Tit Bits

ഒരു തുളി വീഞ്ഞും ഒരു തുളി വെള്ളവും

വിയറ്റ്നാം തടവറയിൽ അനേകവര്ഷങ്ങള് കഴിഞ്ഞിരുന്ന ഒരു രക്തസാക്ഷിയാണ് ആർച്ച്ബിഷപ് വാൻതുയൻ. അദ്ദേഹം പ്രസ്താവിക്കുന്നു: എല്ലാ ദിവസവും മൂന്നു തുളി വീഞ്ഞും ഒരു തുളി വെള്ളവും ചേർത്ത് ഞാൻ ഭക്തിപൂർവ്വം ബലിയർപ്പിച്ചിരുന്നു. ഇതായിരുന്നു (ഉള്ളം കൈ) എന്റെ അൾത്താര! ഇതായിരുന്നു എന്റെ കത്തീഡ്രൽ! ജയിലിൽ 50 പേരുടെ സംഘങ്ങളായി ഞങ്ങൾ തിരിക്കപ്പെട്ടിരുന്നു. പൊതു മെത്തയിൽ ഉറക്കം. 50 സെന്റിമീറ്റർ സ്ഥലം ഒരാൾക്ക് സ്വന്തം. രാത്രി 9.30 നു വിളക്ക് അണയ്ക്കും. പിന്നെ ഉറങ്ങാൻ കിടന്നേ മതിയാവു. ആ സമയം കുനിഞ്ഞിരുന്നു കുർബാന ചൊല്ലി വിശ്വാസികളായ തടവുകാർക്ക് ദിവ്യകാരുണ്യം നൽകിയിരുന്നു. സിഗരറ്റ് കൂടിലെ കടലാസ്സു ചുരുട്ടി അതിലാണ് വിശുദ്ധ കുർബാന വിതരണം ചെയ്തിരുന്നത്. ദിവ്യകാരുണ്യം ഞങ്ങൾ സൂക്ഷിക്കുകയും ചെയ്തിരുന്നു. രാത്രിയിൽ തടവുകാർ മാറി മാറി ഊഴമനുസരിച്ചു ആരാധനയും നടത്തിയിരുന്നു! കൊടും തടവറയിലെ തങ്ങളോടൊപ്പം ദിവ്യകാരുണ്യ ഈശോയുടെ സാനിധ്യം അവർ ഉറപ്പാക്കി!…

More

യഥാർത്ഥ  സ്വാതന്ത്ര്യം

യഥാർത്ഥ സ്നേഹമാണ് സ്വാതന്ത്ര്യം ദൈവത്തിലായിരിക്കുന്നതാണു സ്വാതന്ത്ര്യം. ദൈവത്തിന്റെ സ്വന്തമായിരിക്കുന്നതാണ് സ്വാതത്ര്യം. ദൈവത്തിന്റെ തൃക്കരം പിടിച്ച്. അവിടുത്തോടൊപ്പം സുരക്ഷിതമായി നടന്നു നീങ്ങുന്ന അവസ്ഥനിതയാണിത്. ഒന്നിനും കുറവില്ലാതെ എല്ലാം നൽകി…

നിലവിളികേൾക്കുന്ന ദൈവം

"അവൻ ജറീക്കോയിൽ നിന്നുയാത്ര പുറപ്പെട്ടപ്പോൾ ഒരു വലിയ ജനക്കൂട്ടം  അവനെ അനുഗമിച്ചു. യേശു ആ വഴി കടന്നു പോകുന്നെന്നും  കേട്ടപ്പോൾ , വഴിയരികിലിരുന്ന രണ്ടു  അന്ധന്മാർ ഉച്ചത്തിൽ…

അമൂല്യം

'എന്നാൽ ഞാൻ മാതാവിന്റെ ഉദരത്തിൽ ആയിരിക്കുമ്പോൾ തന്നെ ദൈവം എന്നെ പ്രത്യേകം തെരെഞ്ഞെടുത്തു. തന്റെ കൃപയാൽ അവിടുന്ന് എന്നെ വിടുവിച്ചു' (ഗലാ. 1:15).പൗലോസിനെ സംബന്ധിച്ചു മാത്രമല്ല, നമ്മെ…

പുതിയ ആകാശം പുതിയ ഭൂമി

ആരും പുതിയ വീഞ്ഞ് പഴയ തോല്കുടങ്ങളിൽ ഒഴിച്ചു വയ്ക്കാറില്ല. അങ്ങനെ ചെയ്താൽ (പഴയ) തോൽക്കുടങ്ങൾ പിളരുകയും വീഞ്ഞും തോൽക്കുടങ്ങളും നഷ്ടപ്പെടുകയും ചെയ്യും. പുതിയ വീഞ്ഞിനു പുതിയ തോൽക്കുടങ്ങൾ…

പേരുകളുടെ ലോകം

പണ്ടൊക്കെ മനുഷ്യന് പേരിടാൻ എളുപ്പമായിരുന്നു.പേരുകൊണ്ട് ഒരുവന്റെ (ഒരുവളുടെ) മതവും മനസ്സിലാക്കാമായിരുന്നു. കൂടാതെ പേര് ആണിന്റെയോ പെണ്ണിന്റെയോ എന്നും വ്യക്തമായിരുന്നു. കാലം മാറി, കോലം മാറി. പേര് വേഷം…

ഫ്രാൻസിസ് പാപ്പായ്ക്കും സിനഡു പിതാക്കന്മാർക്കുമുള്ള തുറന്ന കത്ത്.

ഈ ശീർഷകത്തിൽ കഴിഞ്ഞ സിനഡു നടന്നപ്പോൾ വത്തിക്കാനിലെത്തിയ കത്ത് സത്യസഭയിലേക്കു മടങ്ങിയെത്തിയ 100 പ്രഗത്ഭരായ വ്യക്തികൾ ഒപ്പിട്ട് അയച്ചിട്ടുള്ളതാണ്. ഈ കത്ത് ഇതിനോടകം ലോകശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. 'ഈശോ മിശിഹാ…

അല്പം നർമ്മം

ഒരു വൈദികൻ 18 വർഷക്കാലം തുടർച്ചയായി ഒരു പള്ളിയിൽ വികാരിയായിരുന്നു. പതിനെട്ടാം വർഷത്തിന്റെ അന്ത്യത്തോടടുക്കുന്ന ഒരു ശനിയാഴ്ച സായാഹ്നത്തിൽ അച്ചൻ പതിവില്ലാതെ, ചിന്താമഗ്നനായി, മ്ലാനവദനനായി ഇരിക്കുന്നതു കണ്ടപ്പോൾ,…

സുരക്ഷിത തുറമുഖങ്ങൾ

1862 മെയ് 28 ന് വി. ജോൺ ബോസ്‌കോയ്ക്ക് ഒരു ദർശനമുണ്ടായി. അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുള്ളതാണ് ഈ സംഭവം. വലിയ കൊടുങ്കാറ്റിൽപ്പെട്ട ഒരു കപ്പൽ നടുക്കടലിൽ ആടി…

error: Content is protected !!