മരണ നിമിഷമെങ്കിലും ഈശോമിശിഹായോട് ഐക്യപ്പെട്ടി രിക്കുന്നവർക്ക് ശിക്ഷാവിധി ഇല്ല (റോമാ 8: 11 ). എന്തെന്നാൽ അവിടുന്നിലുള്ള ജീവാത്മാവിന്റെ നിയമം മശിഹായുമായി ഐക്യപ്പെട്ട് ജീവിക്കുന്നവരെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തിൽനിന്ന് സ്വതന്ത്രരാക്കിയിരിക്കുന്നു. അതുകൊണ്ട് ക്രിസ്തുശിഷ്യൻ ഇനി ശരീരത്തിന്റെ പ്രവണതകൾക്കനുസരിച്ച് ജീവിക്കരുത്. പകരം ആത്മാവിന്റെ പ്രചോദനം അനുസരിച്ചു ജീവിക്കണം. ജഡികഭിലാഷങ്ങൾ മരണത്തിലേക്ക് നയിക്കുന്നു; ആത്മീയഭിലാഷങ്ങൾ ജീവനിലേക്കും സമാധാനത്തിലേക്കും. ജഡിക താൽപര്യങ്ങളിൽ മുഴുകി ജീവിക്കുന്ന മനസ്സ് ദൈവത്തിന്റെ ശത്രുവാണ്; സാത്താന്റെ മിത്രവും. ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണ്. സഹനത്തിന് ദൗത്യം സ്വർഗ്ഗത്തിന്റെ ദൂത് നമ്മെ അറിയി ക്കുകയാണ്. പ്രഭാഷകന്റെ ചിന്തോദ്ദീപകമായ ഉപദേശം ഇവിടെ ഏറെ പ്രസക്തമാണ്.എന്റെ മകനേ, നീ കര്‍ത്തൃശുശ്രൂഷയ്‌ക്ക് ഒരുമ്പെടുന്നെങ്കില്‍ പ്രലോഭനങ്ങളെ നേരിടാന്‍ ഒരുങ്ങിയിരിക്കുക. നിന്റെ ഹൃദയം അവക്രവും അചഞ്ചലവുമായിരിക്കട്ടെ;ആപത്തില്‍ അടി പതറരുത്. അവിടുത്തോട് വിട്ടകലാതെ ചേര്‍ന്നു നില്‍ക്കുക; നിന്റെ അന്ത്യദിനങ്ങള്‍ ധന്യമായിരിക്കും. വരുന്ന ദുരിതങ്ങളെല്ലാം സ്വീകരിക്കുക;ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളില്‍ശാന്തത വെടിയരുത്.…
കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല് എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ.എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്‌ടനെ എതിര്‍ക്കരുത്. വലത്തുകരണത്തടിക്കുന്നവന് മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക.നിന്നോടു വ്യവഹരിച്ച് നിന്റെ ഉടുപ്പു കരസ്‌ഥമാക്കാനുദ്യമിക്കുന്നവന്…
ഹെബ്രായ ലേഖനത്തിൽ നാം വായിക്കുന്നു. " എന്തെന്നാൽ നമ്മുടെ ആദ്യ വിശ്വാസത്തെ അവസാനം വരെ മുറുകെ പിടിക്കുമെങ്കിൽ മാത്രമേ നാം മിശിഹായിൽ നാം പങ്കുകാർ ആവുകയുള്ളൂ. ഇപ്രകാരം…
തനിക്കു ബലിയായി ദഹിപ്പിക്കേണ്ട ജറീക്കോയില്‍നിന്ന് ഒന്നും എടുക്കരുതെന്ന് കര്‍ത്താവു നല്‍കിയ കല്‍പന ഇസ്രായേല്‍ജനം ലംഘിച്ചു. യൂദാ ഗോത്രത്തില്‍പ്പെട്ടസേരായുടെ മകന്‍ സബ്‌ദിയുടെ പൗത്രനും കാര്‍മിയുടെ പുത്രനുമായ ആഖാന്‍ നിഷിദ്‌ധ…
ആരോഗ്യമുള്ളവർക്കല്ല രോഗികൾക്കാണ് വൈദ്യനെ കൊണ്ട് ആവശ്യം. ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നതിന്റെ അർത്ഥം "നിങ്ങൾ പോയി പഠിക്കുക" എന്നത് ഈശോ ആവർത്തിക്കുന്നു. "ഞാൻ വന്നത് നീതിമാന്മാരെ…
പാപി അനുതപിക്കാത്തിടത്തോളം കാലം അവന്റെ പാപം ദൈവത്തിന്റെ കരുണാ പ്രവാഹത്തിന് തടസ്സമാകും. ജറെമിയയോട് കർത്താവ് അരുളിച്ചെയ്തു. " മാരകരോഗത്താൽ അവർ മരിക്കും... വാളിനും പട്ടിണിക്കും ഇരയാകും. എന്റെ…
മർത്യനായ മനുഷ്യന് ജീവിതകാലത്ത് ദൈവത്തെ സ്തുതിക്കാൻ കഴിയുക എന്നതാണ് ഏക മഹത്തായ കാര്യം (cfr. 15:9,10;17:10;18:47;39:8;43:28-30;51:1,22). ഇതിന് കഴിയണമെങ്കിൽ മനുഷ്യൻ തിന്മ വർജിച്ച് ദൈവത്തിലേക്ക് മടങ്ങണം. ചഞ്ചലമനസാരെ…
പാപത്തിൽ മുഴുകി ജീവിക്കുന്നവർ വിചിത്രമായ ചില ന്യായീകരണങ്ങൾ മുന്നോട്ടു വയ്ക്കാറുണ്ട്. ഏറ്റവും സാധ്യതയുള്ള എന്ന ശ്രോതാക്കൾക്ക് തോന്നൽ നൽകുന്ന ഒന്നാണ് ഇനി പറയാൻ പോകുന്നത്.
ദൈവം അവരെ( ആദം - ഹവ്വാ) ഇങ്ങനെ അനുഗ്രഹിച്ചു: "സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ. ഭൂമിയിൽ നിറഞ്ഞു അതിനെ കീഴടക്കുവിൻ"( ഉല്പ 1:28). ഇങ്ങനെ ഒരു വളർച്ചയും വികാസവും ആത്മീയ…
നീതിമാനെയും ദുഷ്ടനെയും താരതമ്യം ചെയ്യുക ജ്ഞാനസാഹിത്യത്തിൽ സാധാരണമാണ്. സുഭാഷിതങ്ങൾ അങ്ങെനെയൊരു ഗ്രന്ഥമാണല്ലോ. നമ്മൾ ധ്യാനവിഷയമാക്കുന്നത് (സുഭാ.28:13,14)തിരുവാക്യങ്ങളാണ്. ഈ അധ്യായത്തിലെ ഒന്നാമത്തെ വാക്യം തന്നെ ഈ താതമ്യം വ്യക്തമാക്കുന്നുണ്ട്.…
അനുതാപം പ്രകടമാക്കി ഏറ്റുപറയുന്ന ഏഴു സങ്കീർത്തങ്ങളിൽ (6 ,32 , 38, 51, 102, 130, 143 ) ഒന്നായ 51 സങ്കീർത്തനം ഈ ഗണത്തിൽ ഒന്നാം…
Sign in to your account