SAINTS

വി. ഇൻസുവിദ രാജ്ഞി (+640)

ഇംഗ്ലണ്ടിലെ ഒന്നാമത്തെ ക്രിസ്ത്യൻ രാജാവായ ഇതേൽബെർട്ടിന്റെ മകൻ ഈദ്‌ബാദിന്റെ മകളാണ് ഇൻസുവിദ. ബാല്യം മുതൽക്കേ രാജ്ഞിയുടെ ആനന്ദം പ്രാർത്ഥനയും ദൈവസ്നേഹവുമായിരുന്നു. തന്നിമിത്തം രാജ്ഞി ലോകത്തിന്റെ വ്യർഥകളെയും ആനന്ദങ്ങളെയും നിന്ദിച്ചുപോന്നിരുന്നു. വൈവാഹിക ജീവിതം തന്റെ പ്രാർത്ഥന ജീവിതത്തിനു തടസ്സമാകുമെന്നു കരുതി എല്ലാ വിവാഹാലോചനകളും അവൾ തള്ളിക്കളയുകയാണ് ചെയ്തത്. അവസാനം പിതാവിന്റെ അനുവാദത്തോടുകൂടെ അവൾ കെന്റിൽ ഒരു മഠം ആരംഭിച്ചു.പരിശുദ്ധമായ ഏകാന്തവും ജീവിതനൈര്മല്യവും പ്രാർത്ഥനയും എളിമയും രാജ്ഞിയുടെ ജീവിതത്തെ വിശുദ്ധമാക്കി. രാജകീയ ആഡംബരങ്ങളുടെ ഇടയ്ക്കു ഏഴാം ശതാബ്ദത്തിൽ ഒരു രാജ്ഞി എത്രമാത്രം തീക്ഷ്ണത പ്രദർശിപ്പിച്ചുവെങ്കിൽ എത്രയും ആധ്യാത്മിക വിദ്യാഭ്യാസമുള്ള നമ്മുടെ ആധ്യാത്മിക വിരസതയ്ക്കു എന്ത് നീതികരണമാണുള്ളത്. ധനവും പ്രൗഢിയും വിശുദ്ധിക്ക് വിഘാതമാകണമെന്നില്ല.

More

വി. തോമസ് വില്ലനോവ (1488 – 1555) മെത്രാൻ

സ്പെയിനിൽ ക്യാസ്റ്റീലിൽ ജനിച്ച തോമസിന്റെ വിദ്യാഭ്യാസം വില്ലനോവയിൽ നടത്തിയതുകൊണ്ട് വില്ലനോവ എന്ന ഉപനാമധേയം ഉണ്ടായി. കുടുംബം സമ്പന്നമാല്ലായിരുന്നുവെങ്കിലും മാതാപിതാക്കൾ കഴിവനുസരിച്ചു ദരിദ്രരെ സഹായിച്ചിരുന്നു. കാർഷികാദായങ്ങൾ വിറ്റു കാശാക്കാതെ…

വി. മത്തായി ശ്ലീഹ

വി. മത്തായിയെ വി. മാർക്ക് വിളിക്കുന്നത് അൽഫയുടെ മകനായ ലേവി എന്നാണ്. ഗലീലിയയിലാണ് അദ്ദേഹം ജനിച്ചത്. റോമക്കാർക്കുവേണ്ടി ചുങ്കം പിരിക്കലായിരുന്നു തൊഴിൽ. ചുങ്കക്കാരോട് സ്വാഭാവികമായി റോമക്കാർക്കു വെറുപ്പായിരുന്നു.…

വി. ജാനുവാരിയൂസ് (+ 305) രക്തസാക്ഷി

ജാനുവാരിയൂസ് പ്രസിദ്ധനായ ഒരത്ഭുത പ്രവർത്തകനാണെങ്കിലും ജീവിചരിത്ര വിവരങ്ങൾ തുച്ഛമായിട്ടേ നമുക്ക് അറിയാൻ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹം നേപ്പിൾസിൽ ജനിച്ചുവെന്നും ബെനെ വെന്തോയിലെ മെത്രാനായി രുന്നുവെന്നും പറയപ്പെടുന്നു. ഡയക്ളീഷ്യൻ ചക്രവർത്തിയുടെ…

വി. ജോസഫ് കുപെർത്തിനോ (1602 – 1663)

ബ്രിൻടിസിക്കു സമീപം കുപെർത്തിനോ എന്ന പ്രദേശത്തു ഒരു ചെരുപ്പുകുത്തിയുടെ മകനായി ജോസഫു്ദേശ ജനിച്ചു. എട്ടാമത്തെ വയസ്സുമുതൽ അവനു സമാധിദര്ശനങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു; അതിനാൽ കൂട്ടുകാർ അവനെ 'വാപൊളിയൻ' എന്നാണ്…

വി. റോബർട്ട് ബെല്ലാർമിൻ (1542 – 1621)

1542 ൽ ടസ്കനിയിൽ മോന്തേപുൽസിയാണോ എന്ന പ്രദേശത്തു ഒരു കുലീന കുടുംബത്തിൽ റോബർട്ട് ബെല്ലാർമിൻ ജനിച്ചു. ഭക്തനും സമർത്ഥനുമായ യുവാവ് സ്ഥലത്തെ ജെസ്യൂട്ടിട് കോളേജിൽ പ്രാഥമിക വിദ്യ…

വി. കൊർണേലിയൂസു പാപ്പാ (+ 263) രക്തസാക്ഷി

250 ജനുവരി 20-ാം തീയതി വി. ഫേബിയൻ രക്തസാക്ഷിത്വത്തി നുശേഷം 16 മാസത്തേക്കു മാർപ്പാപ്പാമാരുണ്ടായില്ല; അത്രയ്ക്കു ഭയങ്കര മായിരുന്നു അന്നത്തെ ചക്രവർത്തി ഡേസിയൂസു നടത്തിയ മതപീഡനം.കൊർണേലിയൂസിനെ വമ്പിച്ച…

വി. ഹെലേന രാജ്ഞി (+328)

മിലൻ വിളംബരംവഴി ക്രിസ്തുമതത്തിനു ആരാധന സ്വാതന്ത്ര്യം നൽകിയ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മയാണ് ഹെലേന രാജ്ഞി. രാജ്ഞി ഇംഗ്ലീഷുകാരിയാണെന്നു പറയുന്നു. മക്‌സെൻസുയിസുമായുള്ള യുദ്ധത്തിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിക്ക് കുരിശിന്റെ അടയാളത്തിൽ…

ആന്റർലേക്കറ്റിലെ വി. ഗൈ (+1012)

(സെപ്റ്റംബർ 12) ബാലനായ ഗൈക്കു രണ്ടു മിത്രങ്ങളാണുണ്ടായിരുന്നത്. ദേവാലയവും ദരിദ്രജനവും. പ്രാർത്ഥനാസക്തി വർധിച്ചപ്പോൾ അവൻ ബ്രെസ്സൽസ്സിലുള്ള സ്വഭവനം ഉപേക്ഷിച്ചു ലെർക്കനിൽ ദൈവമാതാവിന്റെ തീര്ഥത്തിങ്കൽ പോയി പ്രാർത്ഥനയിൽ ജീവിക്കാൻ…

വി. പീറ്റർ ക്ലാവർ (1581 – 1654)

പീറ്റർ ക്ലാവർ സ്പെയിനിൽ ബാർസിലോണ സർവകലാശാലയിൽ പഠിച്ച ശേഷം ഇരുപത്തിഒന്നാമത്തെ വയസ്സിൽ 1602 ആഗസ്റ്റിൽ ഈശോസഭയിൽ ചേർന്നു. നോവിഷയറ്റ താരഗോണിൽ നടത്തി. മജോർക്കയിൽ പഠനം പൂർത്തിയാക്കി 1610…

ടൊന്തീനോയിലെ വി. നിക്കൊളാസ് (1245 – 1306)

ഫേർ മോക്കു സമീപം സെന്റ് ആഞ്ചലോയിൽ വളരെ താണ ഒരു കുടുംബത്തിൽ 1245-ൽ നിക്കൊളാസു ജനിച്ചു. ദരിദ്രരായിരുന്നെങ്കിലും മാതാപിതാക്കന്മാർ ഭക്തരായിരുന്നു. ബാല്യത്തിലേ നിക്കൊളാസു പ്രാർത്ഥ നാശീലനായിരുന്നു; മാത്രമല്ല…

വി. പീറ്റർ ക്ളാവെർ (1581 – 1654)

പീറ്റർ ക്ളാവെർ സ്പെയിനിൽ ബാഴ്സലോണം സർവ്വകലാശാല യിൽ പഠിച്ചശേഷം 21-ാമത്തെ വയസ്സിൽ 1602 ആഗസ്റ്റിൽ ഈശോ സഭയിൽ ചേർന്നു. നൊവീഷിയറ്റ് തരഗോണയിൽ നടത്തി. മജോർക്കയിൽ പഠനം പൂർത്തിയാക്കി…

വി. ക്‌ളൗഡ്‌ (522 – 560)

ഓർലീൻസിലെ രാജാവായ ക്ലോഡോമീരിന്റെ മകനാണ് ക്‌ളൗഡ്‌. വി. ക്ലോറ്റിൽഡയുടെ മൂത്ത മകനാണ് ക്ലോഡോമീർ. രണ്ടു വയസ്സുള്ളപ്പോൾ പിതാവ് 524 ൽ ബൾഗേറിയയിൽവച്ചു വധിക്കപ്പെട്ടു. തെയോബാൾഡ്, ഗന്തായിർ, ക്‌ളൗഡ്‌…

നൽകുക, ലഭിക്കും

നിത്യജീവൻ അവകാശമാക്കാൻ എന്ത് ചെയ്യണം എന്ന് ചോദിക്കുന്ന ധനികനായ യുവാവിനു ഈശോ രണ്ട് ഘട്ടങ്ങളിലായാണ് മറുപടി നൽകുക. രണ്ടാമത്തെ ഉത്തരമാണ് ഈ സംഭാഷണത്തിന്റെ ശ്രദ്ധ കേന്ദ്രം. ആദ്യഘട്ടത്തിൽ…

വി, ലോറൻസു ജസ്റ്റീനിയൻ (1380 – 1455)

1455-ൽ ദിവംഗതനായ വെനീസു പേട്രിയാർക്ക് ലോറൻസു ജസ്റ്റീനിയൻ ഒരു പ്രഭുകുടുംബത്തിൽ ജനിച്ചു. പിതാവു നേരത്തെ മരിച്ചുപോയതിനാൽ കുട്ടി അമ്മയുടെ സംരക്ഷണത്തിൽ വിനയശാലിയായി വളർന്നുവന്നു. അമ്മ ശാസിക്കുമ്പോൾ ലോറൻസു…

മഹാനായ വി. ഗ്രിഗറി (540 – 604) പപ്പാ, വേദപാരംഗതൻ

റോമാ നഗരത്തിൽ ഏകാന്തമായ ഒരു മുറിയിൽ ഒരു മനുഷ്യൻ പട്ടിണികൊണ്ടു മരിച്ചു. ഈ വാർത്ത മാർപാപ്പ കേട്ടപ്പോൾ അത് തന്റെ കുറ്റത്താലാണെന്നു കരുതി ഏതാനും ദിവസം അതിനു…

വി. ബ്രോക്കാർഡ് (+ 1231)

ഏലിയാസിന്റെ കാലം മുതൽ മൗണ്ടു കാർമെലിൽ സന്യാ സികൾ ജീവിച്ചിരുന്നു. ദൈവമാതാവ് കുറേക്കാലം അവരുടെ കൂടെ വസിക്കയുണ്ടായെന്ന് പറയുന്നു. കുരിശുയുദ്ധകാലത്ത് പാരിസു സർവ്വകലാശാലയിൽ നിന്ന് സമർത്ഥമായി ബിരുദമെടുത്ത…

വി. ഗൈൽസ്

(ഏഴാം ശതാബ്ദം) ഇംഗ്ലണ്ടിലും ഫ്രാൻസിലും വളരെയേറെ പ്രശസ്തി നേടിയിട്ടുള്ള ആബട്ടു ഹൈൽസു ജനിച്ചത്, ആഥൻസിൽ ഒരു കുലീന കുടുംബ ത്തിലാണ്. അദ്ദേഹത്തിന്റെ പാണ്ഡിത്യവും പരിശുദ്ധിയും പ്രശംസാവി ഷയമാകുന്നതു…

വി. റെയ്മണ്ട് നൊന്നാറ്‌സ് (1204 – 1240)

ജനിക്കാതെ വയറ്റിൽനിന്നു നേരിട്ട് എടുക്കപെട്ടതുകൊണ്ടാണ് റെയ്മണ്ടിന് നൊന്നാറ്‌സ് (non-natus ) എന്ന പേരുംകൂടി ലഭിച്ചത്. അദ്ദേഹത്തിന്റെ കുടുംബം കുലീനമായിരുന്നെങ്കിലും വലിയ ധനമൊന്നുമില്ലായിരുന്നു. ഭക്തകൃത്യങ്ങളിലും കൃത്യനിർവഹണത്തിലുമായിരുന്നു ബാല്യത്തിൽപോലും അവന്റെ…

വി. ഫിയാകർ (+670)

അയർലണ്ടിൽ ഒരു കുലീന കുടുംബത്തിൽ ഫിയാകർ ജനിച്ചു. സോഡർ എന്ന സ്ഥലത്തെ ബിഷപ്പിന്റെ മേൽനോട്ടത്തിലായിരുന്നു വിദ്യാഭ്യാസം. ലൗകിക സുഖങ്ങൾ ഉപേക്ഷിച്ചു ഏതാനും ഭക്തരായ കൂട്ടുകാരോടുകൂടി ഏകാന്തത അന്വേഷിച്ചു…

വി. അഗസ്റ്റിൻ (354 – 430) മെത്രാൻ, വേദപാരംഗതൻ

മനീകിൻ പാഷാണ്ഡതയിൽ അമർന്നു അശുദ്ധ പാപങ്ങളിൽ മുഴുകി വിവാഹം കഴിക്കാതെതന്നെ ഈശ്വരദത്തൻ എന്ന കുട്ടിയുടെ പിതാവായിത്തീർന്ന അഗസ്റ്റിന്റെ മനസിനെ 'അമ്മ മോണിക്ക പുണ്യവതിയുടെ പ്രാർത്ഥനകളും വി. അംബ്രോസിന്റെ…

error: Content is protected !!