അധികമായാൽ അമൃതും വിഷമെന്നലെ പറയുക. ടി.വി.യുടെ കാര്യത്തിലും ഈ കാര്യം ശരിയാണ്. ടി.വി. അധികമായാൽ കുട്ടികളുടെ മാനസിക വളർച്ച മുരടിക്കും. കുട്ടികൾ അറിയാതെ ടി.വി.യിലെ കഥാപാത്രങ്ങളെ അനുകരിച്ചു പോകും. അന്ധമായ ഈ അനുകരണത്തിൽ വില്ലന്മാർ ചിലപ്പോൾ വീരന്മാരായുന്നു വരാം. അങ്ങനെ കൂട്ടുകാരോട് വഴക്കടിക്കാനും, മാതാപിതാക്കളെ മാനിക്കാതിരിക്കാനും ടി.വി. പ്രചോദനമാകും.ഒരു പടികൂടി കടന്ന് ആ സങ്കല്പ ലോകത്തിലെ കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിച് കൊള്ളയും കൊലയും ആത്മഹത്യയും ഒകെ നടത്തിയിട്ടുള്ള കുട്ടികളുടെ കഥകൾ നിങ്ങൾ കേട്ടിട്ടില്ലെ ?
കാർട്ടൂൺ പ്രോഗ്രാമുകൾ കുഴപ്പമില്ലാത്തവയല്ലേ എന്ന് നിങ്ങൾ ചോദിച്ചേക്കാം. അല്ല എന്നതാണ് വാസ്തവം കാർട്ടൂൺ കഥാപാത്രങ്ങളെ കുട്ടികൾ അന്ധമായി അനുകരിച്ചു പോകും. നിങ്ങൾ ‘സ്പയിഡർമാനോ’ , ‘ഹീമാനോ’ ഒക്കെ ആണന്നു തോന്നും. നിരന്തരം ഇവ കണ്ടാൽ പരിസര ബോധം നഷ്ടപ്പെട്ട് നിങ്ങൾ ആ സങ്കല്പ ലോകത്തിലെ അക്രമണകാരികളോടൊപ്പമാവും.ആക്രമണത്തിന് പ്രേരണയാവുകയും ചെയ്യും.
ഇവിടെ കുട്ടികൾ ചെയേണ്ടത്, ടി.വി.യിൽ കാണേണ്ടവ മാതാപിതാക്കളുടെ സഹായത്തോടെ തിരഞ്ഞെടുക്കുകയും അവ മാത്രമേ കാണു എന്ന് നിഷ്ട വയ്ക്കുകയുമാണ്.