ബന്ധത്തോട് അത്യന്തം ഹൃദയസ്പർശിയായ ദൈവം ഇസ്രായേലും തമ്മിലുള്ള ബന്ധത്തെ ചിത്രീകരിച്ചിരിക്കുന്നു. പെറ്റമ്മ തന്റെ കുഞ്ഞിനെ എന്നതിനേക്കാൾ എന്നെയും നിങ്ങളെയും വാത്സല്യപൂർവ്വം സ്നേഹിക്കുന്ന ദൈവത്തിന്റെ മനോഹര ആവിഷ്കാരമാണ് ഇവിടെയുള്ളത്. ദൈവത്തിന്റെ മഹാ കർണനെ കുറിച്ചും ജറെ 31: 21 ഇങ്ങനെ രേഖപ്പെടുത്തുന്നു:” എഫ്രായിം എന്റെ വാത്സല്യം പുത്രനില്ലേ എന്റെ ഓമനക്കുട്ടൻ? അവന് വിരോധമായി പെരുമാറുമ്പോൾ എല്ലാം അവന്റെ സ്മരണ എന്നിൽ ഉദിക്കുന്നു; എനിക്ക് അവനോട് നിസ്സീമമായ കരുണ തോന്നുന്നു”.
 
					 
			 
                                